ആടുകളെ കൊന്ന പുലി വനം വകുപ്പിന്‍റെ കെണിയില്‍ കുടുങ്ങി

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ആടുകളെ കൊന്ന പുലിയെ ഒടുവില്‍ കെണിവെച്ചു പിടിച്ചു .കാര്യമായ ആരോഗ്യ പ്രശ്നം ഇല്ലാത്തിനാല്‍ ഉള്‍ വനത്തില്‍ എത്തിച്ച് പുലിയെ തുറന്നു വിട്ടു . മൂന്നു വയസ്സുള്ള പെണ്‍ പുലിയാണ് കെണിയില്‍ വീണത് .

കുമളിയിൽ വനംവകുപ്പിന്‍റെ കെണിയിലാണ് നാട്ടിലിറങ്ങിയ പുലി കുടുങ്ങിയത് . കഴിഞ്ഞ കുറച്ചുനാളുകളായി നാട്ടുകാർ ഭീതിയിലായിരുന്നു. തുടർന്ന് നാട്ടുകാരുടെ അഭ്യർത്ഥന കണക്കിലെടുത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ഇന്നലെ രാത്രിയാണ് നാട്ടിലിറങ്ങിയ പുലി വനം വകുപ്പിന്റെ കെണിയിൽ കുടുങ്ങിയത്.വണ്ടിപ്പെരിയാർ ഉൾപ്പെടെ വിവിധ മേഖലകളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വളർത്തുമൃഗങ്ങളെ കാണാനില്ലായിരുന്നു. പുലിയായിരിക്കും ഇതിന്റെ പിന്നിൽ എന്ന് നാട്ടുകാർക്ക് സംശയം തോന്നിയിരുന്നു. തുടർന്നാണ് വനംവകുപ്പിനെ വിവരം അറിയിച്ചത്.

നാട്ടുകാരുടെ അഭ്യർത്ഥനയെ തുടർന്ന് വനംവകുപ്പ് പ്രദേശത്ത് ക്യാമറ സ്ഥാപിച്ചു. ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞതോടെയാണ് പുലിയാണ് ഇതിന് പിന്നിൽ എന്ന് സ്ഥിരീകരിച്ചത്. തുടർന്ന് ഒരുക്കിയ കെണിയിലാണ് പുലി കുടുങ്ങിയത്.

error: Content is protected !!