കോന്നി മെഡിക്കല്‍ കോളേജ് : വികസന സൊസൈറ്റി യോഗം നടന്നു

  konnivartha.com: കോന്നി മെഡിക്കല്‍ കോളേജിന്റെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിര്‍ദേശം നല്‍കി. നടന്നു വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷത്തോടെ പൂര്‍ത്തിയാക്കാനും എം എൽഎ നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ആശുപത്രി വികസന സൊസൈറ്റിയുടെ യോഗത്തിലാണ് എം എൽ എ നിര്‍ദേശം നല്‍കിയത്.കിഫ്‌ബിയിൽ നിന്നും 352 കോടി രൂപ അനുവദിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കോന്നി മെഡിക്കല്‍ കോളേജിനായി സൃഷ്ടിച്ച തസ്തികകളില്‍ ഉടന്‍ നിയമനം പൂര്‍ത്തിയാക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ശബരിമല സ്പെഷ്യൽ മെഡിക്കൽ കോളേജ് ആയി വരുന്ന മണ്ഡല കാലത്ത് കോന്നി മെഡിക്കൽ കോളേജിനെ ക്രമീകരിക്കുന്നതിനും ആവശ്യമായ കൂടുതൽ ഡോക്ടർമാരെയും നേഴ്സുമാരെയും ജീവനക്കാരെയും നിയമിക്കുമെന്നും അറിയിച്ചു. മോർച്ചറി സിവില്‍ ജോലികള്‍ പൂര്‍ത്തിയായ…

Read More

കോന്നി മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്ക് ഉദ്ഘാടനം മാര്‍ച്ച് 9 ന്

  konnivartha.com: കോന്നി ഗവ.മെഡിക്കല്‍ കോളജ് ബ്ലഡ് ബാങ്ക് ഉദ്ഘാടനം  (മാര്‍ച്ച് 9) ഉച്ചയ്ക്ക്  12 .30ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ചടങ്ങില്‍ അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണന്‍ മുഖ്യാതിഥിയാകും. മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. തോമസ് മാത്യൂ റിപ്പോര്‍ട്ട് അവതരിപ്പിക്കും. 3 കോടി രൂപ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്ന ബ്ലഡ് ബാങ്കില്‍ എന്‍എംസി മാനദണ്ഡങ്ങള്‍ പ്രകാരം ആധുനിക രീതിയിലുള്ള സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ചടങ്ങില്‍ അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി, ഡി പി എം ഡോ. എസ്. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Read More

കോന്നി മെഡിക്കല്‍ കോളേജ് :ആനകുത്തിയിലെ ബോര്‍ഡ് ഇങ്ങനെ ആണ്

  konnivartha.com: കോന്നി മെഡിക്കല്‍ കോളേജിലേക്ക് വരുന്ന ആംബുലന്‍സ് അടക്കം ഉള്ള വാഹനങ്ങള്‍ക്ക് കോന്നി മെഡിക്കല്‍ കോളേജിലേക്ക് പോകുവാന്‍ ഉള്ള ദിശാ സൂചന ബോര്‍ഡുകള്‍ ഇല്ല . ആനകുത്തിയിലെ ബോര്‍ഡ് ഇങ്ങനെ ആണ് .ഉള്ളത് കീറിപറിഞ്ഞു ,നല്ലൊരു ബോര്‍ഡ് വെക്കാന്‍ സാധിച്ചാല്‍ ഉപകാരം . ആനകുത്തി എന്ന സ്ഥലത്ത് ആണ് ദിശാ സൂചക ബോര്‍ഡ് ഇല്ലാത്തത് . ഇവിടെ നിന്നും റോഡു രണ്ടായി പിരിയുന്നു . ഒന്ന് കുമ്മണ്ണൂർ ഭാഗത്തേക്കും ഒന്ന് മെഡിക്കല്‍ കോളേജ് ഭാഗത്തേക്കും . ഇവിടെ ആണ് ദിശാ സൂചക ബോര്‍ഡ് ഇല്ലാത്തത് . ഇതിനാല്‍ നേരെ ഉള്ള കുമ്മണ്ണൂർ റോഡിലേക്ക് ആംബുലന്‍സ് അടക്കം കടന്നു വന്നു ഫോറസ്റ്റ് ഓഫീസ് വരെ എത്തുന്നു .   ഇവിടെ വനം തുടങ്ങുന്നതിനാല്‍ ചെക്ക്‌ പോസ്റ്റ്‌ അടച്ചു വെച്ചു . ഇതിനാല്‍ രോഗികളെയും കൊണ്ട് വീണ്ടും നാല്…

Read More

കോന്നി മെഡിക്കല്‍ കോളേജ് : കോന്നി ആനകുത്തിയില്‍ ദിശാ സൂചക ബോര്‍ഡ് ഇല്ല

  konnivartha.com: കോന്നി മെഡിക്കല്‍ കോളേജിലേക്ക് വരുന്ന ആംബുലന്‍സ് അടക്കം ഉള്ള വാഹനങ്ങള്‍ക്ക് കോന്നി മെഡിക്കല്‍ കോളേജിലേക്ക് പോകുവാന്‍ ഉള്ള ദിശാ സൂചന ബോര്‍ഡുകള്‍ ഇല്ല . ആനകുത്തി എന്ന സ്ഥലത്ത് ആണ് ദിശാ സൂചക ബോര്‍ഡ് ഇല്ലാത്തത് . ഇവിടെ നിന്നും റോഡു രണ്ടായി പിരിയുന്നു . ഒന്ന് കുമ്മണ്ണൂർ ഭാഗത്തേക്കും ഒന്ന് മെഡിക്കല്‍ കോളേജ് ഭാഗത്തേക്കും . ഇവിടെ ആണ് ദിശാ സൂചക ബോര്‍ഡ് ഇല്ലാത്തത് . ഇതിനാല്‍ നേരെ ഉള്ള കുമ്മണ്ണൂർ റോഡിലേക്ക് ആംബുലന്‍സ് അടക്കം കടന്നു വന്നു ഫോറസ്റ്റ് ഓഫീസ് വരെ എത്തുന്നു .   ഇവിടെ വനം തുടങ്ങുന്നതിനാല്‍ ചെക്ക്‌ പോസ്റ്റ്‌ അടച്ചു വെച്ചു . ഇതിനാല്‍ രോഗികളെയും കൊണ്ട് വീണ്ടും നാല് കിലോമീറ്റര്‍ തിരികെ ആശുപത്രിയിലേക്ക് സഞ്ചരിക്കണം . ഉടന്‍ തന്നെ ദിശാ സൂചക ബോര്‍ഡ് സ്ഥാപിക്കണം എന്ന്…

Read More

കോന്നി മെഡിക്കല്‍ കോളേജ് ശബരിമലയുടെ ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും

  konnivartha.com: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ശബരിമലയുടെ ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും .സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള 88 ഡോക്ടര്‍മാരെ ഇവിടേയ്ക്ക് നിയമിച്ചു . ശബരിമലയുടെ ഏറ്റവും അടുത്ത ആശുപത്രിയായി കണക്കാക്കിയിരുന്നത് പത്തനംതിട്ട ജനറല്‍ ആശുപത്രിയെയായിരുന്നു . ശബരിമല വാര്‍ഡ്‌ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു എങ്കിലും കോന്നി മെഡിക്കല്‍ കോളേജിനെ ശബരിമലയുടെ ബേസ് ആശുപത്രിയായി മാറ്റുവാന്‍ ആണ് അവസാന തീരുമാനം . തിരുവനന്തപുരം മുതല്‍ മഞ്ചേരി വരെയുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 88 ഡോക്ടര്‍മാരെ കോന്നി മെഡിക്കല്‍ കോളേജിലെ ശബരിമല വാര്‍ഡ്‌ ഡ്യൂട്ടിയ്ക്ക് നിയമിക്കുവാന്‍ ആണ് സ്ഥലം മാറ്റിയത് . സ്പെഷ്യാലിറ്റി സൂപ്പര്‍ സ്പെഷ്യാലിറ്റി വകുപ്പുകളില്‍ നിന്നും ഡോക്ടര്‍മാരെ കോന്നി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി നിയമിച്ചിട്ടുണ്ട് . ജനുവരി 20 വരെയാണ് കോന്നി മെഡിക്കല്‍ കോളേജിലേക്ക് ഉള്ള മാറ്റം .…

Read More

കോന്നി മെഡിക്കല്‍ കോളേജ് : ലാബ് ടെക്നീഷ്യന്‍ (ബ്ലഡ് ബാങ്ക്) നിയമനം

  konnivartha.com: കോന്നി ഗവ. മെഡിക്കല്‍ കോളജിലെ ബ്ലഡ് ബാങ്കില്‍ കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യന്‍ (ബ്ലഡ് ബാങ്ക്) തസ്തികയിലേക്ക് താല്ക്കാലിക ജീവനക്കാരെ നിയമിക്കുന്നു.ഒഴിവുകളുടെ എണ്ണം ഒന്ന് . യോഗ്യത : ഡിഎംഎല്‍ടി (പ്ലസ് ടു പൂര്‍ത്തീകരിച്ചവര്‍), പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, മൂന്നുവര്‍ഷത്തെ പ്രവര്‍ത്തി പരിചയം, ബ്ലഡ് ബാങ്കിംഗില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം അല്ലെങ്കില്‍ ബിഎസ്സി എംഎല്‍ടി /എംഎസ്സി എംഎല്‍ടി, പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, ബ്ലഡ് ബാങ്കിംഗില്‍ ആറ് മാസത്തെ പ്രവര്‍ത്തി പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം. അപേക്ഷകര്‍ കേന്ദ്ര സര്‍ക്കാരിന്റെയോ, സംസ്ഥാന സര്‍ക്കാരിന്റെയോ അംഗീകാരമുളള സര്‍വകലാശാലകളില്‍ നിന്നും പഠനം പൂര്‍ത്തീകരിച്ചവരായിരിക്കണം. അപേക്ഷകര്‍ യോഗ്യത, വയസ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ അടക്കം ചെയ്ത…

Read More

കോന്നി മെഡിക്കല്‍ കോളേജ് അറിയിപ്പ്

  ക്വട്ടേഷന്‍ konnivartha.com: കോന്നി മെഡിക്കല്‍ കോളജില്‍ കാന്റീന്‍ നടത്തുന്നതിന് സഹകരണ സ്ഥാപനങ്ങള്‍/കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് രണ്ടിന് ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍ : 04682 344801. ക്വട്ടേഷന്‍ konnivartha.com: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 2021-2022, 2022-2023 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ (09-11-2021 മുതല്‍ 31-03-2023) ഓഡിറ്റ് ചെയ്യുന്നതിന് താല്‍പര്യമുള്ള രജിസ്റ്റേര്‍ഡ് ഓഡിറ്റര്‍മാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സൂപ്രണ്ട്, മെഡിക്കല്‍ കോളേജ് ആശുപത്രി, കോന്നി, പത്തനംതിട്ട എന്ന മേല്‍വിലാസത്തില്‍ ജൂലൈ 25ന് രണ്ടിന് മുന്‍പായി ലഭിക്കണം. ഫോണ്‍ : 04682 344801.

Read More

കോന്നി മെഡിക്കല്‍ കോളേജ് അക്കാഡമിക് ബ്ലോക്കിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും: 40 കോടിയുടെ അക്കാഡമിക് ബ്ലോക്കില്‍ വിപുലമായ സംവിധാനങ്ങള്‍

  konnivartha.com : സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ഏപ്രില്‍ 24 തിങ്കളാഴ്ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എംപി, എംഎല്‍എമാരായ കെ.യു. ജനീഷ് കുമാര്‍, മാത്യു ടി തോമസ്, പ്രമോദ് നാരായണ്‍ എന്നിവര്‍ പങ്കെടുക്കും. കോന്നി മെഡിക്കല്‍ കോളേജിനെ സംബന്ധിച്ച് മറ്റൊരു സുപ്രധാന ദിനമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 40 കോടി രൂപ ചെലവഴിച്ചാണ് 4 നിലകളുള്ള അക്കാഡമിക് ബ്ലോക്ക് നിര്‍മ്മിച്ചിരിക്കുന്നത്. 50 വിദ്യാര്‍ത്ഥികളെ മാത്രം പ്രവേശിപ്പിക്കാനുള്ള അക്കാഡമിക് ബ്ലോക്കാണ് തുടക്കസമയത്ത് വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ ഈ സര്‍ക്കാര്‍ 100 എംബിബിഎസ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയാണ് നാഷണല്‍…

Read More

കോന്നി മെഡിക്കല്‍ കോളേജ് : വികസനത്തിന്‌ കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും

കോന്നി മെഡിക്കല്‍ കോളേജ് : വികസനത്തിന്‌ കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും     നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി അവിസ്മരണീയ നേട്ടം: അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ konnivartha.com : കോന്നി മെഡിക്കല്‍ കോളജില്‍ ആരോഗ്യ വിദ്യാഭ്യാസത്തിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചത് ഏറ്റവും അവിസ്മരണീയമായ നേട്ടമാണെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജ് കോണ്‍ഫറന്‍സ് ഹാളില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാകുന്നതിന് പിന്നില്‍ ഒരുപാട് പേരുടെ പ്രയത്നമുണ്ടായിട്ടുണ്ട്. എല്ലാ ആളുകള്‍ക്കും പ്രയോജനപ്രദമാകുന്ന രീതിയില്‍ കോന്നി മെഡിക്കല്‍ കോളജിനെ മാറ്റുമെന്നും അധ്യയനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഉറപ്പാക്കുമെന്നും എംഎല്‍എ പറഞ്ഞു. വൈകാതെ മെഡിക്കല്‍ കോളജില്‍ ആരോഗ്യവിദ്യാഭ്യാസം ആരംഭിക്കുമെന്ന വാക്ക് പാലിക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചു. ആദ്യഘട്ടത്തില്‍ നബാര്‍ഡില്‍ നിന്ന് അനുവദിച്ച…

Read More

കോന്നി മെഡിക്കല്‍ കോളേജ് റോഡില്‍ തെരുവ് നായ്ക്കളുടെ ശല്യം : ഇരു ചക്ര വാഹന യാത്രികര്‍ സൂക്ഷിക്കുക

  konnivartha.com : കോന്നി മെഡിക്കല്‍ കോളേജ് റോഡില്‍ തെരുവ് നായ്ക്കളുടെ ശല്യം വര്‍ധിച്ചു . ഇരു ചക്ര വാഹന യാത്രികര്‍ക്ക് നേരെ കുരച്ചു കൊണ്ട് ചാടി വരുന്ന നായ്ക്കള്‍ ഏറെ അപകടം ഉണ്ടാക്കുന്നു . ഇരു ചക്ര വാഹന യാത്രികര്‍ ഇത് വഴി പോകുമ്പോള്‍ ഏറെ സൂക്ഷിക്കണം . മെഡിക്കല്‍ കോളേജ് റോഡ്‌ സൈഡില്‍ ആണ് അനേക തെരുവ് നായ്ക്കള്‍ ഉള്ളത് . ഇവയുടെ എണ്ണം പെരുകിയതിനാല്‍ പ്രദേശ വാസികളും ആശങ്കയിലാണ് . ആളുകള്‍ ഭീതിയോടെ ആണ് കഴിയുന്നത്‌ . ഒരു നായയ്ക്ക് പേ ഇളകിയാല്‍ ഇവയെ മുഴുവന്‍ കടിക്കും .ഇത്രയേറെ നായ്ക്കള്‍ ഇവിടം താവളമാക്കി എങ്കിലും പരാതി ഉയര്‍ന്നിട്ടും അധികാരികള്‍ ആരും തന്നെ ഇവയെ ഇവിടെ നിന്നും പിടികൂടി നീക്കം ചെയ്യാന്‍ തയ്യാറായിട്ടില്ല . ഈ നായ്ക്കള്‍ ആരെ എങ്കിലും കടിച്ചാല്‍ മാത്രം നടപടി…

Read More