കോന്നി ,അച്ചന്‍ കോവില്‍ പശ്ചാതലത്തിൽ പുതിയ സിനിമ: “സ്ട്രൈക്കിംഗ് ഫോഴ്സ്”

കോന്നി ,അച്ചന്‍ കോവില്‍ പശ്ചാതലത്തിൽ പുതിയ സിനിമ: “സ്ട്രൈക്കിംഗ് ഫോഴ്സ്”

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ,അച്ചന്‍ കോവില്‍ വാഗമണ്‍ പശ്ചാതലത്തിൽ പുതിയ സിനിമയുടെ ചിത്രീകരണം നടക്കും. സ്ട്രൈക്കിംഗ് ഫോഴ്സ് എന്ന് പേരിട്ട ചിത്രം വിശുദ്ധ പുസ്തകം എന്ന സിനിമയ്ക്കു ശേഷം ഷാബു ഉസ്മാൻ കോന്നി കഥ എഴുതി സംവിധാനം ചെയ്യുന്നു .

പൂജാസിനി ക്രിയേഷന്‍റെ ബാനറിൽ ഹംസ ശൂരനാട് ,പ്രണവം ഉണ്ണികൃഷ്ണൻ ,സലാം എന്നിവർ ചേർന്ന് സ്ട്രൈക്കിംഗ് ഫോഴ്സ് നിര്‍മ്മിക്കും . പൂർണ്ണമായും കോന്നി അച്ചന്‍ കോവില്‍ കാടിന്‍റെ പശ്ചാതലത്തിൽ കഥ പറയുന്ന സ്ട്രൈക്കിംഗ് ഫോഴ്സ് ഒരു ആക്ഷൻ ത്രില്ലർ സിനിമയാണ് എന്ന് ഷാബു ഉസ്മാന്‍ “കോന്നി വാര്‍ത്ത ഡോട്ട് കോമിനോട്” പറഞ്ഞു.

മലയാളത്തിലെയും തമിഴിലേയും പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ഈ സിനിമ മൂന്നു ഭാഷകളിലായി ചിത്രീകരിക്കും.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് സെപ്തംബറിൽ ചിത്രീകരണം തുടങ്ങുന്ന സിനിമയുടെ താരനിർണ്ണയം നടന്നു വരുന്നു .

ആനന്ദ് കൃഷ്ണ ,മനോജ്നന്താവനം, മുരുകൻ കുണ്ടറ, ശാലുപ്രകാശ് എന്നിവരാണ് അണിയറ പ്രവർത്തകർ.പി.ആർ.ഒ- അയ്മനം സാജൻ.

error: Content is protected !!