പാക്കനാര്‍തുള്ളല്‍ വിഭാഗത്തില്‍ ഫെല്ലോഷിപ്പിന് അര്‍ഹനായി കോന്നി നിവാസി മനീഷ്.വി. ജി

Spread the love

KONNIVARTHA.COM : നാട്ടോര നാട്ടീണത്തെയും ആടി പഠിച്ച ചോടിനെയും നെഞ്ചിലേറ്റിയ പ്രിയപ്പെട്ട മനീഷ്.വിജി. ഇന്ന് ദേശത്തിനെറേ അഭിമാനമാകുന്നു. പാക്കനാര്‍തുള്ളല്‍ വിഭാഗത്തില്‍ കേരള സംസ്കാരിക വകുപ്പ്ഏര്‍പ്പെടുത്തിയ വജ്രജൂബിലി ഫെല്ലോഷിപ്പിന് അര്‍ഹനായ മനീഷ് വി.ജി ചെറുപ്പക്കാലം മുതലേ കലാരംഗത്ത് സജീവസാന്നിദ്ധ്യമാണ്. ശാസ്ത്രീയമായി സംഗീതം ആഭ്യസിക്കാതെ പാട്ടുകളങ്ങളെ പൊലിപ്പിച്ച ഈ കലാകാരന്‍ കേരളത്തിനകത്തും പുറത്തും പാക്കനാര്‍ തുള്ളല്‍ പതിനഞ്ചുവര്‍ഷത്തിലേറെയായി ചോടുവെച്ചും പാടിയും പ്രചരിപ്പിച്ചു വരുന്നു.

പാക്കനാരുടെ ജീവചരിത്രമാണ് പാക്കനാര്‍ തുള്ളലില്‍ പ്രതിപാദിക്കുന്നത്. .ബാധദോഷങ്ങൾ അകറ്റാൻ നമ്മുടെ ദേശവഴികളില്‍ ഇതു പാടിച്ചിരുന്നു. ഈറകൊണ്ട് ത്രികോണാകൃതിയിൽ പരമ്പ് നിർമ്മിച്ച് അതിൽ കോലം വരയ്ക്കും. കോലത്തെയും കോലം എടുക്കുന്നയാളെയും കുരുത്തോല കൊണ്ട് അലങ്കരിക്കും. കൈത്താളം, പറ, തുടി, കരു, തപ്പ് എന്നിവയാണ് വാദ്യോപകരണങ്ങൾ.

പിതാവ് ഗോപാലനാശാന്‍ ഗ്രാമത്തിലെ അനുഷ്ഠാനകലകള്‍ക്ക് ഏറെ  പ്രചാരം നല്‍കിയതാണ്.അദേഹത്തിന്റെ ശിഷ്യസംബത്ത് ഏറേ വലുതാണ്.അച്ഛനൊടൊപ്പം അവതരിപ്പിക്കുന്ന കാലത്ത് വലിയ പ്രചാരമുണ്ടായിരുന്ന കലയാണ് ഇന്ന് ഈ കലാകാരന്‍ വേദിയില്‍ പ്രചരിപ്പിക്കുന്നത്.കേരളത്തിലെ എല്ലാ പ്രമുഖ നാടന്‍പാട്ട് സമിതികളിലും ഭക്തിഗാനസമിതികളുടെയും സജീവസാന്നിദ്ധ്യമായിരുന്നു.നിലവില്‍ പത്തനംതിട്ട പാക്കനാര്‍ കലാസമിതയുടെ തലയാളായി പാടുന്നു.മഹിമ ആര്‍ട്ട്സ് ക്ലബിന്റെ ഭരണസമതിയംഗമാണ്.വാഴക്കൂട്ടത്തില്‍ സരോജനിയുടെയും ഗോപാലകൃഷ്ണന്റെയും മകനാണ് ഭാര്യ സിന്ധു മകന്‍ നന്ദ ഗോപാല്‍..

error: Content is protected !!