konnivartha.com: ഇന്ന് ചിങ്ങം ഒന്ന്. കൊല്ലവർഷം 1201 ആദ്യ ദിവസമായതിനാൽ മലയാളികൾക്ക് ഈ ദിവസം പുതുവർഷാരംഭം കൂടിയാണ്. അതോടൊപ്പം കർഷക ദിനം കൂടിയായി ഈ ദിവസം നമ്മൾ ആഘോഷിക്കുന്നു.ജീവിതം എന്ന പ്രതീക്ഷകളുടെ കിനാവുകളെ നെഞ്ചിലേറ്റി നൂറുമേനി കൊയ്തെടുത്ത് വിജയ പഥങ്ങളില്‍ എത്തിക്കാം എന്ന ശുഭ പ്രതീക്ഷകളോടെ വലതു കാല് വെക്കുന്നു . മാനവ കുലവും പ്രകൃതിയും ഒന്നായി ഓണത്തെ വരവേല്‍ക്കുന്ന സുദിനം . സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് എത്തിയത് എന്ന വിശ്വാസമാണ് നിലനിൽക്കുന്നത്.ഗൃഹാതുരത്വമുണർത്തുന്ന വികാരമാണ് ചിങ്ങമാസവും പൊന്നോണവുമെല്ലാം. എല്ലാ മലയാളികള്‍ക്കും “കോന്നി വാര്‍ത്തയുടെ ” ഹൃദയം നിറഞ്ഞ ആശംസകള്‍
Read Moreടാഗ്: keralam
കേരള സംസ്ഥാന ബജറ്റ് ഇന്ന്
സംസ്ഥാന ബജറ്റ് ഇന്ന് രാവിലെ 9ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. ക്ഷേമ പെൻഷൻ വർധന, വയനാട് പുനരധിവാസ പാക്കേജിനുള്ള പണം, 12–ാം ശമ്പള പരിഷ്കരണ കമ്മിഷൻ തുടങ്ങിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടായേക്കും . ക്ഷേമ പെൻഷനിൽ 100 രൂപ മുതൽ 200 രൂപയുടെ വരെ വർധനവ് ഉണ്ടായേക്കും . പെൻഷൻ തുക 1750 രൂപയാക്കണമെന്ന ശുപാർശ മുന്‍പ് തന്നെ ഉയര്‍ന്നിരുന്നു . വയനാട് പുനരധിവാസ പാക്കേജിനും ബജറ്റിൽ മുൻഗണന നല്‍കുമെന്ന് അറിയുന്നു . കേന്ദ്രം തഴഞ്ഞ പദ്ധതിയാണ് വയനാട് പാക്കേജ് .സർക്കാരിന്റെ കാലാവധി അടുത്ത വർഷം അവസാനിക്കുന്നതിനാൽ ഒരു വർഷം കൊണ്ടു പൂർത്തിയാക്കുന്ന പദ്ധതികളും ബജറ്റില്‍ ഇടം പിടിച്ചേക്കും
Read Moreസന്തോഷ് ട്രോഫിയില്‍ ബംഗാളിന് 33-ാം കിരീടം
ഇഞ്ചുറി ടൈമിലെ ഗോളില്‍ കേരളത്തെ തോല്‍പ്പിച്ച് ബംഗാള്‍ സന്തോഷ് ട്രോഫിയിലെ 33-ാം കിരീടം ചൂടി.റോബി ഹന്‍സ്ദയാണ് ബംഗാളിന്റെ വിജയഗോള്‍ നേടിയത്.ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തില്‍ ബംഗാളിന്റെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്.ആറാം മിനിറ്റിലാണ് കേരളത്തിന്റെ ആദ്യ നീക്കമെത്തിയത്. പന്തുമായി കുതിച്ച നസീബിന്റെ മുന്നേറ്റം ബംഗാള്‍ പ്രതിരോധം തടഞ്ഞു. 40-ാം മിനിറ്റില്‍ കേരളത്തിന് ഫ്രീകിക്ക് ലഭിച്ചു. നിശ്ചിത സമയത്തിനുശേഷം ആറ് മിനിറ്റ് ഇഞ്ചുറി ടൈം അനുവദിച്ചു. അവിടെ ബംഗാളിന്റെ നിര്‍ണായകമായ വിജയഗോളിനുള്ള സമയമായിരുന്നു. 94-ാം മിനിറ്റില്‍ അനായാസമായി റോബി പന്ത് വലയിലെത്തിച്ചു. തൊട്ടുപിന്നാലെ കേരളത്തിനൊരു ഫ്രീകിക്ക് ലഭിച്ചു. ഫ്രീ കിക്ക് പന്ത് ഗോള്‍ബാറും കടന്ന് പുറത്തേക്ക്. ബംഗാള്‍ വിജയാരവത്തില്‍ 33-ാം കിരീടം ചൂടി
Read Moreലോഡ് ഷെഡിങ്ങിന് പകരം വൈദ്യുതി ഉപഭോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും
വേനല്‍ക്കാലത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തില്ല.വൈദ്യുതി വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വേനല്‍ക്കാലത്ത് വൈദ്യുത ഉപഭോഗം കുത്തനെ ഉയര്‍ന്നത് കെ.എസ്.ഇ.ബിയെ പ്രതിസന്ധിയിലാക്കി.പ്രധാനപ്പെട്ട അണക്കെട്ടുകളിലെ ജലനിരപ്പ് കുത്തനെ താഴ്ന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു . വൈദ്യുതി പ്രതിസന്ധിയ്ക്ക് പരിഹാരമായി ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ടതില്ല എന്നാണ് വൈദ്യുതി വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനം.പകരം ക്രമീകരണത്തിന് ബോര്‍ഡിന് സര്‍ക്കാര്‍ നിര്‍ദേശം നല്കി.ലോഡ് ഷെഡിങ്ങിന് പകരം വൈദ്യുതി ഉപഭോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.പതിനഞ്ച് ദിവസം നിയന്ത്രണം വേണ്ടി വരുമെന്നാണ് ബോര്‍ഡിന്റെ നിലപാട്
Read Moreകവിതാ സമാഹാരത്തിന് സന്ധ്യ സുനീഷ് കോന്നിയ്ക്ക് ദേശീയ പുരസ്ക്കാരം ലഭിച്ചു
konnivartha.com : കവയിത്രിയും കോന്നി സ്വദേശിനിയുമായ സന്ധ്യസുനീഷിന് വയലാർ പാരിജാതം ദേശീയ പുരസ്ക്കാരനേട്ടം. “ഈറൻ നിലാവ് “എന്ന കവിതാ സമാഹാരത്തിനാണ് പുരസ്ക്കാരം ലഭിച്ചത്. മലയാള കലാ സാഹിത്യ സംസ്കൃതിയും, പഞ്ചാബ് ലുധിയാന ഉദയ കേരളം മലയാളി സമാജവും ചേർന്ന് ലുധിയാനയിൽ നടത്തിയ കേരളീയം – ഭാരതീയം പരിപാടിയിൽ വെച്ചായിരുന്നു പുരസ്ക്കാര വിതരണം. ലുധിയാന ഗുരുനാനാക്ക് ഭവനിൽ നടന്ന ചടങ്ങിൽ പഞ്ചാബ് നിയമസഭ സ്പീക്കർ കുൽവീന്ദർ സിംഗ് സദ് വാൻ ആണ് പുരസ്ക്കാരം സമർപ്പിച്ചത്.ലുധിയാന എം.പി, എം.എൽ.എ.മാർ ,കേരളം, ദില്ലി ,ജാർഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള മലയാളി കലാ സാഹിത്യ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പഞ്ചാബ്, കേരളം എന്നിവിടങ്ങളിലെ നൃത്ത ഇനങ്ങളും കേരളീയം ഭാരതീയം പരിപാടിയുടെ ഭാഗമായി അരങ്ങേറി.ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ മികച്ച യുവ എഴുത്തുകാരിക്കുള്ള അക്ഷരമിത്ര പുരസ്കാരവും, നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ…
Read Moreപാക്കനാര്‍തുള്ളല്‍ വിഭാഗത്തില്‍ ഫെല്ലോഷിപ്പിന് അര്‍ഹനായി കോന്നി നിവാസി മനീഷ്.വി. ജി
KONNIVARTHA.COM : നാട്ടോര നാട്ടീണത്തെയും ആടി പഠിച്ച ചോടിനെയും നെഞ്ചിലേറ്റിയ പ്രിയപ്പെട്ട മനീഷ്.വിജി. ഇന്ന് ദേശത്തിനെറേ അഭിമാനമാകുന്നു. പാക്കനാര്‍തുള്ളല്‍ വിഭാഗത്തില്‍ കേരള സംസ്കാരിക വകുപ്പ്ഏര്‍പ്പെടുത്തിയ വജ്രജൂബിലി ഫെല്ലോഷിപ്പിന് അര്‍ഹനായ മനീഷ് വി.ജി ചെറുപ്പക്കാലം മുതലേ കലാരംഗത്ത് സജീവസാന്നിദ്ധ്യമാണ്. ശാസ്ത്രീയമായി സംഗീതം ആഭ്യസിക്കാതെ പാട്ടുകളങ്ങളെ പൊലിപ്പിച്ച ഈ കലാകാരന് കേരളത്തിനകത്തും പുറത്തും പാക്കനാര്‍ തുള്ളല്‍ പതിനഞ്ചുവര്‍ഷത്തിലേറെയായി ചോടുവെച്ചും പാടിയും പ്രചരിപ്പിച്ചു വരുന്നു. പാക്കനാരുടെ ജീവചരിത്രമാണ് പാക്കനാര്‍ തുള്ളലില്‍ പ്രതിപാദിക്കുന്നത്. .ബാധദോഷങ്ങൾ അകറ്റാൻ നമ്മുടെ ദേശവഴികളില്‍ ഇതു പാടിച്ചിരുന്നു. ഈറകൊണ്ട് ത്രികോണാകൃതിയിൽ പരമ്പ് നിർമ്മിച്ച് അതിൽ കോലം വരയ്ക്കും. കോലത്തെയും കോലം എടുക്കുന്നയാളെയും കുരുത്തോല കൊണ്ട് അലങ്കരിക്കും. കൈത്താളം, പറ, തുടി, കരു, തപ്പ് എന്നിവയാണ് വാദ്യോപകരണങ്ങൾ. പിതാവ് ഗോപാലനാശാന് ഗ്രാമത്തിലെ അനുഷ്ഠാനകലകള്‍ക്ക് ഏറെ പ്രചാരം നല്‍കിയതാണ്.അദേഹത്തിന്റെ ശിഷ്യസംബത്ത് ഏറേ വലുതാണ്.അച്ഛനൊടൊപ്പം അവതരിപ്പിക്കുന്ന കാലത്ത് വലിയ പ്രചാരമുണ്ടായിരുന്ന കലയാണ് ഇന്ന്…
Read Moreപത്തനംതിട്ട ജില്ലക്കാര്‍ക്ക് അമർ ജവാൻ ഭാർഗ്ഗവൻ രാഘവൻ പിള്ളയെ ഓര്‍മ്മയുണ്ടോ
രാഷ്ട്രീയ പാർട്ടികളുടെ രക്തസാക്ഷികൾക്ക് രക്തസാക്ഷി മണ്ഡപങ്ങളും ആണ്ടോടാണ്ട് അനുസ്മരണ സമ്മേളനങ്ങളുമുണ്ടാകുമ്പോൾ സ്വന്തം രാജ്യത്തിനു വേണ്ടി യുദ്ധത്തിൽ കൊല്ലപ്പെട്ട അമർ ജവാന്റെ ത്യാഗോജ്ജല ജീവബലി വിസ്മൃതിയിലാണ്ടു പോകുന്നു. ഡിസംബർ 19: ഇൻഡോ – പാക് യുദ്ധത്തിൽ കൊല്ലപ്പെട്ട പത്തനംതിട്ട ജില്ലക്കാരൻ അമർ ജവാൻ ഭാർഗ്ഗവൻ രാഘവൻ പിള്ളയുടെ ഓർമ്മ ദിനമാണ് . പന്തളത്തിനടുത്ത് കുളനട പനങ്ങാട് മുണ്ടുവേലിൽ കിഴക്കേതിൽ വീട്ടിൽ പരേതരായ രാഘവൻ പിള്ളയുടെയും ജാനകിയമ്മയുടെയും. മകനായ ഭാർഗ്ഗവൻ രാഘവൻ പിള്ള ഇൻഡ്യൻ ആർമ്മിയിൽ ജോലി ചെയ്തുവരവേ 1971 ലെ ഇൻഡോ – പാക് യുദ്ധത്തിലാണു വീര്യ മൃത്യൂ വരിച്ചത് . . 1971 ലെ ഇന്തോ- പാക് യുദ്ധത്തിൽ കിഴക്കൻ പാക്കിസ്ഥാനിൽ വച്ച് (ഇപ്പോഴത്തെ ബംഗ്ലാദേശ്) പാക് പട്ടാളത്തിന്റ് കുഴി ബോംബ് ആക്രമണത്തിലാണു 26 ആം വയസ്സിൽ യുവജവാൻ കൊല്ലപ്പെടുന്നത്. ബംഗ്ലാദേശ് എന്ന രാജ്യത്തിന്റെ പിറവിക്ക്…
Read Moreതദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ഉള്ള തിരഞ്ഞെടുപ്പ് : സ്ഥാനാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പ്രചാരണത്തിന് “കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ “അവസരം
കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളിലായി ഡിസംബർ 8, 10, 14 തീയതികളിൽ നടത്താൻ തീരുമാനിച്ചതിനാല്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും കടക്കുന്നു . കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചുള്ള തിരഞ്ഞെടുപ്പ് ആണ് നടക്കുന്നത് . പ്ലാസ്റ്റിക്ക് പ്രചാരണ സാമഗ്രികള്‍ കര്‍ശനമായും നിരോധിച്ചു . ഈ അവസരത്തില്‍ ഡിജിറ്റല്‍ പ്രചാരണത്തിന് ഏറെ സാധ്യത ഉള്ള കാലഘട്ടം ആണ് മുന്നില്‍ ഉള്ളത് . ഡിജിറ്റല്‍ പ്രചരണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന് ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ട് . കോന്നിയുടെ പ്രഥമ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ ” കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെയും “കോന്നി വാര്‍ത്തയുടെ ഫേസ് ബുക്ക് പേജ് ,ഫേസ് ബുക്ക് കൂട്ടായ്മ ,വാട്സ്സ് ആപ്പ് ,ട്വിറ്റെര്‍ , ഇന്‍സ്റ്റം ഗ്രാം ,ബ്ലോഗ് , ടെലിഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയായിലൂടെ സ്ഥാനാര്‍ഥികള്‍ക്ക് പ്രചരണത്തിന്…
Read Moreവായിച്ചു മടക്കിയ പുസ്തകങ്ങൾ നാളേയ്ക്ക് വായിക്കാൻ തരിക
വായിച്ചാൽ വളരും .. വായിച്ചില്ലേൽ വളയും വായിച്ചു മടക്കിയ പുസ്തകങ്ങൾ നാളേയ്ക്ക് വായിക്കാൻ തരിക .. കോന്നി : അക്ഷരം അഗ്നിയാണ് സാഹിത്യം തപസ്യയും .കോന്നിയൂർ എന്ന സാമൂഹിക സാംസ്കാരിക സാഹിത്യ നാട്ടിൽ ഇന്നേവരെ ഒരു വായനശാല ഇല്ലാതിരുന്ന നമ്മുടെ പ്രിയപ്പെട്ട അട്ടച്ചാക്കലിൽ ഒരു വായനശാല വരുന്നു . അതിനു നാം ഓരോ അക്ഷര സ്നേഹികളും കൈകോർക്കുക . നാം വായിച്ചു മടക്കി വെച്ച പുസ്തകങ്ങൾ അട്ടച്ചാക്കൽ ഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സംഘത്തിന്റെ പ്രവർത്തകരെ ഏൽപ്പിക്കുക . ഒരു പുസ്തകം പത്തായും പത്തു നൂറായും ആയിരമായും വളരട്ടെ .നാടിന്റെ വായനാശീലം നമ്മളിലൂടെ പുതു തലമുറയിൽ അക്ഷരമായി , അറിവായി പടരട്ടെ . അട്ടച്ചാക്കൽ കേന്ദ്രമായി ഒരു വായനശാല . ഒരു സംഘം നന്മ നിറഞ്ഞ മനസ്സുകൾ ഒത്തുകൂടി ഒരു വായനശാലയ്ക്ക് വേണ്ടി . കോന്നി നാട് ഒപ്പം…
Read Moreഎല്ലുകളുടെ ബലം വർദ്ധിക്കാൻ ആറിയ കഞ്ഞി പഴങ്കഞ്ഞി..
ഒരു രാത്രി മുഴുവൻ അതായത് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേൺ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർദ്ധിപ്പിക്കുന്നു. 100 ഗ്രാം ചോറിൽ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയേൺ 73.91 മില്ലീഗ്രമായി വർദ്ധിക്കുന്നു. എല്ലുകളുടെ ബലം വർദ്ധിക്കാൻ ഇത് ഏറെ സഹായിക്കുന്നു. മറ്റ് ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നും ലഭിക്കാൻ സാധ്യതയില്ലാത്ത ബി6, ബി12 വൈറ്റമിനുകൾ പഴങ്കഞ്ഞിയിൽ നിന്നും ധാരാളമായി ലഭിക്കുന്നു. ആരോഗ്യദായകമായ ബാക്ടീരിയകൾ ശരീരത്തിൽ ഉല്പാദിപ്പിക്കാൻ പഴങ്കഞ്ഞിക്ക് കഴിയും. പഴങ്കഞ്ഞി അത്ര മോശമല്ല… ഗുണം കേട്ടാല്‍ ഞെട്ടും പഴങ്കഞ്ഞിയെ കളിയാക്കിയവര്‍ അറിയുക. പഴങ്കഞ്ഞിയുടെ ആരോഗ്യഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. മലയാളികളുടെ ജീവിത ശൈലി മാറിയപ്പോള്‍ പഴങ്കഞ്ഞി തീന്മേശയില് നിന്നു തഴയപ്പെട്ടു, പകരം പല ഫാസ്റ്റ്ഫുഡുകളും സ്ഥാനം പിടിച്ചു. എന്നാല്‍ ഔഷധ ഗുണമുള്ള പഴങ്കഞ്ഞിയോളം വരുന്ന പ്രഭാത…
Read More