കുട്ടികള്‍.. മാതാപിതാക്കള്‍ നിര്‍ബ്ബന്ധമായും കാണണ്ട ഒരു സിനിമ.. പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന “ചിലപ്പോള്‍ പെണ്‍കുട്ടി”

                                                                         സംവിധായകന്‍ :പ്രസാദ് നൂറനാട്  

 

                                                                          സിനിമ ;“ചിലപ്പോള്‍ പെണ്‍കുട്ടി” 
പലപ്പോരും പല സാഹചര്യത്തില്‍ നമ്മുടെ കുട്ടികള്‍ ഒറ്റക്കായി പോകുന്ന അവസരങ്ങള്‍ അവിടയാണ് അവരുടെ താളവും ജീവിതവും മാറിപോകുന്നത്‌ .. തെറ്റുകള്‍ അവരിലേക്ക്‌ കടന്നു വരുന്നതും … പെണ്‍കുട്ടികള്‍ മാത്രം വീട്ടില്‍ ഉള്ളപ്പോള്‍ ആരെ നമ്മള്‍ വിശ്വസിച്ചു അവളെ എല്‍പ്പിക്കും?

ഇന്നത്തെ സമൂഹം നേരിടുന്ന ഒരു കൊടിയ വിപത്താണ് പ്രായഭേദമന്യേ പെണ്‍കുട്ടികൾക്ക് നേരേയുള്ള പലതരത്തിലുള്ള അതിക്രമങ്ങൾ…
ഇത്തരം അതിക്രമങ്ങൾക്കെതിരെയുള്ള പെൺകരുത്തിനെ വരച്ചുകാട്ടാനുള്ള ഒരു ശ്രമമാണ് പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന “ചിലപ്പോള്‍ പെണ്‍കുട്ടി” എന്ന സിനിമ…

സ്നേഹം ഒരു വെറും വാക്കല്ല…ഈ ലോകത്തിന്റെ നിലനിൽപ്പിന്റെ സത്യമാണ്..

എനിക്കാരുമില്ല എന്ന് ഈ സിനിമക്കു ശേഷം ഒരു പെൺകുട്ടി പറയുമോ? ….ചിലപ്പോൾ പെൺകുട്ടി…Teaser . ചർച്ചയാകുന്നു 9 വയസുള്ള മുസ്ലിം പെണ്‍കുട്ടിയെ ഒരു ദേവാലയത്തില്‍ നരാതനന്‍മാരാള്‍ അകപെടുന്നതും..

ക്ഷേത്രം ചിലന്തിവലയാല്‍ മൂടപെട്ടതും.. മായteaser മനുഷ്യ മനസാഷിയെ ചിന്തിപിക്കുന്ന തരത്തിലാണ്…. കശ്മീർ കഠ്യവയിൽ നിന്നു തുടങ്ങുന്ന കഥ കേരളത്തിലെ പത്താം ക്ലാസ് പഠിക്കുന്ന പെൺകുട്ടികളിലേക്കാണ് കഥ വികസിക്കുന്നത്‌…

ട്രൂ ലൈൻ പ്രൊഡക്ഷന്റെ ബാനറിൽ ശ്രീ. സുനീഷ്ചു നക്കര നിർമ്മിച്ച് എം.കമറുദ്ദീൻ തിരക്കഥ ഒരുക്കുന്ന ചിത്രം പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്നു.. ക്യാമറ – ശ്രീജിത്ത് G നായർ, എഡിറ്റര്‍- രഞ്ജിത്ത് വി മീഡിയ, സംഗീതം – അജയ്സരിഗമ, ഗാനങ്ങൾ – രാജീവ് ആലുങ്കൽ, മുരുകൻ കാട്ടാകട, എം കമറുദ്ദീൻ, എസ്.എസ്.ബിജു, Dr jp ശര്‍മ്മ, ഗായകർ – Dr വൈക്കം വിജയലക്ഷമി, അഭിജിത്ത് കൊല്ലം, അർച്ചന വി പ്രകാശ് ജിന്‍ഷ ഹരിദാസ്‌, രാകേഷ്ഉണ്ണി ..
പ്രൊഡക്ഷൻ കൺട്രോളർ- പ്രകാശ് ചുനക്കര , വിഷ്ണു മണ്ണാമൂല, PR0 എ എസ് ദിനേശ് , അജയ് തുണ്ടത്തിൽ ആക്ഷന്‍ – അഷ്‌റഫ്‌ഗുരുക്കള്‍, നൃത്തം- സനുജ് സൈനു
കലോത്സവ വേദികളിൽ വിസ്മയങ്ങൾ തീർത്ത ആവണി എസ് പ്രസാദും, കാവ്യാ ഗണേശും പ്രധാന വേഷത്തിൽ എത്തുന്ന സിനിമയിൽ ശക്തമായ കാശ്മീര്‍ പെണ്‍കുട്ടിയെ അവതരിപ്പിക്കുന്നത്‌ സമ്രിന്‍ രതീഷ്‌ആണു

ക്രിഷ്ണചന്ദ്രൻ ,സുനിൽ സുഗത , അരിസ്റ്റോസുരേഷ്, ദിലീപ് ശങ്കർ, സുനീഷ്ച്ചുനക്കര, ലക്ഷ്മിപ്രസാദ്‌, ശരത്ത്, പ്രീയ രാജീവ്, ശ്രുതി രജനീകാന്ത്, ശിവ മുരളി,ജലജ, നൗഷാദ്, അഡ്വ.മുജീബ് റഹുമാൻ, തുടങ്ങി ഒട്ടേറെ പുതുമുഖങ്ങളും

പാട്ടുകള്‍?
ജോ ബാദല് കഹ് തീ ഹേ…
ഓ മേരീ സജ്നാരേ…..
ഓ മേരീ ബിന്ദിയാരേ….
മേനെ തുജ്ജ് കോ സാരാ ജീവൻ
*Dr. വൈക്കം വിജയലക്ഷ്മിയുടെ ആദ്യ ഹിന്ദി ഗാനവുമായി*
… ചിലപ്പോൾ പെൺകുട്ടി… എന്ന മലയാള സിനിമ ഒപ്പം സോഷ്യല്‍ മീഡിയിലെ വയറലായ രാകേഷ്ഉണ്ണി കുട്ടികല്‍കിടയിലെ രാഷ്ട്രീയമില്ലാത്ത മുരുകന്‍ കാട്ടാകടഎഴുതിയ വിപ്ലവഗാനവുമായി ആദ്യമായി ചിലപ്പോൾ പെൺകുട്ടിയിൽ പാടുന്നു

മലയാള സിനിമയുടെ വസന്തകാലത്തേക്ക് തിരിഞ്ഞ് നോക്കുന്ന ഒരു പിടി ഗാനങ്ങളുമായി ചിലപ്പോൾ പെൺകുട്ടി… എന്ന കുടുംബചിത്രം ഒരുക്കുന്നു….
സുനീഷ്ചുനക്കര നിർമ്മിച്ച് പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന ചിലപ്പോൾ പെൺകുട്ടി എന്ന മലയാളം സിനിമയിലൂടെ Dr.വൈക്കം വിജയലക്ഷമി ആദ്യമായി ഒരു ഹിന്ദി ഗാനവുമായി എത്തുന്നു കാശ്മീരിന്റപ്രശ്ചാത്തലത്തിൽ ആരംഭിക്കുന്ന സിനിമ മലയാളത്തിന്റെ പെൺകുട്ടികളുടെ കഥയാണ് പറയുന്നതു .. നവാഗതനായ അജയ്സരിഗമ ചിട്ടപ്പെടുത്തിയ മനോഹരമായ 5 ഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത്… മുരുകൻ കാട്ടാകട, രാജീവ് ആലുങ്കൽ, എം. കമ്മറുദ്ദീൻ, എസ്. എസ് ബിജു, Dr. ശർമ്മ, അനിൽ മുഖത്തല എന്നിവരുടെ വരികൾക്ക് Dr. വൈക്കം വിജയലക്ഷമി, അഭിജിത്ത് കൊല്ലം, അർച്ചന വി പ്രകാശ്, ജിൻഷ ഹരിദാസ് അജയ് തിലക് , രാകേഷ് ഉണ്ണി തുടങ്ങിയവർ പാടുന്നു… ശ്രീ രാജീവ് ആലുങ്കൾ എഴുതിയ “ചങ്ങാതി കാറ്റേ ഇടവഴിയരുകിൽ കാത്തുനിൽക്കാമോ” .. എന്ന ഗാനവും മുരുകൻ കാട്ടാകട എഴുതിയ “കൊഴിഞ്ഞ പൂക്കളല്ല നാം… വിടർന്ന പൂക്കളാണ് നാം…” എന്ന ഗാനവും സ്കൂൾ കുട്ടികൾക്കിടയിൽ ശ്രദ്ധേയമാകും എന്നു ഉറപ്പാണ് … കുട്ടികളുടെ ചാപല്യങ്ങളും രാഷ്ട്രീയമില്ലാത്ത വിപ്ലവവുമാണ് ഗാനം ലക്ഷ്യമാക്കുന്നത്… അടുത്തിടെ സോഷ്യൽ മീഡിയയിൽ കമലഹാസന്റെ വിശ്വരൂപത്തിൽ ശങ്കർ മഹാദേവൻ പാടിയ ഉന്നൈ കാണാതു നാൻ എന്നു തുടങ്ങുന്ന ഗാനം കൂലിപ്പണിക്കാരനായ ആലപ്പുഴ നൂറനാട് സ്വദേശി രാകേഷ് ഉണ്ണി പാടി ഫെയ്സ് ബുക്കടക്കം സമൂഹ മാധ്യമങ്ങളിൽവൻ ഹിറ്റായിരുന്നു രാകേഷ് ഉണ്ണി ആദ്യമായി ചിലപ്പോൾ പെൺകുട്ടിക്ക് വേണ്ടി പാടുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്…
 

ആരിഫ കാശ്മീര്‍ കട്വവ അവിടയാണവള്‍ പാറിപറന്നു നടന്നത് പൂക്കളെയും മൃഗങ്ങളെയും സ്നേഹംകൊണ്ട് ലാളിച്ചവല്‍ പ്രായം 9 … പൂക്കളെക്കാള്‍ സുന്ദരി ഒരു നാള്‍അവളുടെ പൂക്കള്‍ ചവുട്ടി അരക്കാന്‍ അവരെത്തി യാതൊരു ദയയും കല്‍പ്പിക്കാതെ അവര്‍ അവളെ മരണവും അതിനപ്പുറവും കാണുംവരെ ഭക്ഷിച്ചു…
ഒരു നരകമുണ്ടെങ്കിൽ നീ അവിടെയാകണമെന്ന് ആഗ്രഹിക്കുന്നു.കാരണം നീ കടന്നുപോയതുമായി തട്ടിച്ചുനോക്കുമ്പോൾ അത് നിനക്കൊരു പ്രശ്നമേ ആയിരിക്കില്ല..നീ ദൈവങ്ങളുടെ അടുത്തായിരുന്ന ഒരേയൊരു സമയം നിന്നെ അവർ കരുണയില്ലാതെ പീഢിപ്പിച്ചു. അന്ന് ഒരു ദൈവവും കണ്ണ് തുറന്നില്ല….അതുകൊണ്ട് നരകത്തിലാണ് നിനക്ക് കൂടുതൽ സുരക്ഷിതം നിനക്ക് നീതി കിട്ടില്ലെന്ന് അറിയിക്കുന്നതിൽ എനിക്ക് ദുഖമുണ്ട്. കാരണം നിന്നെ വേട്ടയാടിയവർ നിന്നെ സംരക്ഷിക്കേണ്ടവർ തന്നെയായിരുന്നു …. ചിലപ്പോള്‍ പെണ്‍കുട്ടി… എന്ന സിനിമ ശക്തമായ ഒരു പ്രമേയം കൈകാര്യംചെയ്യുകയാണ് .. കുട്ടികള്‍.. മാതാപിതാക്കള്‍ നിര്‍ബ്ബന്ധമായും കാണണ്ട ഒരു സിനിമ.. പലപ്പോരും പല സാഹചര്യത്തില്‍ നമ്മുടെ കുട്ടികള്‍ ഒറ്റക്കായി പോകുന്ന അവസരങ്ങള്‍ അവിടയാണ് അവരുടെ താളവും ജീവിതവും മാറിപോകുന്നത്‌ .. തെറ്റുകള്‍ അവരിലേക്ക്‌ കടന്നു വരുന്നതും …മലയാള ടെലിവിഷന്‍ രംഗത്ത് നിരവതി വെക്തിമുദ്രപതിപിച്ചിട്ടുള്ള തരക്കംവന്ന സംവിധായകന്‍ പ്രസാദ് നൂറനാട് അണിയിച്ചൊരുക്കുന്ന ഈ മലയാള ചലച്ചിത്രം എന്നും മലയാളികള്‍ക്കിടയില്‍ കുട്ടികളോടുള്ള അതിക്ക്രമങ്ങള്‍ക്ക് ഒരു ചൂണ്ടു വിരല്‍ ആയിമാറും എന്നതില്‍ തര്‍ക്കമില്ല.. കശ്മീര്‍നിന്ന്തുടങ്ങുന്ന കഥ രണ്ടര മണിക്കൂറില്‍ വളരെ മനോഹരമായി ഒരു സമൂഹ നന്മയുള്ള ചിത്രമായിമാറുകയാണ്….

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!