Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നു(ഒക്ടോബര്‍ 12- തീയതി ശനിയാഴ്ച്ച)Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നുകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംസാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ @ കോന്നിവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക

കോന്നി മെഡിക്കല്‍ കോളേജ് : കോന്നി ആനകുത്തിയില്‍ ദിശാ സൂചക ബോര്‍ഡ് ഇല്ല

 

konnivartha.com: കോന്നി മെഡിക്കല്‍ കോളേജിലേക്ക് വരുന്ന ആംബുലന്‍സ് അടക്കം ഉള്ള വാഹനങ്ങള്‍ക്ക് കോന്നി മെഡിക്കല്‍ കോളേജിലേക്ക് പോകുവാന്‍ ഉള്ള ദിശാ സൂചന ബോര്‍ഡുകള്‍ ഇല്ല .

ആനകുത്തി എന്ന സ്ഥലത്ത് ആണ് ദിശാ സൂചക ബോര്‍ഡ് ഇല്ലാത്തത് . ഇവിടെ നിന്നും റോഡു രണ്ടായി പിരിയുന്നു . ഒന്ന് കുമ്മണ്ണൂർ ഭാഗത്തേക്കും ഒന്ന് മെഡിക്കല്‍ കോളേജ് ഭാഗത്തേക്കും . ഇവിടെ ആണ് ദിശാ സൂചക ബോര്‍ഡ് ഇല്ലാത്തത് . ഇതിനാല്‍ നേരെ ഉള്ള കുമ്മണ്ണൂർ റോഡിലേക്ക് ആംബുലന്‍സ് അടക്കം കടന്നു വന്നു ഫോറസ്റ്റ് ഓഫീസ് വരെ എത്തുന്നു .

 

ഇവിടെ വനം തുടങ്ങുന്നതിനാല്‍ ചെക്ക്‌ പോസ്റ്റ്‌ അടച്ചു വെച്ചു . ഇതിനാല്‍ രോഗികളെയും കൊണ്ട് വീണ്ടും നാല് കിലോമീറ്റര്‍ തിരികെ ആശുപത്രിയിലേക്ക് സഞ്ചരിക്കണം . ഉടന്‍ തന്നെ ദിശാ സൂചക ബോര്‍ഡ് സ്ഥാപിക്കണം എന്ന് നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു .വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ ഇക്കാര്യം ഉണ്ടാകണം എന്നും ആവശ്യം ഉണ്ട് .പൊതു പ്രവര്‍ത്തകന്‍ ബിജു കുമ്മണ്ണൂർ അടക്കമുള്ള ജനങ്ങള്‍ ഇക്കാര്യത്തില്‍ ആവശ്യം ഉന്നയിച്ചു .