Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നു(ഒക്ടോബര്‍ 12- തീയതി ശനിയാഴ്ച്ച)Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നുകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംസാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ @ കോന്നിവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക

കോന്നി മെഡിക്കല്‍ കോളേജ് റോഡില്‍ തെരുവ് നായ്ക്കളുടെ ശല്യം : ഇരു ചക്ര വാഹന യാത്രികര്‍ സൂക്ഷിക്കുക

 

konnivartha.com : കോന്നി മെഡിക്കല്‍ കോളേജ് റോഡില്‍ തെരുവ് നായ്ക്കളുടെ ശല്യം വര്‍ധിച്ചു . ഇരു ചക്ര വാഹന യാത്രികര്‍ക്ക് നേരെ കുരച്ചു കൊണ്ട് ചാടി വരുന്ന നായ്ക്കള്‍ ഏറെ അപകടം ഉണ്ടാക്കുന്നു . ഇരു ചക്ര വാഹന യാത്രികര്‍ ഇത് വഴി പോകുമ്പോള്‍ ഏറെ സൂക്ഷിക്കണം .

മെഡിക്കല്‍ കോളേജ് റോഡ്‌ സൈഡില്‍ ആണ് അനേക തെരുവ് നായ്ക്കള്‍ ഉള്ളത് . ഇവയുടെ എണ്ണം പെരുകിയതിനാല്‍ പ്രദേശ വാസികളും ആശങ്കയിലാണ് . ആളുകള്‍ ഭീതിയോടെ ആണ് കഴിയുന്നത്‌ . ഒരു നായയ്ക്ക് പേ ഇളകിയാല്‍ ഇവയെ മുഴുവന്‍ കടിക്കും .ഇത്രയേറെ നായ്ക്കള്‍ ഇവിടം താവളമാക്കി എങ്കിലും പരാതി ഉയര്‍ന്നിട്ടും അധികാരികള്‍ ആരും തന്നെ ഇവയെ ഇവിടെ നിന്നും പിടികൂടി നീക്കം ചെയ്യാന്‍ തയ്യാറായിട്ടില്ല . ഈ നായ്ക്കള്‍ ആരെ എങ്കിലും കടിച്ചാല്‍ മാത്രം നടപടി സ്വീകരിക്കാം എന്ന് ആണ് മനോഭാവം എങ്കില്‍ തെരുവ് നായ്ക്കള്‍ മൂലം ഗുരുതര ഭവിഷത്ത് ഈ മേഖലയില്‍ ഉണ്ടാകും .

പുറമേ നിന്നുള്ള മാലിന്യ വസ്തുക്കള്‍ കവറില്‍ കെട്ടി ഈ മേഖലയില്‍ കൊണ്ട് വന്നു തള്ളുന്നതാണ് ഈ മേഖലയില്‍ തെരുവ് നായ്ക്കളുടെ ശല്യം വര്‍ധിക്കാന്‍ കാരണം .