ക്യാപ്റ്റൻ രാജു സ്മാരക അവാർഡ് ബാലചന്ദ്രമേനോന്

കോന്നി വാര്‍ത്ത ഡോട്ട് കോം : : അനശ്വര നടൻ ക്യാപ്റ്റൻ രാജുവിന്‍റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ രണ്ടാമത്തെ അവാർഡ് മലയാള സിനിമയുടെ സകലകലാവല്ലഭൻ ബാലചന്ദ്രമേനോന് നൽകുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ സലിം പി. ചാക്കോയും ജില്ല കൺവീനർ പി. സക്കീർ ശാന്തിയും അറിയിച്ചു.

 

ഒരു സിനിമയുടെ സകല മേഖലയിലും ബാലചന്ദ്രമേനോൻ്റെ സാന്നിദ്ധ്യമുണ്ട്. കഥ,തിരക്കഥ ,സംഭാഷണം ,നിർമ്മാണം ,സംവിധാനം ,ഗായകൻ,ഗാനരചയിതാവ് ,നടൻ, വിതരണക്കാരൻ ,എഡിറ്റിംഗ് എന്നി നിലകളിലും പത്രപ്രവർത്തകൻ, അഭിഭാഷകൻ തുടങ്ങിയ മേഖലകളിലും ബാലചന്ദ്രമേനോൻ്റെ സാന്നിദ്ധ്യമാണ് ബാലചന്ദ്രമേനോനെ അവാർഡിനായി പരിഗണിച്ചത്. മൊമൻ്റേയും അനുമോദന പത്രവും നൽകും .

 

ദേശീയ, സംസ്ഥാന ചലച്ചിത്ര അവാർഡുകൾ , പത്മശ്രീയും നേടിയിട്ടുണ്ട് .ഏറ്റവും കൂടുതൽ ഫീച്ചർ ഫിലിമുകളിൽ നടൻ ,സംവിധായകൻ ,എഴുത്തുകാരൻ എന്നീ നിലകളിൽ 2018ലെ ലിംക ബുക്ക് ഓഫ് റെക്കാർഡും ലഭിച്ചു.കഴിഞ്ഞ വർഷം ജനപ്രിയ നടൻ ജനാർദ്ദനൻ ആണ് അവാർഡ് നൽകിയിരുന്നത്.സെപ്റ്റംബർ പതിനേഴിന് എറണാകുളത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു

error: Content is protected !!