മലയാളത്തിന്റെ മഹാനടൻ നെടുമുടി വേണു അന്തരിച്ചു konnivartha.com : മലയാളത്തിന്റെ മഹാനടൻ നെടുമുടി വേണു(കെ. വേണുഗോപാല്‍ 73) അന്തരിച്ചു. തിരുവന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി അസുഖത്തെ തുടർന്ന് ചികിത്സ നടത്തിവരികയായിരുന്നു. ഇന്ത്യൻ സിനിമയിലെ പ്രതിഭാധനന്മാരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന നെടുമുടി വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. nedumudi venu passes away മലയാള സിനിമയില്‍ തന്റേതായ ഇടം എക്കാലത്തേക്കുമായി കോറിയിട്ട മഹാനടനാണ് നെടുമുടി വേണു എന്ന കെ. വേണുഗോപാല്‍. നാടകരംഗത്ത് സജീവമായിരിക്കെയാണ് അദ്ദേഹം സിനിമയില്‍ എത്തിയത്. മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹം വ്യത്യസ്തമായ സംസാരശൈലിയും നര്‍മവും ഗൗരവും ദുഖവും നിറഞ്ഞ അഞ്ചുപതിറ്റാണ്ടുനീണ്ട അഭിനയജീവിതം മലയാളിക്കുസമ്മാനിച്ചു. തിരക്കഥാ രചനയിലും സിനിമാ സംവിധാനത്തിലും കഴിവുതെളിയിച്ച അദ്ദേഹം ഏഴ് സിനിമകള്‍ക്കുവേണ്ടി തിരക്കഥയെഴുതിയിട്ടുണ്ട്. 1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു നെടുമുടി വേണുവിന്റെ…
Read Moreടാഗ്: malayalam cinema
ക്യാപ്റ്റൻ രാജു സ്മാരക അവാർഡ് ബാലചന്ദ്രമേനോന്
കോന്നി വാര്‍ത്ത ഡോട്ട് കോം : : അനശ്വര നടൻ ക്യാപ്റ്റൻ രാജുവിന്‍റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ രണ്ടാമത്തെ അവാർഡ് മലയാള സിനിമയുടെ സകലകലാവല്ലഭൻ ബാലചന്ദ്രമേനോന് നൽകുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ സലിം പി. ചാക്കോയും ജില്ല കൺവീനർ പി. സക്കീർ ശാന്തിയും അറിയിച്ചു. ഒരു സിനിമയുടെ സകല മേഖലയിലും ബാലചന്ദ്രമേനോൻ്റെ സാന്നിദ്ധ്യമുണ്ട്. കഥ,തിരക്കഥ ,സംഭാഷണം ,നിർമ്മാണം ,സംവിധാനം ,ഗായകൻ,ഗാനരചയിതാവ് ,നടൻ, വിതരണക്കാരൻ ,എഡിറ്റിംഗ് എന്നി നിലകളിലും പത്രപ്രവർത്തകൻ, അഭിഭാഷകൻ തുടങ്ങിയ മേഖലകളിലും ബാലചന്ദ്രമേനോൻ്റെ സാന്നിദ്ധ്യമാണ് ബാലചന്ദ്രമേനോനെ അവാർഡിനായി പരിഗണിച്ചത്. മൊമൻ്റേയും അനുമോദന പത്രവും നൽകും . ദേശീയ, സംസ്ഥാന ചലച്ചിത്ര അവാർഡുകൾ , പത്മശ്രീയും നേടിയിട്ടുണ്ട് .ഏറ്റവും കൂടുതൽ ഫീച്ചർ ഫിലിമുകളിൽ നടൻ ,സംവിധായകൻ ,എഴുത്തുകാരൻ എന്നീ നിലകളിൽ 2018ലെ ലിംക ബുക്ക് ഓഫ് റെക്കാർഡും ലഭിച്ചു.കഴിഞ്ഞ…
Read Moreകോന്നി ,അച്ചന്‍ കോവില്‍ പശ്ചാതലത്തിൽ പുതിയ സിനിമ: “സ്ട്രൈക്കിംഗ് ഫോഴ്സ്”
കോന്നി ,അച്ചന്‍ കോവില്‍ പശ്ചാതലത്തിൽ പുതിയ സിനിമ: “സ്ട്രൈക്കിംഗ് ഫോഴ്സ്” കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ,അച്ചന്‍ കോവില്‍ വാഗമണ്‍ പശ്ചാതലത്തിൽ പുതിയ സിനിമയുടെ ചിത്രീകരണം നടക്കും. സ്ട്രൈക്കിംഗ് ഫോഴ്സ് എന്ന് പേരിട്ട ചിത്രം വിശുദ്ധ പുസ്തകം എന്ന സിനിമയ്ക്കു ശേഷം ഷാബു ഉസ്മാൻ കോന്നി കഥ എഴുതി സംവിധാനം ചെയ്യുന്നു . പൂജാസിനി ക്രിയേഷന്‍റെ ബാനറിൽ ഹംസ ശൂരനാട് ,പ്രണവം ഉണ്ണികൃഷ്ണൻ ,സലാം എന്നിവർ ചേർന്ന് സ്ട്രൈക്കിംഗ് ഫോഴ്സ് നിര്‍മ്മിക്കും . പൂർണ്ണമായും കോന്നി അച്ചന്‍ കോവില്‍ കാടിന്‍റെ പശ്ചാതലത്തിൽ കഥ പറയുന്ന സ്ട്രൈക്കിംഗ് ഫോഴ്സ് ഒരു ആക്ഷൻ ത്രില്ലർ സിനിമയാണ് എന്ന് ഷാബു ഉസ്മാന്‍ “കോന്നി വാര്‍ത്ത ഡോട്ട് കോമിനോട്” പറഞ്ഞു. മലയാളത്തിലെയും തമിഴിലേയും പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ഈ സിനിമ മൂന്നു ഭാഷകളിലായി ചിത്രീകരിക്കും.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് സെപ്തംബറിൽ…
Read Moreപ്രേം നസീറിന് ജന്മനാടായ ചിറയിൻകീഴിൽ സ്മാരകമൊരുങ്ങുന്നു
മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച കലാകാരന്മാരിൽ ഒരാളായ പ്രേം നസീറിന് ജന്മനാടായ ചിറയിൻകീഴിൽ സ്മാരകമൊരുങ്ങുന്നു. 15000 ചതുരശ്ര അടി വിസ്തീർണത്തിൽ മിനി തിയേറ്റർ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്മാരകമാണ് നിർമ്മിക്കുന്നത്. അതുല്യ കലാകാരന്റെ സ്മരണയ്ക്കായി സ്മാരകം വേണമെന്ന മലയാളികളുടെ അഭിലാഷമാണ് ഇതോടെ പൂവണിയുന്നത്. മന്ദിരത്തിന്റെ നിർമാണോദ്ഘാടനം (ഒക്ടോബർ 26) നിർവഹിക്കും. മൂന്ന് നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിൽ മ്യൂസിയം, ഓപ്പൺ എയർ തീയേറ്റർ, സ്റ്റേജ്, ലൈബ്രറി, കഫെറ്റീരിയ, ബോർഡ് റൂമുകൾ എന്നിവ ഉണ്ടായിരിക്കും. ആവശ്യത്തിന് പാർക്കിംഗ് സൗകര്യവുമുണ്ടായിരിക്കും. 4 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ ചിറയിൻകീഴിലെ ശാർക്കര ക്ഷേത്രത്തിന് സമീപമാണ് സ്മാരകം നിർമ്മിക്കുന്നത്.
Read Moreകുട്ടികള്‍.. മാതാപിതാക്കള്‍ നിര്‍ബ്ബന്ധമായും കാണണ്ട ഒരു സിനിമ.. പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന “ചിലപ്പോള്‍ പെണ്‍കുട്ടി”
സംവിധായകന്‍ :പ്രസാദ് നൂറനാട് സിനിമ ;“ചിലപ്പോള്‍ പെണ്‍കുട്ടി” പലപ്പോരും പല സാഹചര്യത്തില്‍ നമ്മുടെ കുട്ടികള്‍ ഒറ്റക്കായി പോകുന്ന അവസരങ്ങള്‍ അവിടയാണ് അവരുടെ താളവും…
Read Moreദിലീപ് എന്ന ശിക്കാരി ശംഭു കൌശലക്കാരനായ വേട്ടക്കാരനായിരുന്നു
ഗോപാലകൃഷ്ണന്‍ എന്ന് പേരുള്ള സിനിമയിലെ ദിലീപ് മണ്ടനായ ശിക്കാരി ശംഭു ആയിരുന്നില്ല കൌശല ക്കാരനായ ഒരു വേട്ടക്കാരന്‍ ആയിരുന്നു എന്ന് സിനിമാ ലോകവും പ്രേക്ഷകരും മനസ്സിലാക്കി .ഇരയെ കാത്തിരുന്നു മുച്ചൂടും നശിപ്പിക്കുവാന്‍ ഈ ശിക്കാരി ശംഭു കാത്തിരുന്നത് നാല് വര്‍ഷം.മുഖത്ത് കൃത്രിമ മായ നിഷ്കളങ്കമായ ഭാവം വരുത്തി മനസ്സില്‍ പ്രതികാര ത്തിന്‍റെ മൂര്‍ച്ച രാകി കൂര്‍പ്പിച്ചു കൊണ്ട് സഹപ്രവര്‍ത്തകരെ പോലും പറഞ്ഞു വഞ്ചിച്ചു കൊണ്ട് അമ്മയെന്ന സംഘടനയുടെ തണലില്‍ വളര്‍ന്ന് ലക്ഷങ്ങള്‍ നിയമപരമായും കോടികള്‍ അനധികൃത മാര്‍ഗത്തിലും സമ്പാദിച്ച് ജന പ്രിയ നടന്‍ എന്ന ലേബലില്‍ വിലസുമ്പോള്‍ ഈ മനുഷ്യ മൃഗത്തിന്റെ മനസ്സില്‍ സഹപ്രവര്‍ത്തകയായ നടിയെ അപായ പ്പെടുത്താന്‍ ഉള്ള തിരക്കഥ ഒരുക്കുന്ന തിരക്കില്‍ ആയിരുന്നു .രണ്ടു പ്രാവശ്യം പരാജയപെട്ട ആക്രമണം മൂന്നാം തവണ വിജയിപ്പിച്ചെടുക്കാന്‍ ഒന്നര കോടി രൂപയും ഗുണ്ടാ തലവന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍…
Read More“അമ്മ” മകളെ കൈ വിട്ടു സ്ത്രീ സുരക്ഷ മൂക സാക്ഷി
ആക്രമത്തിന് ഇരയായ മലയാള നടിയുടെ പേരില്‍ കണ്ണീരു ഒഴുക്കാനോ,പരസ്യ നിലപാടുകള്‍ സ്വീകരിക്കാനോ,ആത്മ രോക്ഷം പ്രകടിപ്പിക്കാനോ കഴിയാത്ത മലയാള സിനിമാ രംഗത്ത് “അമ്മ”യുടെ കീഴില്‍ ഉള്ള അണിയറ പ്രവര്‍ത്തകരുടെ നിലപാടുകള്‍ അങ്ങേയറ്റം പ്രതിക്ഷേധാര്‍ഹമാണ്.മഹാ നടന്മാര്‍ എന്ന് വിലയിരുത്തുന്ന മമ്മൂട്ടി ,മോഹന്‍ലാലാദികള്‍ എല്ലാത്തിനും മൌനം പാലിച്ചു കൊണ്ട് മനസ്സില്‍ തിങ്ങി വന്ന ഡയലോഗുകള്‍ കടിച്ചമര്‍ത്തി യോഗം അവസാനിപിച്ചു മടങ്ങി. പീഡനത്തെക്കാള്‍ ഇരയ്ക്ക് മാനസിക മാനഹാനി ഉണ്ടാക്കിയ സഹപ്രവര്‍ത്തകരുടെ തണുപ്പന്‍ നയങ്ങള്‍ മലയാള സിനിമയിലെ നടിമാരുടെ മാനത്തിന് ആണ് വില പറയുന്നത് . എം .പി കൂടിയായ അമ്മയുടെ നേതാവ് ഇന്നസെന്റ്,കൊല്ലം എം എല്‍ എ മുകേഷ് ,പത്തനാപുരം എം .എല്‍ എ ഗണേഷ് കുമാര്‍ എന്നിവര്‍ നടിമാര്‍ക്ക് ഒരു വിലയും ഇല്ലെന്ന് ഒരിക്കല്‍ കൂടി ആക്ഷനും കട്ടും ഇല്ലാതെ ഭംഗിയായി അഭിനയിച്ചു കാണിച്ചു.ഇടതു പക്ഷത്തെ പിന്തുണയ്ക്കുന്ന എം എല്‍ എ…
Read Moreസിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതി
തിരുവനന്തപുരം: സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളും തൊഴില്‍ സാഹചര്യവും പഠിക്കാന്‍ മുന്‍ ഹൈക്കോടതി ജഡ്ജി ഹേമ അധ്യക്ഷയായി മൂന്നംഗ സമിതിയെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പ്രശസ്ത നടി ശാരദ, റിട്ടയേഡ് ഐ.എ.എസ് ഉദ്യോഗസ്ഥ കെ.വി. വത്സലകുമാരി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ചലച്ചിത്ര രംഗത്തു സ്ത്രീകള്‍ അനേകം ഗുരുതര പ്രശ്‌നങ്ങളാണ് നേരിടുന്നത്. പ്രമുഖ താരത്തെ വാഹനത്തില്‍ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തെ തുടര്‍ന്ന് ഈ വിഷയം സജീവമായി സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട്, തങ്ങളുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി പിണറായി വജയനു മുന്നില്‍ വിശദീകരിച്ചിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് മൂന്നംഗ സമിതിയെ പഠനത്തിന് നിയോഗിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
Read Moreട്വിറ്ററില്‍ 20 ലക്ഷം ആരാധകരുള്ള ആദ്യ മലയാളി താരം
മലയാളികളുടെ താരരാജാവാണ് മോഹന്‍ലാല്‍. നിരവധി ബോക്‌സ് ഓഫീസ് റിക്കാര്‍ഡുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഇപ്പോള്‍ എത്തിയ പുതിയ വാര്‍ത്ത ട്വിറ്ററിലും മോഹന്‍ലാല്‍ ഒന്നാമനായിരിക്കുന്നു എന്നതാണ്. ട്വിറ്ററില്‍ 20 ലക്ഷം ആരാധകരുള്ള ആദ്യ മലയാളി താരം എന്ന ബഹുമതിയാണ് മോഹന്‍ലാല്‍ സ്വന്തമാക്കിയത്. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും സ്വീകാര്യത നേടിയതിനു പിന്നാലെയാണ് മോഹന്‍ലാലിന് ട്വിറ്ററില്‍ ആരാധകരുടെ വര്‍ധനവുണ്ടായത്. നേരത്തേ, ട്വിറ്ററില്‍ ആദ്യമായി പത്ത് ലക്ഷം പിന്നിട്ട മലയാള താരവും മോഹന്‍ലാല്‍ ആയിരുന്നു. ഏഴേകാല്‍ ലക്ഷമാണ് മമ്മൂട്ടിയുടെ ഫോളോവേഴ്‌സ്. 6.5 ലക്ഷം ഫോളോവേഴ്‌സ് ദുല്‍ഖര്‍ സല്‍മാനുമുണ്ട്.
Read More