പ്രൗഢിയുടെ നെറ്റി പട്ടം കെട്ടി കോന്നി റിസര്‍വ്വ് വനത്തിന് വയസ്സ് 133

പ്രൗഢിയുടെ നെറ്റി പട്ടം കെട്ടി കോന്നി റിസര്‍വ്വ് വനത്തിന് വയസ്സ് 133 konnivartha.com : കേരളത്തിലെ ആദ്യ റിസര്‍വ് വനമായ കോന്നിക്ക് 133 വയസ്.1887ലാണ് തിരുവിതാംകൂറില്‍ വനനിയമം നടപ്പാക്കിയത്. 1888 ഒക്ടോബര്‍ 9ന് കോന്നി വനമേഖലയെ കേരളത്തിലെ ആദ്യത്തെ സംരക്ഷിത വനമായി പ്രഖ്യാപിച്ചു. 1889ല്‍ കൂടുതല്‍ വനങ്ങള്‍ സംരക്ഷിതസ്ഥലങ്ങളായി കണ്ടെത്തി. 1894ല്‍ വനത്തെ ഡിവിഷനുകളും റേഞ്ചുകളുമായി തിരിച്ചു.   കോന്നി വനം ഡിവിഷന് 331.65 ചതുരശ്ര കിലോമീറ്ററാണ് വിസ്തീര്‍ണം. 320.553 ചതുരശ്ര കിലോമീറ്ററാണ് സംരക്ഷിത വനമേഖല. കോന്നി, നടുവത്തുമൂഴി, മണ്ണാറപ്പാറ റെയ്ഞ്ചുകള്‍ കോന്നി ഡിവിഷനിലുണ്ട്. കോന്നി റെയ്ഞ്ച് 34.05 ചതുരശ്ര കിലോമീറ്ററും, നടുവത്തുമൂഴി റെയ്ഞ്ച് 139.50 ചതുരശ്രകിലോമീറ്ററും, മണ്ണാറപ്പാറ റെയ്ഞ്ച് 120 ചതുരശ്രകിലോമീറ്ററിലും വ്യാപിച്ചുകിടക്കുന്നു കോന്നി, കോഴഞ്ചേരി, അടൂര്‍, കുന്നത്തൂര്‍, കരുനാഗപ്പള്ളി, പത്തനാപുരം താലൂക്കുകള്‍ കോന്നി ഡിവിഷന്റെ പരിധിയിലാണ്. നിലമ്പൂര്‍ കഴിഞ്ഞാല്‍ ഗുണനിലവാരത്തില്‍ മുന്തിയ തേക്കുകള്‍ ഉള്ളത്…

Read More

ആടുകളെ കൊന്ന പുലി വനം വകുപ്പിന്‍റെ കെണിയില്‍ കുടുങ്ങി

  കോന്നി വാര്‍ത്ത ഡോട്ട് കോം : ആടുകളെ കൊന്ന പുലിയെ ഒടുവില്‍ കെണിവെച്ചു പിടിച്ചു .കാര്യമായ ആരോഗ്യ പ്രശ്നം ഇല്ലാത്തിനാല്‍ ഉള്‍ വനത്തില്‍ എത്തിച്ച് പുലിയെ തുറന്നു വിട്ടു . മൂന്നു വയസ്സുള്ള പെണ്‍ പുലിയാണ് കെണിയില്‍ വീണത് . കുമളിയിൽ വനംവകുപ്പിന്‍റെ കെണിയിലാണ് നാട്ടിലിറങ്ങിയ പുലി കുടുങ്ങിയത് . കഴിഞ്ഞ കുറച്ചുനാളുകളായി നാട്ടുകാർ ഭീതിയിലായിരുന്നു. തുടർന്ന് നാട്ടുകാരുടെ അഭ്യർത്ഥന കണക്കിലെടുത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ഇന്നലെ രാത്രിയാണ് നാട്ടിലിറങ്ങിയ പുലി വനം വകുപ്പിന്റെ കെണിയിൽ കുടുങ്ങിയത്.വണ്ടിപ്പെരിയാർ ഉൾപ്പെടെ വിവിധ മേഖലകളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വളർത്തുമൃഗങ്ങളെ കാണാനില്ലായിരുന്നു. പുലിയായിരിക്കും ഇതിന്റെ പിന്നിൽ എന്ന് നാട്ടുകാർക്ക് സംശയം തോന്നിയിരുന്നു. തുടർന്നാണ് വനംവകുപ്പിനെ വിവരം അറിയിച്ചത്. നാട്ടുകാരുടെ അഭ്യർത്ഥനയെ തുടർന്ന് വനംവകുപ്പ് പ്രദേശത്ത് ക്യാമറ സ്ഥാപിച്ചു. ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞതോടെയാണ് പുലിയാണ് ഇതിന് പിന്നിൽ…

Read More

കത്തുന്ന വേനലിലും ഹരിതാഭമായ കുളിരേകാന്‍ കൊക്കാത്തോട് കറ്റിക്കുഴി

  എഴുത്ത് : അഗ്നി /കോന്നി വാര്‍ത്ത ഡോട്ട് കോം @ട്രാവലോഗ് ചിത്രം /വീഡിയോ : ഷൈൻ തെക്കിനേത്ത് കോന്നി വാര്‍ത്ത ഡോട്ട് കോം @ട്രാവലോഗ് (C ) :കോന്നിയുടെ വനാന്തര ഗ്രാമം .ഇത് കൊക്കാത്തോട് . ഇന്ത്യ ബര്‍മ്മ യുദ്ധത്തില്‍ ഏര്‍പ്പെട്ട പട്ടാളക്കാര്‍ക്ക് കൃഷി ചെയ്തു ജീവിക്കാന്‍ അന്നത്തെ സര്‍ക്കാര്‍ നല്‍കിയ സ്വപ്ന ഭൂമിക . ഇവിടെ തലപ്പൊക്കത്തില്‍ സഞ്ചാരികളെ മാടി വിളിക്കുന്ന കാട്ടാത്തി പാറയെ കുറിച്ച് എല്ലാവര്‍ക്കും അറിയാമെങ്കിലും പിന്നേയും കുറെ ദൂരം പിന്നിട്ടാല്‍ അതിമനോഹരമായ വേറെയും ദൃശ്യം കാണാം . അതില്‍ ഒന്നാണ് ഇന്ന് “കോന്നി വാര്‍ത്ത ട്രാവലോഗിലൂടെ പരിചയപ്പെടുത്തുന്നത് . കറ്റിക്കുഴി എന്ന് രേഖകളിലും “നൂലിട്ടാൻ”എന്ന് നാട്ടുകാരുടെ വായ് മൊഴിയിലും ഉള്ള കറ്റിക്കുഴിത്തോട് . കടുത്ത വേനലിലും ഔഷധ ഗുണം ഉള്ള നീരുറവയുടെ അണയാ പ്രവാഹം . വനത്തില്‍ നിന്നും ഉത്ഭവിക്കുന്ന ഈ…

Read More

കലഞ്ഞൂര്‍ വാഴപ്പാറയില്‍ ജില്ലാ നഴ്സറിയുടെ നിര്‍മാണ ഉദ്ഘാടനം 16ന്

കലഞ്ഞൂര്‍ വാഴപ്പാറയില്‍ ജില്ലാ നഴ്സറിയുടെ നിര്‍മാണ ഉദ്ഘാടനം 16ന് മന്ത്രി അഡ്വ.കെ രാജു നിര്‍വഹിക്കും കോന്നി വാര്‍ത്ത : കലഞ്ഞൂര്‍ വാഴപ്പാറയില്‍ ജില്ലാ പെര്‍മനന്റ് നഴ്സറിയുടെ നിര്‍മാണ ഉദ്ഘാടനം 16ന് വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ രാജു നിര്‍വഹിക്കും. വനം വന്യ ജീവി വകുപ്പ് പത്തനംതിട്ട സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ രാവിലെ 10ന് വാഴപ്പാറ ഡിപ്പോ ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍ പിള്ള, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി ടീച്ചര്‍, ദക്ഷിണ മേഖല സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ ഐ. സിദ്ദിഖ്, സോഷ്യല്‍ ഫോറസ്ട്രി അഡീഷണല്‍ പ്രന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഇ.പ്രദീപ് കുമാര്‍, കോന്നി ഡിവിഷണല്‍ ഫോറസ്റ്റ്…

Read More

പത്തനംതിട്ട ജില്ലയിലെ “വരയാടിൻ കൊക്കയില്‍” പുതിയ അതിഥികള്‍

  ജഗീഷ് ബാബു   കോന്നി വാര്‍ത്ത ഡോട്ട് കോം : വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ എണ്ണത്തിൽ പത്തനംതിട്ട ജില്ലയിലെ വനത്തില്‍ വർധനവെന്ന് വനം വകുപ്പിന്‍റെ പ്രാഥമിക പഠനം. ഗവി വനമേഖലയിലെ പെരിയാർ കടുവസങ്കേതം പടിഞ്ഞാറ് ഡിവിഷന്‍റെ കീഴിലുള്ള പച്ചക്കാനം വനം സ്റ്റേഷൻ പരിധിയിലെ ” വരയാടിൻ കൊക്ക ” എന്ന പ്രദേശത്താണ് വരയാടിൻ കൂട്ടത്തെ ഇപ്പോള്‍ കൂടുതലായി കാണാൻ കഴിയുന്നത് . എന്നാൽ ഒരേ സമയം ഇത്രയും അധികം കൂട്ടത്തോടെ വരയാടുകളെ കാണുന്നത് ഈ അടുത്ത കാലത്താണെന്ന്  വനപാലകർ പറഞ്ഞു.കൂടുതല്‍ പരിശോധനകൾ നടത്തിയങ്കിലേ എണ്ണത്തേ കുറിച്ചു വ്യക്തമായ കണക്കുകള്‍ ലഭ്യമാകൂ.റാന്നി വനം ഡിവിഷനിൽ പച്ചക്കാനം സ്റ്റേഷന്‍റെ പരിധിയിലായിരുന്ന ഈ സ്ഥലം 2013 ൽ ആണ് പെരിയാർ കടുവ സങ്കേതം പടിഞ്ഞാറ് ഡിവിഷന്‍റെ ഭാഗമായി മാറിയത്. 59 ചതുരശ്ര കിലോമീറ്റർ വിസ്തൃതി വരുന്ന വനഭൂമിയിലെ ചെങ്കുത്തായ…

Read More

ഫയർലൈൻ ജോലികൾക്ക്‌ ദർഘാസുകൾ ക്ഷണിച്ചു

  തൃശൂർ സോഷ്യൽ ഫോറസ്ട്രി ഡിവിഷന് കീഴിൽ സോഷ്യൽ ഫോറസ്ട്രി റേഞ്ചിലെ കുതിരാൻ വനവിജ്ഞാന കേന്ദ്രത്തിൽ 2020-21 വർഷത്തേക്ക് ഫയർലൈൻ ജോലികൾ ചെയ്യുന്നതിനായി ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15. ഏതെങ്കിലും കാരണങ്ങളാൽ ദർഘാസ് നടക്കാതെ വന്നാൽ ജനുവരി 18ന് സ്വീകരിക്കും. വിശദവിവരങ്ങൾക്ക് ജില്ലാ സോഷ്യൽ ഫോറസ്റ്റ് ഡിവിഷനുമായി ബന്ധപ്പെടുക. ഫോൺ: 0487 2320609, 9447979144

Read More

വനം വകുപ്പിലെ താത്ക്കാലിക ജീവനക്കാർക്കും ഇൻഷുറൻസ് പരിരക്ഷ

  കോന്നി വാര്‍ത്ത ഡോട്ട് കോം : വനം വകുപ്പിലെ അപകടകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന താല്ക്കാലിക വാച്ചർമാരുടെ നാളേറെയായുള്ള ആവശ്യമായിരുന്നു ഇൻഷുറൻസ് പരിരക്ഷ. താത്ക്കാലിക ജീവനക്കാർക്കുള്ള വകുപ്പിന്‍റെ പുതുവത്സര സമ്മാനമാണ് 2 ലക്ഷം രൂപയുടെ വ്യക്തിഗത ആക്സിഡന്റ് ഇൻഷുറൻസ് സ്കീം. പോളിസി നിലവിൽ വന്നു. പോളിസി സംബന്ധിച്ച രേഖകൾ വനം വകുപ്പ് മേധാവി പി.കെ. കേശവന് മന്ത്രി അഡ്വ കെ രാജു കൈമാറി. തൃശൂർ രാമനിലയത്തിൽ വച്ച് നടന്ന ചടങ്ങിൽ ഗവൺമെന്റ് ചീഫ് വിപ്പ് അഡ്വ. രാജൻ സന്നിഹിതനായി. 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയ്ക്ക് പുറമേ 50,000/- രൂപയുടെ ആശുപത്രി ചിലവും കവറേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം വകുപ്പിലെ മുൻനിര ജീവനക്കാർക്കുളള ഇൻഷുറൻസ് പോളിസിയും പരിഷ്ക്കരിച്ചിട്ടുണ്ട്. എല്ലാ വിഭാഗം ജീവനക്കാർക്കും, 2 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും, 50,000/- രൂപയുടെ ആശുപത്രി ചെലവും ഉൾക്കൊളളുന്നതാണ് പരിഷ്ക്കരിച്ച…

Read More

കാട്ടില്‍ നിന്ന് വന്നവന്‍ കാട്ടിലേക്ക് തന്നെ മടങ്ങി : കുങ്കി ആനയും തലകുനിച്ച് മടങ്ങി : ശേഷിക്കുന്ന തിരച്ചില്‍ വനപാലക സംഘം മടങ്ങാന്‍ അനുമതി കാക്കുന്നു

കാട്ടില്‍ നിന്ന് വന്നവന്‍ കാട്ടിലേക്ക് തന്നെ മടങ്ങി : കുങ്കി ആനയും തലകുനിച്ച് മടങ്ങി : ശേഷിക്കുന്ന തിരച്ചില്‍ വനപാലക സംഘം മടങ്ങാന്‍ അനുമതി കാക്കുന്നു . കോന്നി : കാട്ടില്‍ നിന്നും വന്ന് നാട്ടില്‍ എത്തി ഒരാളെ കൊന്ന നരഭോജി കടുവ പത്തു ദിനം വനപാലകരെ നാട്ടില്‍ വട്ടം ചുറ്റിച്ചു . കടുവ കാട്ടിലേക്ക് തന്നെ മടങ്ങിയെന്നുള്ള നിഗമനത്തിലാണ് തിരച്ചിലിന് എത്തിയ വനപാലക സംഘം . കടുവയെ കണ്ടെത്തിയാല്‍ ആനപ്പുറത്ത് കയറി വെടിവെയ്ക്കാന്‍ കൊണ്ടുവന്ന കുങ്കി ആനയും മടങ്ങി . കടുവയെ കണ്ടെത്തുവാന്‍ ഉള്ള ദൌത്യം ഏറെക്കുറെ പൂര്‍ത്തിയായി . തണ്ണിത്തോട് മേടപ്പാറയില്‍ പതിനാല് ദിവസം മുന്‍പ് ടാപ്പിങ് തൊഴിലാളി ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ബിനീഷിനെയാണ് കടുവ കടിച്ചു കൊന്നത് . അന്ന് മുതല്‍ കടുവയെ പിടികൂടാന്‍ വനപാലകര്‍ ശ്രമിച്ചു തുടങ്ങി . ഹെലിക്കാമില്‍ കടുവയുടെ…

Read More

വംശനാശം നേരിടുന്ന അപൂർവ ഇനം ഔഷധ സസ്യങ്ങളും വനവൃക്ഷങ്ങളും” കാടുകയറി” നശിച്ചു സംസ്ഥാനത്തെ ആദ്യത്തെ ഔഷധ സസ്യപാർക്ക് പൂർത്തിയാക്കാതെ പാതിവഴിയിൽ ഉപേക്ഷിച്ചു

വംശനാശം നേരിടുന്ന അപൂർവ ഇനം ഔഷധ സസ്യങ്ങളും വനവൃക്ഷങ്ങളും” കാടുകയറി” നശിച്ചു സംസ്ഥാനത്തെ ആദ്യത്തെ ഔഷധ സസ്യപാർക്ക് പൂർത്തിയാക്കാതെ പാതിവഴിയിൽ ഉപേക്ഷിച്ചു സംസ്ഥാനത്തെ ആദ്യത്തെ ഔഷധ സസ്യപാർക്ക് പൂർത്തിയാക്കാതെ പാതിവഴിയിൽ ഉപേക്ഷിച്ചു. ഔഷധ സസ്യ ബോർഡും വനംവകുപ്പും സംയുക്തമായി തു ടക്കമിട്ട പദ്ധതിയാണിത്. എട്ട് ഏക്കറിലാണ് ഔഷധത്തോട്ടം. ഇതിനു പുറമേ, അഞ്ച് ഏക്കറിൽ വ്യാപിച്ചു കിടക്കുന്നതാണ് പാർക്ക്. കലഞ്ഞൂർ- മാങ്കോട് റോഡിൽ ഡിപ്പോ ജംഗ്ഷനടുത്താണിത്. . വംശനാശം നേരിടുന്ന അപൂർവ ഇനം ഔഷധ സസ്യങ്ങളും വനവൃക്ഷങ്ങളും സംരക്ഷിക്കുന്നതിനും സന്ദർശകർക്ക് അവയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടിയാണ് പാർക്ക് ഒരുക്കിയത്. ഔഷധ സസ്യ നഴ്‌സറി, കാവുകളുടെ നിർമ്മാണം എന്നിവയ്ക്കൊപ്പം ടൂറിസം സാധ്യതയും മുന്നിൽ കണ്ടാണ് പദ്ധതി ആവിഷ്കരിച്ചത്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിർമ്മാണം ആരംഭിച്ച പാർക്ക് പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. പദ്ധതി പ്രദേശം കാടുകയറി നശിച്ചു. നട്ടുപിടിപ്പിച്ച ഔഷധ…

Read More

മൂട്ടി പഴവര്‍ഗ്ഗങ്ങള്‍ കൂട്ടത്തോടെ വിളഞ്ഞു കിടക്കുന്ന കാഴ്ച കാണണമെങ്കിൽ വരിക ..കോന്നി ,റാന്നി വനത്തിലേക്ക് …

  വനം എന്നും ഒരു കൌതുകമാണ് .ഒപ്പം അമൂല്യ സസ്യങ്ങളുടെ ജീന്‍ കലവറ കൂടിയാണ് .വനത്തില്‍ മുട്ടി മരത്തില്‍ നിറയെ കായ്കള്‍ വിളഞ്ഞു പഴുത്തു .കാഴ്ചകള്‍ക്ക് ഒപ്പം ഔഷധഗുണമേറിയ മുട്ടി പ്പഴം നുകരാം .കോന്നി ,റാന്നി വനം ഡിവിഷനുകളില്‍ ഉ ള്‍ ക്കാടിന് ഉള്ളില്‍ ഏക്കര്‍ കണക്കിന് വരുന്ന മുട്ടി മരങ്ങളില്‍ നിറയെ കായ്കള്‍ വിളഞ്ഞു നില്‍ക്കുന്നത് ആരിലും കൌതുകം നിറയ്ക്കും .വലിയ കായ്കളില്‍ പുറം തോട് പിളര്‍ത്തിയാല്‍ ഉള്ളില്‍ കാണുന്ന പുളി നിറഞ്ഞ മാംസള ഭാഗം ഭക്ഷ്യ യോഗ്യ മാണ് .പുറം തൊലി അച്ചാര്‍ ഇടുവാന്‍ ഉത്തമമാണ് .വന വാസികളുടെ ഇഷ്ട വിഭവമാണ് മൂട്ടില്‍ പഴം . ചോലവനങ്ങളില്‍ കൂടുതലായി മുട്ടി മരം കാണുന്നു . ജൂണ്‍ -ജൂലായ്‌ മാസങ്ങളില്‍ പഴം പാകമാകും . പെരിയാര്‍ ടൈഗര്‍ വനം ഉള്‍പ്പെടുന്ന ശബരിമല കാടുകളില്‍ മുട്ടി പഴം…

Read More