കോന്നിയുടെ നാട്ടുചന്ത : ചക്ക നല്‍കി മത്തന്‍ വാങ്ങി ,വാഴകൂമ്പു നല്‍കി ഓമക്കായ നേടി

 

പഴുത്ത വരിക്ക ചക്ക മുറിച്ചപ്പോള്‍ ഉണ്ടായ മണം അത് പരസ്പരം കൈമാറിയപ്പോള്‍ ഉണ്ടായ സ്നേഹവും കരുതലും ഒത്തുചേര്‍ന്നപ്പോള്‍ ലോകം ഒന്നു ചേര്‍ന്ന് കയ്യടിച്ചു .ഇത് കോന്നിയൂരിന്‍റെ സ്നേഹ സമ്മാനം . കോന്നി ചൈനാമുക്ക് പുതിയ വീട്ടിൽ കുമാരിയമ്മയും കാളഞ്ചിറ വീട്ടില്‍ കമലമ്മയും ചേര്‍ന്ന് നാട്ടു ചന്ത തുറന്നു . പഴുത്ത ചക്ക നല്‍കി പകരം സ്നേഹം വാങ്ങി .

 

 

കാർഷിക സംസ്ക്കാരത്തിന് പഴമയുടെ പുതുമ നിറച്ച് ബാർട്ടർസമ്പ്രദായം പു:നരാവിഷ്ക്കരിച്ചു നടത്തിയ നാട്ടു ചന്ത പുത്തൻ അനുഭവം. ലോക്ക്ഡൗൺ കാലത്ത് കോന്നി പതിനാലാം വാര്‍ഡിലെ ചെറുകിട കർഷകരുടെ കാർഷിക ഉത്പ്പന്നങ്ങൾ കൈമാറ്റം ചെയ്യുവാനുള്ള ബുദ്ധിമുട്ട് മനസിലാക്കി പരസ്പരം കൊടുക്കൽവാങ്ങൽ എന്ന പഴയ ശീലത്തിലേക്ക് പോകേണ്ടതിന്‍റെ ഓർമ്മപ്പെടുത്തലായി നാട്ടു ചന്ത.
കോന്നിഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡിലെ ചെറുകിട കർഷകരുടെ കൂട്ടായ്മയിലൂടെയാണ് നാട്ടു ചന്ത നടത്തിയത്. ആരോഗ്യ – പോലീസ് വകുപ്പ് എന്നിവരുടെ നിർദേശങ്ങൾ പാലിച്ച് തികച്ചും നിയമപരമായിട്ടായിരുന്നു ചന്തയുടെ നടത്തിപ്പ്.
വാർഡിലെ ചെറുകിട കർഷകർ, കുടുംബശ്രീ കർഷക ഗ്രൂപ്പ് , ടാഗോർ മെമ്മോറിയൽ ഗ്രാമീണ ക്ലബ് എന്നീ കൂട്ടായ്മ ഒത്തു ചേര്‍ന്നതോടെ ഒരു വാര്‍ഡിലെ മുഴുവന്‍ വീട്ടുകാരും ഗ്രാമീണ ചന്തയുടെ ഭാഗമായി .പഴുത്ത ചക്ക മുറിച്ച് വീതം വെച്ചതോടെ നാട്ടു ചന്ത ഉണര്‍ന്നു . പിന്നെ നാട്ടു വിഭവങ്ങളുടെ കൊടുക്കല്‍ വാങ്ങല്‍ തുടങ്ങി .

 

” കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ “വിദേശത്തും സ്വദേശത്തും അന്യ സംസ്ഥാനത്തും ഉള്ള ലക്ഷകണക്കിന് സ്നേഹിതര്‍ ആണ് നാട്ടു ചന്ത വിശേഷം കണ്ടതും പ്രോല്‍സാഹിപ്പിച്ചതും മറ്റുള്ളവരില്‍ പ്രാധാന്യത്തോടെ എത്തിച്ചതും . എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി .വാര്‍ഡ് മെമ്പറും കോന്നി ഗ്രാമ പഞ്ചായത്ത് വൈസ്സ് പ്രസിഡന്‍റുമായ പ്രവീണ്‍ പ്ലാവിളയുടെ ആശയമാണ് ജനം ഏറ്റെടുത്തത് .
—————–
അഗ്നി ദേവന്‍ / കോന്നിവാര്‍ത്ത ഡോട്ട് കോം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!