കലഞ്ഞൂര്‍ വാഴപ്പാറയില്‍ ജില്ലാ നഴ്സറിയുടെ നിര്‍മാണ ഉദ്ഘാടനം 16ന്

Spread the love

കലഞ്ഞൂര്‍ വാഴപ്പാറയില്‍ ജില്ലാ നഴ്സറിയുടെ നിര്‍മാണ ഉദ്ഘാടനം 16ന് മന്ത്രി അഡ്വ.കെ രാജു നിര്‍വഹിക്കും

കോന്നി വാര്‍ത്ത : കലഞ്ഞൂര്‍ വാഴപ്പാറയില്‍ ജില്ലാ പെര്‍മനന്റ് നഴ്സറിയുടെ നിര്‍മാണ ഉദ്ഘാടനം 16ന് വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ രാജു നിര്‍വഹിക്കും. വനം വന്യ ജീവി വകുപ്പ് പത്തനംതിട്ട സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ രാവിലെ 10ന് വാഴപ്പാറ ഡിപ്പോ ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍ പിള്ള, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി ടീച്ചര്‍, ദക്ഷിണ മേഖല സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ ഐ. സിദ്ദിഖ്, സോഷ്യല്‍ ഫോറസ്ട്രി അഡീഷണല്‍ പ്രന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഇ.പ്രദീപ് കുമാര്‍, കോന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.എന്‍. ശ്യാം മോഹന്‍ലാല്‍, റാന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി.കെ ജയകുമാര്‍ ശര്‍മ, വൈസ് പ്രസിഡന്റ് എം.പി മണിയമ്മ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി എബ്രഹാം, ജില്ലാ പഞ്ചായത്ത് അംഗം അജോമോന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി ജയകുമാര്‍, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.സോമന്‍, പുനലൂര്‍ ഫ്ളയിംഗ് സ്‌ക്വാഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ബൈജു കൃഷ്ണന്‍, അച്ചന്‍ കോവില്‍ വര്‍ക്കിംഗ് പ്ലാന്‍ ഡിവിഷന്‍ ഓഫീസര്‍ കെ.സജി, റാന്നി അസിസ്റ്റന്‍ഡ് കണ്‍സര്‍വേറ്റര്‍ കെ.വി ഹരി കൃഷ്ണന്‍, പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്‍ഡ് കണ്‍സര്‍വേറ്റര്‍ സി.കെ ഹാബി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.പി ഉദയഭാനു, എ.പി ജയന്‍, ബാബു ജോര്‍ജ്, അശോകന്‍ കുളനട, അബ്ദുള്‍ മുത്തലീഫ്, മാഹിര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

error: Content is protected !!