Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നു(ഒക്ടോബര്‍ 12- തീയതി ശനിയാഴ്ച്ച)Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നുകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംസാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ @ കോന്നിവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക

കോന്നി മെഡിക്കല്‍ കോളേജ് : വികസന സൊസൈറ്റി യോഗം നടന്നു

 

konnivartha.com: കോന്നി മെഡിക്കല്‍ കോളേജിന്റെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിര്‍ദേശം നല്‍കി. നടന്നു വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷത്തോടെ പൂര്‍ത്തിയാക്കാനും എം എൽഎ നിര്‍ദേശം നല്‍കി.

മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ആശുപത്രി വികസന സൊസൈറ്റിയുടെ യോഗത്തിലാണ് എം എൽ എ നിര്‍ദേശം നല്‍കിയത്.കിഫ്‌ബിയിൽ നിന്നും 352 കോടി രൂപ അനുവദിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

കോന്നി മെഡിക്കല്‍ കോളേജിനായി സൃഷ്ടിച്ച തസ്തികകളില്‍ ഉടന്‍ നിയമനം പൂര്‍ത്തിയാക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ശബരിമല സ്പെഷ്യൽ മെഡിക്കൽ കോളേജ് ആയി വരുന്ന മണ്ഡല കാലത്ത് കോന്നി മെഡിക്കൽ കോളേജിനെ ക്രമീകരിക്കുന്നതിനും ആവശ്യമായ കൂടുതൽ ഡോക്ടർമാരെയും നേഴ്സുമാരെയും ജീവനക്കാരെയും നിയമിക്കുമെന്നും അറിയിച്ചു.

മോർച്ചറി

സിവില്‍ ജോലികള്‍ പൂര്‍ത്തിയായ മോർച്ചറിയിൽ ഒക്ടോബർ 2ന് പോസ്റ്റുമോർട്ടം ടേബിൾ ഇൻസ്റ്റാൾ ചെയ്യും. ഒക്ടോബർ പത്തിന് ഫ്രീസറുകൾ ഇൻസ്റ്റാൾ ചെയ്യും. ഒക്ടോബർ മാസത്തില്‍ തന്നെ പോസ്റ്റ്‌മോര്‍ട്ടം ആരംഭിക്കാന്‍ നിര്‍ദേശം നല്‍കി.

കോളേജ് കെട്ടിടം

അക്കാദമിക്ക് ബ്ലോക്ക് പുതിയ കെട്ടിടം സെപ്റ്റംബർ 30ന് പൂർത്തീകരിക്കും. നിർമ്മാണം പൂർത്തിയായ കോളേജ് കെട്ടിടത്തിന്റെ പുറംഭാഗത്തെ പെയിന്റിംഗ് മാത്രമാണ് ബാക്കിയുള്ളത്.

പുതിയ ആശുപത്രി കെട്ടിടം

200 കിടക്കകളുള്ള 6 നിലയിൽ നിർമ്മിക്കുന്ന പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഡിസംബർ മാസത്തോടെ നിർമ്മാണ പൂർത്തീകരിക്കും. നിലവിൽ ആറ് നിലകളുടെയും നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. പ്ലാസ്റ്ററിംഗ് പ്ലംബിംഗ് പ്രവർത്തികളാണ് പുരോഗമിക്കുന്നത്.

ക്വാര്‍ട്ടേഴ്‌സുകള്‍ ജീവനക്കാർക്കും ഡോക്ടർമാർക്കും ഉള്ള ക്വാർട്ടേഴ്സുകളിൽ 11 നിലവീതം ഉള്ള രണ്ട് ഫ്ളാറ്റുകളുടെ നിർമ്മാണം പൂർത്തിയായി. സെപ്റ്റംബർ 30ന് പുറംഭാഗത്തെ പെയിന്റിങ് പ്രവർത്തികളും പൂർത്തീകരിക്കും.നിർമ്മാണം പുരോഗമിക്കുന്ന മറ്റു രണ്ടു ഫ്ലാറ്റ് സമുച്ചയങ്ങളുടെ നിർമ്മാണ പ്രവർത്തി ഡിസംബർ മാസത്തിൽ പൂർത്തീകരിക്കും.

പ്രിൻസിപ്പൽ ഡീൻ വില്ല

പ്രിൻസിപ്പൽ താമസിക്കുന്നതിനുള്ള ഡീന്‍ വില്ലയുടെ നിർമ്മാണം പൂർത്തീകരിച്ചു.

ലേബർ റൂം

ലക്ഷ്യ നിലവാരത്തിൽ നിർമ്മിക്കുന്ന ലേബർ റൂം, ഓപ്പറേഷൻ തിയേറ്റർ, എന്നിവയുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്.ഒക്ടോബർ മാസം അവസാനത്തോടെ ഗൈനൊക്കെ വിഭാഗത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും.
നിലവിൽ നിർമ്മാണം പൂർത്തീകരിച്ച ലേബർ ഓ.പിയിലേക്ക് പ്രവർത്തനം ക്രമീകരിച്ചിട്ടുണ്ട്.

സ്കാനിങ്
സ്കാനിംഗ് സേവനങ്ങൾക്ക് ഡേറ്റ് നൽകുന്നതിന് കൂടുതൽ സമയം ആവശ്യമായി വരുന്നതിനാൽ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിച്ച് നവംബർ 1 മുതൽ എക്‌സ്‌റേയുടെയും സിടി സ്‌കാനിംഗിന്റേയും പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കുവാൻ എം എൽ എ നിർദ്ദേശം നൽകി. അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണം.
മോഡുലാർ ഓപ്പറേഷൻ തിയേറ്റർ മോഡ്യുലാര്‍ ഓപ്പറേഷന്‍ തീയറ്ററുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഒക്ടോബർ 10ന് പൂർത്തീകരിക്കും.

ഈ ഹെൽത്ത്

ജനങ്ങൾക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ ഓൺലൈനായി ഓ. പി ടിക്കറ്റ് എടുക്കാനുള്ള സംവിധാനം കോന്നി മെഡിക്കൽ കോളേജിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ഹെൽത്ത് പോർട്ടൽ സംവിധാനം ഉപയോഗിച്ച് മൊബൈൽ ഫോൺ വഴിയും കമ്പ്യൂട്ടറുകൾ, അക്ഷയ സെന്ററുകൾ വഴിയും ഇനിമുതൽ കോന്നി മെഡിക്കൽ കോളേജിൽ ഓ. പി ടിക്കറ്റ് എടുക്കാൻ കഴിയും.

ചുറ്റുമതിൽ, ഗേറ്റ്

ചുറ്റുമതി നിർമ്മാണ പ്രവർത്തി 50% ശതമാനം പൂർത്തീകരിച്ചു. ബാക്കിയുള്ള ഭാഗത്ത് നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുകയാണ്. പ്രവേശന കവാടത്തിന്റെ പ്രധാന പില്ലറുകളുടെ നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചു.

ഓഡിറ്റോറിയം

800 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയത്തിന്റെയും, എക്സാമിനേഷൻ ഹാളിന്റെയും, പാർക്കിംഗ് ലോജിന്റെയും നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ട്. ഡിസംബറിൽ നിർമ്മാണം പൂർത്തീകരിക്കും.

ജീവനക്കാര്‍ യഥാസമയം ജോലിക്ക് വരുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. മെഡിക്കല്‍ കോളേജിന്റെ വികസനത്തിനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കണം. അതിനായി സൂപ്രണ്ട് പ്രിൻസിപ്പൽ എന്നിവർ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് പ്രൊപ്പോസൽ നൽകാൻ എംഎൽഎ നിർദ്ദേശിച്ചു. മെഡിക്കല്‍ കോളേജിലേക്ക് കൂടുതല്‍ യാത്രാസൗകര്യം ഒരുക്കാനും എം എൽ എ നിര്‍ദേശം നല്‍കി. മെഡിക്കൽ കോളജ് റോഡിന്റെ ഇരുവശവും വളർന്നുനിൽക്കുന്ന കാട് ഇന്നുതന്നെ വൃത്തിയാക്കുവാൻ പൊതുമരാമത്ത് എൻജിനീയർക്ക് എം എൽ എ നിർദേശം നൽകി. മെഡിക്കൽ കോളേജ് റോഡിൽ ആനകുത്തിയിൽ റോഡ് അരികിൽ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ ഭാഗങ്ങൾ നീക്കം ചെയ്യുന്നതിനും എംഎൽഎ നിർദ്ദേശിച്ചു.

യോഗത്തിൽ  കെ.യു. ജനീഷ് കുമാർ എം എൽ എ,ജില്ലാ കളക്ടര്‍ എസ്.പ്രേം കൃഷ്ണൻ ഐഎഎസ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു,മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സെസ്സി ജോബ്,മെഡിക്കൽ സൂപ്രണ്ട് ഡോ.ഷാജി എ, ആരോഗ്യമന്ത്രിയുടെ പ്രതിനിധി പി ജെ അജയകുമാർ, എംപിയുടെ പ്രതിനിധി എസ്. സന്തോഷ് കുമാർ,പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ വി കെ ജാസ്മിൻ,മറ്റ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നിര്‍മ്മാണ കമ്പനി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു