“അമ്മ” മകളെ കൈ വിട്ടു സ്ത്രീ സുരക്ഷ മൂക സാക്ഷി

ആക്രമത്തിന് ഇരയായ മലയാള നടിയുടെ പേരില്‍ കണ്ണീരു ഒഴുക്കാനോ,പരസ്യ നിലപാടുകള്‍ സ്വീകരിക്കാനോ,ആത്മ രോക്ഷം പ്രകടിപ്പിക്കാനോ കഴിയാത്ത മലയാള സിനിമാ രംഗത്ത്‌ “അമ്മ”യുടെ കീഴില്‍ ഉള്ള അണിയറ പ്രവര്‍ത്തകരുടെ നിലപാടുകള്‍ അങ്ങേയറ്റം പ്രതിക്ഷേധാര്‍ഹമാണ്.മഹാ നടന്മാര്‍ എന്ന് വിലയിരുത്തുന്ന മമ്മൂട്ടി ,മോഹന്‍ലാലാദികള്‍ എല്ലാത്തിനും മൌനം പാലിച്ചു കൊണ്ട് മനസ്സില്‍ തിങ്ങി വന്ന ഡയലോഗുകള്‍ കടിച്ചമര്‍ത്തി യോഗം അവസാനിപിച്ചു മടങ്ങി.
പീഡനത്തെക്കാള്‍ ഇരയ്ക്ക് മാനസിക മാനഹാനി ഉണ്ടാക്കിയ സഹപ്രവര്‍ത്തകരുടെ തണുപ്പന്‍ നയങ്ങള്‍ മലയാള സിനിമയിലെ നടിമാരുടെ മാനത്തിന് ആണ് വില പറയുന്നത് .
എം .പി കൂടിയായ അമ്മയുടെ നേതാവ് ഇന്നസെന്റ്,കൊല്ലം എം എല്‍ എ മുകേഷ് ,പത്തനാപുരം എം .എല്‍ എ ഗണേഷ് കുമാര്‍ എന്നിവര്‍ നടിമാര്‍ക്ക് ഒരു വിലയും ഇല്ലെന്ന് ഒരിക്കല്‍ കൂടി ആക്ഷനും കട്ടും ഇല്ലാതെ ഭംഗിയായി അഭിനയിച്ചു കാണിച്ചു.ഇടതു പക്ഷത്തെ പിന്തുണയ്ക്കുന്ന എം എല്‍ എ മാരും ഒരു എം പിയും ചേര്‍ന്നാണ് മലയാള നടികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തത് .ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ നടികള്‍ പ്രതികരിക്കാതെ ഇരിക്കുവാന്‍ ഉള്ള ഗൂഡ ലക്‌ഷ്യം ഇതിനു പിന്നില്‍ ഉണ്ട് .രണ്ടാം കിട നടന്മാര്‍ക്കും നടികള്‍ക്കും ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നു .പരസ്യ നിലപാടുകള്‍ സ്വീകരിച്ചാല്‍ തിലകന്‍ ,വിനയന്‍ എന്നീ കലാകാരുടെ ദുരന്ത അനുഭവം ഉണ്ടാകും എന്ന് ഭീക്ഷണി നിലനിന്നിരുന്നു .ഇരയായ നടിയെ ഒതുക്കി മൂലയ്ക്ക് ഇരുത്തി ഗൂഡാലോചനകരെ സംരക്ഷിക്കുന്ന “അമ്മ”യുടെ അവസര വാദം നല്ലതിനല്ല.ഇടതു പക്ഷ സര്‍ക്കാര്‍ വിഭാവന ചെയ്ത സ്ത്രീ സുരക്ഷക്ക് “അമ്മ”യുടെ നേതൃത്വം പുല്ലു വിലയാണ് കല്‍പ്പിച്ചത് .അനീതിക്ക് എതിരെ മീശ പിരിച്ചു അട്ടഹസിക്കുന്ന നടന്മാര്‍ ആരുടെ പക്ഷം പിടിച്ചു എന്ന് ഇന്ന് കേരള നാട് കണ്ടു.ഇരയ്ക്ക് നീതി ലഭിക്കാന്‍ ഉള്ള അവകാശം ഉണ്ട്.തോട്ടം തൊഴിലാളികള്‍ക്ക് നേരെ ഇന്ന് തോക്ക് എടുത്ത പി സി ജോര്‍ജ് ആദ്യം തോക്ക് ചൂണ്ടേണ്ടത്ഇരയെ സംരക്ഷിക്കാത്ത നിയമ വ്യവസ്തയോടും ,”അമ്മ”യുടെ തല തെറിച്ച വാക്കുകള്‍ക്കും നേരെയാകണം

സത്യം വദ:ധര്‍മ്മം ചര :

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!