കോന്നി, അടവി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ആഗസ്റ്റ് 24 മുതല്‍ പ്രവര്‍ത്തിക്കും

10 വയസിന് താഴെയും 65ന് മുകളിലുമുള്ള സന്ദര്‍ശകരെയും 65ന് മുകളിലുള്ള ജീവനക്കാരെയും ഇക്കോ ടൂറിസം കേന്ദ്രത്തില്‍ അനുവദിക്കില്ല.മുന്‍കൂട്ടി ബുക്ക് ചെയ്യണം കോന്നി വാര്‍ത്ത ഡോട്ട് കോം : സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ആഗസ്റ്റ് 24 മുതല്‍ കോന്നി, അടവി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് കോന്നി ഡിഎഫ് ഒ കെ.എന്‍.ശ്യാം മോഹന്‍ലാല്‍ അറിയിച്ചു. തുറക്കുന്നതിനുള്ള നിയന്ത്രണങ്ങളും മാര്‍ഗങ്ങളും: മുഴുവന്‍ സന്ദര്‍ശകരുടെയും ഗൈഡുകളുടെയും വാച്ചര്‍മാരുടെയും ഡ്രൈവര്‍മാരുടെയും സഹായികളുടെയും ശരീരതാപനില തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിക്കും. അനുവദനീയമായതില്‍ കൂടുതല്‍ ശരീരതാപനില ഉള്ളവരെ പ്രത്യേക സൗകര്യത്തിലേക്ക് മാറ്റി വൈദ്യസഹായം ഉറപ്പാക്കും. പ്രത്യേക സ്ഥലവും വാഹനവും ഇതിനായി സജ്ജമാക്കും. ഇക്കോടൂറിസം കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും നിര്‍ബന്ധമായും ശരിയായി ധരിച്ച മുഖാവരണം ഉണ്ടായിരിക്കണം. പാര്‍ക്കിംഗ് ഏരിയ, പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടര്‍, കുട്ടവഞ്ചി തുടങ്ങിയവയില്‍ സാനിട്ടൈസര്‍ ഉണ്ടായിരിക്കും. വാഹനങ്ങളുടെ ടയര്‍ പാര്‍ക്കിംഗിന് മുമ്പ്…

Read More

കോന്നി, പത്തനാപുരം, അടൂര്‍ എന്നീ സ്ഥലങ്ങളില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പന നടത്തി വരുന്നയാള്‍ പിടിയില്‍

കോന്നി, പത്തനാപുരം, അടൂര്‍ എന്നീ സ്ഥലങ്ങളില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പന നടത്തി വരുന്നയാള്‍ പിടിയില്‍ : രണ്ടേകാല്‍ ലക്ഷത്തില്‍ അധികം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി     കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ വില്‍ക്കാനായി കാറില്‍ കൊണ്ടുവന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയില്‍. 2, 28, 800 രൂപ വിലവരുന്ന 2860 പാക്കറ്റ് പുകയില ഉത്പന്നങ്ങള്‍ കാറില്‍ കടത്തിയ പത്തനാപുരം കടയ്ക്കാമണ്‍ സ്വദേശി ഷമീറിനെ (30) ആണ് ജില്ലാ ഡാന്‍സാഫ് ടീം അടൂര്‍ പന്നിവിഴയില്‍ വച്ച് അറസ്റ്റ് ചെയ്തത്. തെങ്കാശിയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങികൊണ്ടുവന്ന് അടൂര്‍, കോന്നി, പത്തനാപുരം തുടങ്ങിയ സ്ഥലങ്ങളിലെ കടകളില്‍ വില്‍പന നടത്തിവരികയാണിയാള്‍. തെങ്കാശിയില്‍നിന്നും പച്ചക്കറിയും മറ്റും കയറ്റിവരുന്ന വാഹനങ്ങളില്‍ ഒളിപ്പിച്ചു കടത്തുന്ന ഇവ സംസ്ഥാന അതിര്‍ത്തിയില്‍വച്ച്…

Read More

കോന്നിയുടെ നാട്ടുചന്ത : ചക്ക നല്‍കി മത്തന്‍ വാങ്ങി ,വാഴകൂമ്പു നല്‍കി ഓമക്കായ നേടി

  പഴുത്ത വരിക്ക ചക്ക മുറിച്ചപ്പോള്‍ ഉണ്ടായ മണം അത് പരസ്പരം കൈമാറിയപ്പോള്‍ ഉണ്ടായ സ്നേഹവും കരുതലും ഒത്തുചേര്‍ന്നപ്പോള്‍ ലോകം ഒന്നു ചേര്‍ന്ന് കയ്യടിച്ചു .ഇത് കോന്നിയൂരിന്‍റെ സ്നേഹ സമ്മാനം . കോന്നി ചൈനാമുക്ക് പുതിയ വീട്ടിൽ കുമാരിയമ്മയും കാളഞ്ചിറ വീട്ടില്‍ കമലമ്മയും ചേര്‍ന്ന് നാട്ടു ചന്ത തുറന്നു . പഴുത്ത ചക്ക നല്‍കി പകരം സ്നേഹം വാങ്ങി .     കാർഷിക സംസ്ക്കാരത്തിന് പഴമയുടെ പുതുമ നിറച്ച് ബാർട്ടർസമ്പ്രദായം പു:നരാവിഷ്ക്കരിച്ചു നടത്തിയ നാട്ടു ചന്ത പുത്തൻ അനുഭവം. ലോക്ക്ഡൗൺ കാലത്ത് കോന്നി പതിനാലാം വാര്‍ഡിലെ ചെറുകിട കർഷകരുടെ കാർഷിക ഉത്പ്പന്നങ്ങൾ കൈമാറ്റം ചെയ്യുവാനുള്ള ബുദ്ധിമുട്ട് മനസിലാക്കി പരസ്പരം കൊടുക്കൽവാങ്ങൽ എന്ന പഴയ ശീലത്തിലേക്ക് പോകേണ്ടതിന്‍റെ ഓർമ്മപ്പെടുത്തലായി നാട്ടു ചന്ത. കോന്നിഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡിലെ ചെറുകിട കർഷകരുടെ കൂട്ടായ്മയിലൂടെയാണ് നാട്ടു ചന്ത നടത്തിയത്. ആരോഗ്യ –…

Read More

യു.ഡി.എഫ് മൂന്ന്, എല്‍.ഡി.എഫ് രണ്ട്, സംപൂജ്യമായി എന്‍.ഡി.എയും, ബി.ജെ.പിക്ക് വീണ്ടും തോല്‍വി

അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി നടന്ന ഉപതിരഞ്ഞെടുപ്പില്‍ കേരള ജനത കണ്ടത്. മഞ്ചേശ്വരം, എറണാകുളം, കോന്നി, അരൂര്‍, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ ശക്തമായ പ്രചരണമാണ് ഇത്തവണ പ്രധാനപ്പെട്ട മൂന്ന് കക്ഷികളും കാഴ്ചവച്ചത്. എന്നാല്‍ വോട്ടെടുപ്പ് ദിവസം അപ്രതീക്ഷിതമായി എത്തിയ മഴയില്‍ പ്രവചനങ്ങളെയും പ്രതീക്ഷകളെയും അസ്ഥാനത്താക്കുന്ന കാഴ്ചയായിരുന്നു കാണാന്‍ കഴിഞ്ഞത്. പെരുമഴയില്‍ പതിവിന് വിപരീതമായി വോട്ട് ശതമാനം വന്‍തോതില്‍ കുറഞ്ഞു. എറണാകുളത്തടക്കം ശതമാനവിഹിതം ഇടിഞ്ഞത് മുന്നണികളില്‍ ആശങ്കയും പടര്‍ത്തി.   ഒടുവില്‍ ഫലപ്രഖ്യാപനം വന്നപ്പോള്‍ അഞ്ചോടിഞ്ചില്‍ യു.ഡി.എഫ് മൂന്ന്, എല്‍.ഡി.എഫ് രണ്ട്, സംപൂജ്യമായി എന്‍.ഡി.എ എന്ന നിലയിലായി. സമുദായനേതാക്കളുടെ ശരിദൂരവും, പിന്തുണയുമൊന്നും ഇത്തവണ ഫലിച്ചില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പിഴവ് ബി.ജെ.പിയുടെ ശക്തി കേന്ദ്രമെന്ന് അറിയപ്പെട്ടിരുന്ന വട്ടിയൂര്‍ക്കാവിലും അവര്‍ക്ക് തിരിച്ചടിയായി.   മഞ്ചേശ്വരം   പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എയുടെ നിര്യാണത്തെത്തുടര്‍ന്നാണ് മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്.…

Read More

കൊക്കാത്തോടിന് ലഭിച്ച ആംബുലന്‍സ്സ് ” നിരത്തില്‍” തന്നെ : പാര്‍ക്കിങ് സ്ഥലം ഇല്ല . ഷെഡ് ഇല്ല : ഈ ആംബുലന്‍സ്സ് നശിക്കുന്നു

  കോന്നി :അത്യാഹിതമുണ്ടായാൽ ധൈര്യമായി വിളിക്കൂ, 108 ആംബുലൻസ് നിരത്തിലുണ്ട്… കൊക്കാത്തോട്ടില്‍ ഇതിന്‍റെ സ്ഥാനം റോഡില്‍(നിരത്തില്‍ ) തന്നെ . മഴയും വെയിലുമേറ്റ് ഈ ആംബുലൻസ് കഴിഞ്ഞ ഏതാനും ദിവസമായി റോഡില്‍ തന്നെ . പാര്‍ക്കിങ് സ്ഥലം ഇല്ല . കൊക്കാത്തോട് പ്രാഥമിക ആശുപത്രിയ്ക്ക് ലഭിച്ച 108 സേവന ആംബുലന്‍സ്സ് ഇടുവാന്‍ സ്ഥലം ഇല്ല . റോഡില്‍ കിടന്നു ആംബുലന്‍സ്സ് ഉച്ചത്തില്‍ സൈറണ്‍ മുഴക്കിയാലും തിരിഞ്ഞു നോക്കാന്‍ ആളില്ല . ഒരു ഷെഡ് കെട്ടി ആംബുലന്‍സ്സ് ഇടുവാന്‍ പോലുമുള്ള നടപടി ആരോഗ്യ വിഭാഗത്തിന്‍റെ ഭാഗത്ത് നിന്നും ഇല്ല . കേരള സംസ്ഥാന ആരോഗ്യ വകുപ്പ് അനുവദിച്ച ആംബുലന്‍സ്സ് കാലക്രമേണ നശിക്കും . കൊക്കാത്തോട് എന്ന വനാന്തര ഗ്രാമത്തിന് പുണ്യമായി ലഭിച്ച ഈ ആംബുലന്‍സ്സ് എത്രയും വേഗം സംരക്ഷിക്കണം .

Read More

ഡോക്ടർ ജെറി മാത്യുവിന്റെ സേവനം എല്ലാ തിങ്കളാഴ്ചയും ലഭ്യമാണ്

ലൈഫ് കെയർ ഹോസ്പിറ്റൽ &ഡയബറ്റിക് റിസർച്ച് സെന്‍റർ പൂങ്കാവ് ,കോന്നി അസ്ഥി രോഗ ചികിത്സാ വിദഗ്ധൻ ഡോക്ടർ ജെറി മാത്യുവിന്റെ സേവനം എല്ലാ തിങ്കളാഴ്ചയും വൈകിട്ട് 4 .30 മുതൽ ലഭ്യമാണ്.ബുക്കിംഗ് :phone:9061167444,9061169444

Read More

ലൈഫ് കെയർ ഹോസ്പിറ്റൽ &ഡയബറ്റിക് റിസർച്ച് സെന്‍റർ പൂങ്കാവ് ,കോന്നി

ലൈഫ് കെയർ ഹോസ്പിറ്റൽ &ഡയബറ്റിക് റിസർച്ച് സെന്‍റർ പൂങ്കാവ് ,കോന്നി ലൈഫ് കെയർ ഗ്രൂപ്പിന്റെ എട്ടാമത് ആശുപത്രിയുടെ പ്രവർത്തനം തുടങ്ങി .പ്രമാടം ഗ്രാമപഞ്ചായത്തു പ്രസിഡന്റ് റോബിൻ പീറ്റർ ഉത്‌ഘാടനം നിർവ്വഹിച്ചു . Life Care Hospital & Diabetic Research Center poomkavu , konni പൈൽസ് ,വെരിക്കോസ് രോഗങ്ങൾക്ക് ഓപ്പറേഷൻ കൂടാതെ ഐ ആർ ലേസർ ചികിത്സയുള്ള കോന്നിയിലെ ഏക ആശുപത്രി .ലൈഫ് കെയർ ഹോസ്പിറ്റൽ &ഡയബറ്റിക് റിസർച്ച് സെന്‍റർ പൂങ്കാവ് ,കോന്നി .

Read More

ലൈഫ് കെയർ ഹോസ്പിറ്റൽ &ഡയബറ്റിക് റിസർച്ച് സെന്‍റർ പൂങ്കാവ് ,കോന്നി

ലൈഫ് കെയർ ഹോസ്പിറ്റൽ &ഡയബറ്റിക് റിസർച്ച് സെന്‍റർ പൂങ്കാവ് ,കോന്നി ഉത്‌ഘാടനം സെപ്റ്റംബർ 23 രാവിലെ 10 മണിയ്ക്ക് ..സ്വാഗതം Life Care Hospital & Diabetic Research Center poomkavu , konni —————————————നാളെ മുതൽ പ്രവർത്തനം ആരംഭിക്കുന്ന വിവരം സന്തോഷം പൂർവ്വം അറിയിക്കുന്നു . എല്ലാ സുഹൃത്തുക്കൾക്കും സ്വാഗതം പൈൽസ് ,വെരിക്കോസ് രോഗങ്ങൾക്ക് ഓപ്പറേഷൻ കൂടാതെ ഐ ആർ ലേസർ ചികിത്സയുള്ള കോന്നിയിലെ ഏക ആശുപത്രി .ലൈഫ് കെയർ ഹോസ്പിറ്റൽ &ഡയബറ്റിക് റിസർച്ച് സെന്‍റർ പൂങ്കാവ് ,കോന്നി . ലൈഫ് കെയർ ഹോസ്പിറ്റൽ &ഡയബറ്റിക് റിസർച്ച് സെന്‍റർ പൂങ്കാവ് ,കോന്നി  

Read More

പെരുമാള്‍ അട്ടകള്‍ കൂട്ടമായി നാട്ടിന്‍ പുറങ്ങളില്‍ : കടിയേറ്റവര്‍ തീരാ വേദനയില്‍

വനത്തില്‍ കണ്ടു വന്നിരുന്ന പെരുമാള്‍ അട്ടകള്‍ കൂട്ടമായി നാട്ടിന്‍ പുറങ്ങളില്‍ എത്തി .രക്തം കുടിച്ചും മാലിന്യം ഭക്ഷിച്ചും കഴിയുന്ന പെരുമാള്‍ അട്ടകള്‍ പെരുകിയതോടെ ഇവയുടെ കടികള്‍ ഏറ്റവര്‍ തീരാ വേദനയിലാണ് .നാല് വയസിനു താഴെ യുള്ള കുഞ്ഞുങ്ങളുടെ ഉച്ചി കുഴിച്ചു രക്തം കുടിക്കുവാന്‍ കഴിവുള്ള ഇത്തരം അട്ടകളെ നിര്‍മാര്‍ജനം ചെയ്യണം .കടല് കടന്ന് എത്തിയ ആഫ്രിക്കന്‍ പായല്‍ ,ആഫ്രിക്കന്‍ ഒച്ച്‌ തുടങ്ങിയവ വരുത്തുന്ന വിനാശകാരമായ പരിസ്ഥിതി നാശം പോലെ തന്നെ പെരുമാള്‍ അട്ടകള്‍ നാട്ടുകാരുടെ പേടി സ്വപ്നമായി .ചെറിയ കറുത്ത അട്ടകള്‍ എല്ലായിടവും ഉണ്ടെങ്കിലും പെരുമാള്‍ അട്ടകള്‍ കുറവായിരുന്നു .വന ത്തില്‍ ഇവയെ ധാരാളം കണ്ടിരുന്നു .വന വാസികള്‍ക്ക് ഇവയെ പേടിയാണ് .കടിച്ചാല്‍ ഏറെ നാള്‍ ചൊറിച്ചില്‍ ഉണ്ടാകും ചൊരിയുന്ന സ്ഥലം തടിക്കും .രക്ത ഓട്ടം കുറയും .ചിലര്‍ക്ക് ബോധക്ഷയം ഉണ്ടാകും .ഇത്തരം അട്ടകള്‍ കുഞ്ഞുങ്ങളുടെ ഉച്ചി…

Read More

മെഡികെയര്‍ ലബോറട്ടറീസ്സ്

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോന്നിയിലെ ഏക സ്ഥാപനം ………………………………………………………………. മെഡികെയര്‍ ലബോറട്ടറീസ്സ് താലൂക്ക് ആശുപത്രിയ്ക്ക് സമീപം ,കോന്നി ഫോണ്‍ :0468-2247676,7025780000 ഹെല്‍പ്പ് ലൈന്‍ : 9846729418 ( 24 hour service ) ലാബ്‌ സംബന്ധമായ എല്ലാ പരിശോധനകള്‍ക്കും പരിപൂര്‍ണ്ണ ഉത്തരവാദിത്വം ഉറപ്പുനല്‍കുകയും ,ഹോം കളക്ഷന്‍ സര്‍വീസ് നടത്തുന്ന കോന്നിയിലെ ഏക വിശ്വസ്ത നാമം മെഡികെയര്‍ ലബോറട്ടറീസ്സ്. ആരോഗ്യ മേഖലയില്‍ വര്‍ഷങ്ങളുടെ സേവന പാരമ്പര്യം കാത്തു സൂക്ഷിച്ചു കൊണ്ട് കോന്നിയുടെ മുഖ മുദ്രയായി മെഡികെയര്‍ ലബോറട്ടറീസ്സ്. ഇരുപത്തി നാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് സര്‍വീസ് ഞങ്ങളുടെ മാത്രം പ്രത്യേകത . മെഡികെയര്‍ ലബോറട്ടറീസ്സ് താലൂക്ക് ആശുപത്രിയ്ക്ക് സമീപം ,കോന്നി ഫോണ്‍ :0468-2247676,7025780000 ഹെല്‍പ്പ് ലൈന്‍ : 9846729418 ( 24 hour service )

Read More