konnivartha.com: വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ആരണ്യകം ഇക്കോ കഫെയുടെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു.അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിച്ചു. കോന്നി- തണ്ണിത്തോട് റോഡിൽ പേരുവാലിയിൽ ബാംബൂ ഹട്ടിനോട് ചേർന്നാണ് ആരണ്യകം ഇക്കോ കഫേ നിർമ്മിച്ചത്.6.76 ലക്ഷം രൂപ ചിലവിൽ പെരുനാട് ലേബർ കോൺട്രാക്ട് സൊസൈറ്റി ആണ് നിർമ്മാണ പ്രവർത്തികൾ ഏറ്റെടുത്തിരിക്കുന്നത്. ഭക്ഷണ ഹാൾ , അടുക്കള, സ്റ്റോർ റൂം ഉൾപ്പെടെയാണ് കഫെ നിർമ്മിക്കുന്നത്. കഫയ്ക്ക് ചുറ്റും ഇന്റർലോക്ക് ടൈലുകൾ വിരിച്ചു കഫെ മനോഹരമാക്കിയിട്ടുണ്ട്. വന്യമൃഗ ശല്യം ഒഴിവാക്കുന്നതിനായി കഫയ്ക്ക് ചുറ്റും സൗരോർജ്ജ വേലിയും സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ താൽക്കാലിക ഷെഡ്ഢിലായിരുന്നു കഫെ പ്രവർത്തിച്ചിരുന്നത്. തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി കെ സാമുവൽ,ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ, ഗ്രാമപഞ്ചായത്ത് അംഗം സത്യൻ,ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ…
Read Moreടാഗ്: thannithodu
കോന്നി തണ്ണിത്തോട്ടിൽ എക്സൈസ് വൻ വാറ്റു കേന്ദ്രം കണ്ടെത്തി
konnivartha.com: കോന്നിയുടെ മലയോര മേഖലയിലെ വ്യാജ ചാരായംതേടി ഇറങ്ങിയ എക്സൈസിന് കാണാൻ കഴിഞ്ഞത് വൻ കോട ശേഖരം .തണ്ണിത്തോട് വി.കെ പാറ പ്ലാൻ്റേഷൻ കോർപ്പറേഷൻ വക റബർ തോട്ടത്തിന്റെ അരികിലുള്ള ഇടക്കാട്ടിൽ കന്നാസൂകളിലും പടുതാക്കുളത്തിലുമായി സൂക്ഷിച്ചിരുന്ന 520 ലിറ്റർ കോടയാണ് കോന്നി അസിസ്റ്റൻ്റ്എക്സൈസ് ഇൻസ്പെക്ടർ പി. ബിനേഷും പാർട്ടിയും ചേർന്ന് പിടികൂടിയത് . പ്രതികളെപ്പറ്റി വ്യാപക അന്വേഷണം ആരംഭിച്ചു എന്ന് അധികൃതർ അറിയിച്ചു .ഗ്രേഡ് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ബിജു ഫിലിപ്പ് ,പ്രിവൻ്റീവ് ഓഫീസർമാരായ എ . അനിൽകുമാർ , ഡി . അജയകുമാർ, വനിതാ സി . ഇ .ഒ. ബ്രഹദ, സിവിൽ എക്സൈസ് ഓഫീസർമാരായ എ . ഷെഹിൻ , മുഹമ്മദ് തഹസീൻ , എസ് . ഷഫീക്ക് എന്നിവർ റെയിഡിൽ പങ്കെടുത്തു.
Read Moreമഴ : തേക്ക് തോട്ടില്‍ വീടിന്റെ സംരക്ഷണ മതില് തകര്‍ന്നു :വീട് അപകട സ്ഥിതിയില്‍
konnivartha.com: കനത്ത മഴയെത്തുടര്‍ന്ന് തേക്ക് തോട്ടില്‍ വീടിന്റെ സംരക്ഷണ മതില് തകര്‍ന്നു.തണ്ണിതോട് നാലാം വാര്‍ഡില്‍ കരിമാന്‍ തോട് തൂമ്പാകുളം റോഡില്‍ കൊടുംതറ പുത്തന്‍ വീട്ടില്‍ പി ഡി തോമസിന്റെ വീടിന്റെ മുന്നില്‍ ഉള്ള സംരക്ഷണ മതില് ആണ് തകര്‍ന്നത് . തണ്ണിതോട് വില്ലേജ് പരിധിയില്‍ ഉള്ള സ്ഥലം ആണ് . സംരക്ഷണ മതില് ഇടിഞ്ഞതോടെ വീട് അപകട സ്ഥിതിയില്‍ ആണ് എന്ന് വീട്ടുടമ അറിയിച്ചു .അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചു നടപടി എടുക്കണം .മഴക്കെടുതിയില്‍ ഉള്‍പ്പെടുത്തി വീടിന്റെ സംരക്ഷണ മതില് കെട്ടാന്‍ ഉള്ള നടപടി ഉടന്‍ ഉണ്ടാകണം .
Read Moreതണ്ണിത്തോട് ഞള്ളൂർ ഭാഗത്ത് റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചു
konnivartha.com: തണ്ണിത്തോട് സെന്റ് ആന്റണീസ് ഓർത്തഡോക്സ് വലിയ പള്ളിയിലെ സംയുക്ത യുവജനപ്രസ്ഥാന പ്രവർത്തകർ ഞള്ളൂർ ഭാഗത്ത് റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചു. സംയുക്ത യുവജനപ്രസ്ഥാന സെക്രട്ടറി ജോബിൻ കോശി സ്വാഗതം അറിയിച്ചു. കോന്നി പഞ്ചായത്ത് ആറാം വാർഡ് മെമ്പർ രഞ്ജു ആർ ഉദ്ഘാടനം നിർവഹിച്ചു. തണ്ണിത്തോട് വലിയ പള്ളി ഇടവക വികാരി റവ. ഫാ. ജോൺ പീറ്റർ, റവ. ഫാ. നിതിൻ, കോന്നി റെയിഞ്ച് ഞള്ളൂർ ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരന് മനോജ് എന്നിവർ ആശംസകൾ അറിയിച്ചു. സംയുക്ത യുവജനപ്രസ്ഥാനം ട്രഷറർ റിതില്‍ റോയ് നന്ദി പറഞ്ഞു
Read Moreതണ്ണിത്തോട് മണ്ണീറയില്‍ കൂടുതൽ പ്രദേശത്ത് സോളാർ ഫെൻസിങ്ങ്, ട്രഞ്ച് സ്ഥാപിക്കും
konnivartha.com/ തണ്ണിത്തോട് : മനുഷ്യ-വന്യജീവി സംഘർഷം മൂലം ജീവിതം ദുരിതപൂർണ്ണമായി മാറിയ തണ്ണിത്തോട് പഞ്ചായത്തിലെ മണ്ണീറ പ്രദേശത്തെ ജനങ്ങളുടെ പരാതി പരിഹരിക്കണമെന്ന ആൻ്റോ ആൻ്റണി എം.പി യുടെ ആവശ്യം പരിഗണിച്ച് കൂടുതൽ പ്രദേശത്ത് സോളാർ ഫെൻസിങ്ങ്, ട്രഞ്ച് എന്നിവ ചെയ്യുമെന്ന് കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആയുഷ് കുമാർ കോറി അറിയിച്ചു. നിലവിൽ നബാഡ് പദ്ധതിയിൽ ഉൾപ്പെടുത്തി തൂക്കിയിടുന്ന വേലി (Hanging fencing) സ്ഥാപിക്കുന്നതിന് കരാർ ആയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതുകൂടാതെയാണ് കൂടുതൽ സ്ഥലങ്ങളിലേക്ക് സോളാർ ഫെൻസിങ് വലിയ്ക്കുന്നതിനും കിടങ്ങുകൾ ഉള്ള സ്ഥലങ്ങളിൽ അവയുടെ ഉപയോഗം കാര്യക്ഷമമാക്കുവാനും ആൻ്റോ ആൻ്റണി എംപിയുടെ നിർദ്ദേശം പരിഗണിച്ച് ഡി എഫ് ഒ തുടർ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. കൂടാതെ മുണ്ടോംമൂഴി മണ്ണീറ റോഡിലെ വശം ഇടിഞ്ഞ് അപകടാവസ്ഥയിൽ ആയ പ്രദേശത്ത് വശം കെട്ടി സംരക്ഷക്കുന്നതിനുള്ള നടപടി ആയിട്ടുണ്ടെന്നും ഡിവിഷണൽ ഫോറസ്റ്റ്…
Read Moreതണ്ണിതോട് മുണ്ടോമൂഴി പാലത്തില്‍ നിന്നും യുവാവ് ആറ്റിലേക്ക് ചാടി
konnivartha.com: സുഹൃത്തിനോട് വീഡിയോ എടുക്കാന്‍ ആവശ്യപെട്ട ശേഷം യുവാവ് പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടി . കോന്നി തണ്ണിതോട് എലിമുള്ളുംപ്ലാക്കല്‍ മാംകീഴില്‍ വീട്ടില്‍ അഖില്‍ എന്ന സുധി ( 19 )ആണ് ആറ്റില്‍ ചാടിയത് . മുണ്ടോമൂഴി പാലത്തില്‍ നിന്നും കല്ലാറിലേക്ക് ചാടിയത് . മഴ പെയ്തു കൊണ്ട് ഇരിക്കെ ആണ് യുവാവ് ആറ്റില്‍ ചാടിയത് . കോന്നിയിൽ നിന്നും ഫയർഫോഴ്സ് സംഘവും തണ്ണിത്തോട് പോലീസും സ്ഥലത്തു തെരച്ചിൽ ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് ഏറെ നേരം നടത്തിയ തെരച്ചിലില്‍ യുവാവിനെ കണ്ടെത്തി. ഒഴുക്കില്‍പ്പെട്ട യുവാവ് വള്ളിപടര്പ്പില് പിടിച്ചുകിടക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് സംഘം യുവാവിനെ രക്ഷപ്പെടുത്തി കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഫയര്‍ഫോഴ്സിന്റെ സമയോചിതമായ ഇടപെടലിലാണ് യുവാവിനെ ജീവനോടെ രക്ഷിക്കാനായത്. പാലത്തിന് സമീപത്തേക്ക് ഓടിപ്പോയശേഷം പാലത്തിന്റെ കൈവരിയില്‍ നിന്നാണ് താഴേക്ക് ചാടിയത്. യുവാവ് ചാടാൻ ശ്രമിക്കുമെന്ന് വീഡിയോ എടുത്ത് സുഹൃത്തും…
Read Moreജാഗ്രതാ നിര്‍ദേശം :വനം വകുപ്പ് നേതൃത്വത്തില്‍ തണ്ണിത്തോട് സൈൻ ബോർഡ് സ്ഥാപിച്ചു
konnivartha.com: വേനൽ കടുത്തതോടെ കോന്നി തണ്ണിത്തോട് റോഡ് മുറിച്ചു കടന്ന് മുണ്ടോമുഴി ഭാഗത്ത് കല്ലാറിൽ പകലും രാത്രിയിലും കാട്ടാന കൂട്ടം എത്തുന്നത് കണക്കിലെടുത്ത് തണ്ണിത്തോട് സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ യാത്രക്കാർക്ക് ജാഗ്രത നിർദ്ദേശം നൽകി ഡിജിറ്റൽ സൈൻ ബോർഡ് സ്ഥാപിച്ചു. കാട്ടാനകൾ വെള്ളം കുടിക്കാനായി കല്ലാറിലേക്ക് പ്രവേശിക്കുന്ന പ്രധാന ആന താരകൾ മുണ്ടോമുഴി ഫോറസ്റ്റ് സ്റ്റേഷൻ മുതൽ ഇലവുങ്കൽ വരെയാണ്. വേനൽ കടുത്തതോടുകൂടി കാട്ടിനുള്ളിൽ വെള്ളം വറ്റിയതോടെ വന്യമൃഗങ്ങളുടെ ഏക ആശയമാണ് കല്ലാറ്. ഇപ്പോൾ ദിവസവും പകലും രാത്രിയും നിരവധി തവണ ആന റോഡ് ക്രോസ് ചെയ്ത് കല്ലാറിൽ എത്തുന്നുണ്ട്. നാളിതുവരെ അവ യാത്രക്കാർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല എങ്കിലും യാത്രക്കാർ പെട്ടെന്ന് ആനയെ കണ്ട് പേടിക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ഇത് ഒഴുവാക്കാനായി റാന്നി ഡി എഫ് ഒ കെ.ജയകുമാർ ശർമ്മയുടെ നിർദ്ദേശപ്രകാരമാണ് ഇവിടെ സൈൻ…
Read Moreതണ്ണിത്തോട് തേനരുവി വാട്ടർ ഫാൾസ് ടൂറിസം പദ്ധതിക്ക് ഭരണാനുമതി
konnivartha.com :കോന്നി മണ്ഡലത്തിൽ തണ്ണിത്തോട് പഞ്ചായത്തിൽ “തേനരുവി വാട്ടർ ഫാൾസ് ടൂറിസം പദ്ധതിക്ക് തൊണ്ണൂറ്റിയെട്ട് ലക്ഷത്തി മുപ്പതിനായിരം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.കേരള സർക്കാർ വിനോദ സഞ്ചാര വകുപ്പ് ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതി പ്രകാരമാണ് തേനരുവി വാട്ടർഫാൾസ് പദ്ധതിക്കായി ഭരണാനുമതി നൽകിയത്. വിനോദ സഞ്ചാര വികസനത്തിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തി ടൂറിസം വികസനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ്. ഡെസ്റ്റിനേഷൻ ചലഞ്ച്. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും കുറഞ്ഞത് ഒരു ടൂറിസം ഡെസ്റ്റിനേഷൻ എങ്കിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ വികസിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം ടൂറിസം വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതിക്കായി ഭരണാനുമതി ടൂറിസം…
Read Moreതണ്ണിത്തോട് മണ്ണീറ വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് അമിനിറ്റി സെന്റർ യാഥാർത്ഥ്യമാകുന്നു
konnivartha.com : തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് വാർഡ് 09 മണ്ണീറയിൽ വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് ടൂറിസം അമിനിറ്റി സെന്റർ യാഥാർത്ഥ്യമാകുന്നു. വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കുവാനും വെള്ളച്ചാട്ടത്തിൽ മുങ്ങിക്കുളിക്കുവാനും മഴക്കാലത്തും മറ്റും ധാരാളം വിനോദ സഞ്ചാരികളാണ് ഇവിടേയ്ക്ക് കടന്നു വരുന്നത് ജൂൺ-ജൂലൈ മുതൽ ഡിസംബർ-ജനുവരി വരെ നീണ്ടു നിൽക്കുന്ന സീസൺ സമയങ്ങളിൽ വിദേശീയരും തദ്ദേശീയരുമായ വിനോദ സഞ്ചാരികൾ അടവി കുട്ടവഞ്ചി സവാരി കേന്ദ്രം സന്ദർശിച്ച് വെള്ളച്ചാട്ടം കാണുവാൻ എത്തുന്നത് പതിവാണ്. എന്നാൽ ഈ പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതിരിക്കുന്നത് ഒരു പോരായ്മയായിരുന്നു. സ്വകാര്യ വ്യക്തികളുടെ സ്ഥലം വിട്ടു കിട്ടുന്നതിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുവാൻ കഴിയാതിരുന്നതിനാലും ഇവിടെ നിർമ്മാണങ്ങൾ നടത്തുവാൻ കഴിയാത്ത സാഹചര്യമുണ്ടായി. സിബി നെടുംപുറം എന്ന വ്യക്തി തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിന് പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 5 സെന്റ് സ്ഥലം സൗജന്യമായി നൽകിയതോടെയാണ് പദ്ധതി ആവിഷ്ക്കരിക്കുവാൻ…
Read Moreപന്ത്രണ്ടുകാരിയോട് ലൈംഗിക അതിക്രമം കാട്ടിയ പ്രതിയ്ക്ക് 7 വർഷം കഠിനതടവ്
konnivartha.com : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികമായി അതിക്രമം കാട്ടിയ പ്രതിയ്ക്ക് 7 വർഷം കഠിനതടവും 65000 രൂപ പിഴയും. പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് കോടതി ഒന്ന് ( പ്രിൻസിപ്പൽ പോക്സോ കോടതി ), ജഡ്ജി ജയകുമാർ ജോൺ, തണ്ണിത്തോട് തൂമ്പാകുളം തൈപ്പറമ്പിൽ പ്രകാശി (43) നെയാണ് ഇന്ന് ശിക്ഷിച്ചത് ശിക്ഷ പ്രത്യേകം അനുഭവിക്കണം. പോക്സോ നിയമത്തിലെ വകുപ്പ് 7 പ്രകാരം 4 വർഷവും 40000 രൂപയും, ഐ പി സി 457 പ്രകാരം 3 വർഷവും 25000 രൂപയും കഠിന തടവും പിഴയും ശിക്ഷിച്ച് ഉത്തരവായത് പിഴയടച്ചില്ലെങ്കിൽ 5 മാസം കൂടി കഠിന തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പിഴത്തുക ഇരയായ പെൺകുട്ടിക്ക് നൽകണം. ഈവർഷം ജനുവരി ഒന്നിനാണ് സംഭവം. കിടപ്പുമുറിയിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചകയറിയ പ്രതി, ലൈംഗിക അതിക്രമം കാട്ടിയതിന്…
Read More