തണ്ണിത്തോട് മണ്ണീറയില്‍ കൂടുതൽ പ്രദേശത്ത് സോളാർ ഫെൻസിങ്ങ്, ട്രഞ്ച് സ്ഥാപിക്കും

 

konnivartha.com/ തണ്ണിത്തോട് : മനുഷ്യ-വന്യജീവി സംഘർഷം മൂലം ജീവിതം ദുരിതപൂർണ്ണമായി മാറിയ തണ്ണിത്തോട് പഞ്ചായത്തിലെ മണ്ണീറ പ്രദേശത്തെ ജനങ്ങളുടെ പരാതി പരിഹരിക്കണമെന്ന ആൻ്റോ ആൻ്റണി എം.പി യുടെ ആവശ്യം പരിഗണിച്ച് കൂടുതൽ പ്രദേശത്ത് സോളാർ ഫെൻസിങ്ങ്, ട്രഞ്ച് എന്നിവ ചെയ്യുമെന്ന് കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആയുഷ് കുമാർ കോറി അറിയിച്ചു.

നിലവിൽ നബാഡ് പദ്ധതിയിൽ ഉൾപ്പെടുത്തി തൂക്കിയിടുന്ന വേലി (Hanging fencing) സ്ഥാപിക്കുന്നതിന് കരാർ ആയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതുകൂടാതെയാണ് കൂടുതൽ സ്ഥലങ്ങളിലേക്ക് സോളാർ ഫെൻസിങ് വലിയ്ക്കുന്നതിനും കിടങ്ങുകൾ ഉള്ള സ്ഥലങ്ങളിൽ അവയുടെ ഉപയോഗം കാര്യക്ഷമമാക്കുവാനും ആൻ്റോ ആൻ്റണി എംപിയുടെ നിർദ്ദേശം പരിഗണിച്ച് ഡി എഫ് ഒ തുടർ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.

കൂടാതെ മുണ്ടോംമൂഴി മണ്ണീറ റോഡിലെ വശം ഇടിഞ്ഞ് അപകടാവസ്ഥയിൽ ആയ പ്രദേശത്ത് വശം കെട്ടി സംരക്ഷക്കുന്നതിനുള്ള നടപടി ആയിട്ടുണ്ടെന്നും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. തണ്ണിത്തോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് ബിജു മാത്യു ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ, ഗ്രാമ പഞ്ചായത്ത് അംഗം പ്രിത പി. എസ്, തണ്ണിത്തോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അംഗം അനിയൻ തുണ്ടിയിൽ വാർഡ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് വർഗ്ഗീസ് മണ്ണീറ, ബിനോയ് ഫിലിപ്പ് എന്നിവർ ചേർന്ന് ആൻ്റോ ആൻ്റണി എംപി യ്ക്ക് നിവേദനം നൽകി. തുടർന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് ആൻ്റോ ആൻ്റണി എം.പി യുടെ കത്ത് കൈമാറി

error: Content is protected !!