പ്രൗഢിയുടെ നെറ്റി പട്ടം കെട്ടി കോന്നി റിസര്‍വ്വ് വനത്തിന് വയസ്സ് 133

പ്രൗഢിയുടെ നെറ്റി പട്ടം കെട്ടി കോന്നി റിസര്‍വ്വ് വനത്തിന് വയസ്സ് 133

konnivartha.com : കേരളത്തിലെ ആദ്യ റിസര്‍വ് വനമായ കോന്നിക്ക് 133 വയസ്.1887ലാണ് തിരുവിതാംകൂറില്‍ വനനിയമം നടപ്പാക്കിയത്. 1888 ഒക്ടോബര്‍ 9ന് കോന്നി വനമേഖലയെ കേരളത്തിലെ ആദ്യത്തെ സംരക്ഷിത വനമായി പ്രഖ്യാപിച്ചു. 1889ല്‍ കൂടുതല്‍ വനങ്ങള്‍ സംരക്ഷിതസ്ഥലങ്ങളായി കണ്ടെത്തി. 1894ല്‍ വനത്തെ ഡിവിഷനുകളും റേഞ്ചുകളുമായി തിരിച്ചു.

 

കോന്നി വനം ഡിവിഷന് 331.65 ചതുരശ്ര കിലോമീറ്ററാണ് വിസ്തീര്‍ണം. 320.553 ചതുരശ്ര കിലോമീറ്ററാണ് സംരക്ഷിത വനമേഖല. കോന്നി, നടുവത്തുമൂഴി, മണ്ണാറപ്പാറ റെയ്ഞ്ചുകള്‍ കോന്നി ഡിവിഷനിലുണ്ട്. കോന്നി റെയ്ഞ്ച് 34.05 ചതുരശ്ര കിലോമീറ്ററും, നടുവത്തുമൂഴി റെയ്ഞ്ച് 139.50 ചതുരശ്രകിലോമീറ്ററും, മണ്ണാറപ്പാറ റെയ്ഞ്ച് 120 ചതുരശ്രകിലോമീറ്ററിലും വ്യാപിച്ചുകിടക്കുന്നു

കോന്നി, കോഴഞ്ചേരി, അടൂര്‍, കുന്നത്തൂര്‍, കരുനാഗപ്പള്ളി, പത്തനാപുരം താലൂക്കുകള്‍ കോന്നി ഡിവിഷന്റെ പരിധിയിലാണ്.
നിലമ്പൂര്‍ കഴിഞ്ഞാല്‍ ഗുണനിലവാരത്തില്‍ മുന്തിയ തേക്കുകള്‍ ഉള്ളത് കോന്നി വനത്തിലാണ്. വനസംരക്ഷണത്തിനു പുറമെ ഇക്കോ ടൂറിസം പദ്ധതിയും ഇവിടെയുണ്ട്.

 

കേരളത്തിലെ വനഭൂമിയില്‍ കോന്നിയും പത്തനംതിട്ട ജില്ലയും
……………………..

കേരളത്തിന്‍റെ എത്ര ശതമാനമാണ് വനഭൂമി
: 29%

ഏറ്റവും കൂടുതല്‍ വനഭുമിയുള്ള മൂന്നാമത്തെ ജില്ല
: പത്തനംതിട്ട

 

ഏറ്റവും കൂടുതല്‍ റിസര്‍വ് വനം/വനം ഡിവിഷന്‍ ഉള്ള ജില്ല:
പത്തനംതിട്ട

പത്തനംതിട്ടയിലെ വനം ഡിവിഷനുകള്‍ :
റാന്നി, കോന്നി, അച്ചന്‍കോവില്‍

ഏറ്റവും വലിയ വനം ഡിവിഷന്‍
: റാന്നി

കേരളത്തിലെ ആദ്യത്തെ വനം ഡിവിഷന്‍:
കോന്നി

കേരളത്തിലെ സംരക്ഷിത വനപ്രദേശങ്ങളുടെ വിസ്തൃതി

ദേശീയോദ്യാനങ്ങൾ

5

356.1550ചതുരശ്ര കിലോമീറ്റർ

വന്യജീവി സങ്കേതങ്ങൾ,

17

2855.5822ചതുരശ്ര കിലോമീറ്റർ

കമ്മ്യൂണിറ്റി റിസർവ്വ്

1

1.5ചതുരശ്ര കിലോമീറ്റർ

വന്യജീവിസങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ, മറ്റ് സംരക്ഷിതമേഖലകൾ, ബയോസ്ഫിയർ റിസർവ്വുകൾ

ദേശീയഉദ്യാനങ്ങൾ

1. ഇരവികുളം ദേശീയോദ്യാനം

2. സൈലന്റ്വാലി ദേശീയോദ്യാനം

3. ആനമുടിചോല / ഷോല ദേശീയോദ്യാനം

4. മതികെട്ടാൻചോല ദേശീയോദ്യാനം

5. പാമ്പാടുംചോല ദേശീയോദ്യാനം

വന്യജീവി സങ്കേതങ്ങൾ

1. പറമ്പിക്കുളം വന്യജീവി സങ്കേതം ( കടുവസങ്കേതം)

2. പെരിയാർ വന്യജീവി സങ്കേതം ( കടുവസങ്കേതം)

3. നെയ്യാർ വന്യജീവി സങ്കേതം

4. പീച്ചി- വാഴാനി വന്യജീവി സങ്കേതം

5. വയനാട് വന്യജീവി സങ്കേതം

6. ഇടുക്കി വന്യജീവി സങ്കേതം

7. പേപ്പാറ വന്യജീവി സങ്കേതം

8. തട്ടേക്കാട് പക്ഷിസങ്കേതം

9. ശെന്തുരുണി/ ചെന്തുരുണി വന്യജീവി സങ്കേതം

10. ചിന്നാർ വന്യജീവി സങ്കേതം

11. ചിമ്മിനി വന്യജീവി സങ്കേതം

12. ആറളം വന്യജീവി സങ്കേതം

13. മംഗളവനം പക്ഷിസങ്കേതം

14. കുറിഞ്ഞിമല വന്യജീവി സങ്കേതം

15. ചൂളന്നൂർമയിൽ സംരക്ഷണ കേന്ദ്രം

16. മലബാർ വന്യജീവി സങ്കേതം

കമ്മ്യൂണിറ്റി റിസർവ്

1. കടലുണ്ടി- വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്- 1.5ചതുരശ്രകിലോമീറ്റർ. കോഴിക്കോട്, മലപ്പുറംജില്ലകളിലായിസ്ഥിതിചെയ്യുന്നു

ബയോസ്ഫിയർ റിസർവുകൾ

നാനാജാതി ജീവികളും,പരിസ്ഥിതിയും ഒത്തുചേർന്ന അതിബൃഹത്തായ ജൈവസമൂഹത്തിൻെറ സംരക്ഷണം ഉറപ്പുവരുത്തുകയാണ് ബയോയോസ്ഫിയർ റിസർവുകളുടെ ഉദ്ദേശലക്ഷ്യം. പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം, അവരുടെ ശരിയായ ഉപയോഗം, ഗവേഷണം, ഗവേഷണ പ്രഭാവത്തെ സംബന്ധിച്ച മൂല്യനിർണ്ണയം, പൊതുജനബോധവത്ക്കരണവും, പരിശീലനവും, ദേശീയവും, അന്തർദേശീയവുമായ സംവിധാനങ്ങൾ തമ്മിലുളള സഹകരണം എന്നിവയാണ് ബയോയോസ്ഫിയറുകളുടെ അതിപ്രധാനമായ കർമ്മപദ്ധതികൾ. 5520 സ്ക്വയർകിലോമീറ്റർ വിസ്തീർണ്ണമുള്ള, കേരളം, തമിഴ് നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ വനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന നീലഗിരിബയോസ്ഫിയർറിസർവാണ് ഇന്ത്യയിലെ ആദ്യ ബയോസ്ഫിയർ റിസർവ്. 2002-ലാണ് കേരളം, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിലെ വനങ്ങളിലായി വ്യാപിച്ചിരിക്കുന്ന അഗസ്ത്യാർമല ബയോസ്ഫിയർ റിസർവ് നിലവിൽ വന്നത്.

നീലഗിരിബയോസ്ഫിയർറിസർവ്

വനമേഖലകൾ

വയനാട് വന്യജീവി സങ്കേതം
സൈലൻറ് വാലി ദേശീയോദ്യാനം/ നാഷണൽപാർക്ക്
നിലമ്പൂർസൗത്ത് (പുതിയ അമരമ്പലം, കരിമ്പുഴ)
മണ്ണാർക്കാട് (അട്ടപ്പാടി)
പാലക്കാട്(ശിരുവാണി റിസർവ്വ് വനങ്ങൾ)
നിലമ്പൂർ നോർത്ത് (ചക്കിക്കുഴി, കോഴിപാറ, പുഞ്ചകൊല്ലി
കോഴിക്കോട് (കുറ്റ്യാടി, താമരശ്ശേരി, നിക്ഷിപ്തവനങ്ങൾ)
വയനാട് സൗത്ത് ( കൽപ്പറ്റ)
2 അഗസ്ത്യമലബയോസ്ഫിയർറിസർവ് 1828

വനമേഖലകൾ

നെയ്യാർ
പേപ്പാറ
ചെന്തുരുണി വന്യജീവി സങ്കേതം
അച്ചൻകോവിൽ
തെന്മല
കോന്നി
പുനലൂർ
തിരുവനന്തപുരം ടെറിറ്റോറിയൽ ഡിവിഷൻ (പ്രാദേശികമായഖണ്ഡങ്ങൾ)
അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റെയിഞ്ച്

കടുവസങ്കേതങ്ങൾ

ഒരുകാലത്ത് രാജ്യത്തിലെ വനങ്ങളിൽ ധാരാളമായി കാണപ്പെട്ടിരുന്ന ജീവിവർഗ്ഗമായ കടുവകൾ ഇപ്പോൾ വംശനാശ ഭീഷണി നേരിടുന്നതിനാൽ, അവയുടെപ്രത്യേക സംരക്ഷണത്തിനായാണ് കടുവസങ്കേതങ്ങൾ രൂപീകരിച്ചിരിക്കുന്നത്. കടുവകളുടെ എണ്ണത്തിൽക്രമാതീതമായ കുറവുണ്ടായതിനെ തുടർന്നാണ്ഈ ജന്തുവർഗ്ഗത്തിന്റെ സംരക്ഷണത്തിനായി പ്രത്യേക പരിരക്ഷാപദ്ധതികൾ ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. കേരളത്തിലെ പെരിയാർ വന്യജീവി സങ്കേതം, പറമ്പിക്കുളം വന്യജീവി സങ്കേതം എന്നിവയെ കടുവസങ്കേതങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്.

 

പെരിയാർ കടുവ സങ്കേതം 881 ചതുരശ്ര കിലോമീറ്റർ
പറമ്പിക്കുളം കടുവ സങ്കേതം 390.89 ചതുരശ്ര കിലോമീറ്റർ

വകുപ്പിൻെറ ഭരണസംവിധാനത്തിൻെറ ഘടന

1. വനം വകുപ്പ് മന്ത്രി

2. അഡീഷണൽ ചീഫ് സെക്രട്ടറി (വനം, വന്യ ജീവി വകുപ്പ്)

3. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ & ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സസ്

4. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ & ചീഫ് വൈൽഡ് ലൈഫ് വാർഡൻ

5. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സോഷ്യൽ ഫോറസ്ട്രി )

6. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഫോറസ്റ് മാനേജ്മെന്റ് )

7. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ( വർക്കിംഗ് പ്ലാൻ & റിസർച്ച്)

8. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വിജിലൻസ്)

9. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ

10. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ

11. ഫോറസ്റ്റ് കൺസർവേറ്റർ

12. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ / ഡെപ്യൂട്ടി കൺസർവേറ്റർ/ വൈൽഡ് ലൈഫ് വാർഡൻ/ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ / വർക്കിംഗ് പ്ലാൻ ഓഫീസർ

13. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ / അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ / ഡിപ്പോ ഓഫീസർ

14. ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ

15. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ

16. ബീറ്റ് ഫോറസ്റ്റ് ഓഫീസർ

17. റിസർവ്വ് വാച്ചർ

കേരളത്തിലെ വനഭൂമി അല്‍പം പഠിക്കാം
…………………………..
കേരളത്തിന്‍റെ എത്ര ശതമാനമാണ് വനഭുമി
29%
ഏറ്റവും കൂടുതല്‍ വനഭുമിയുള്ള ജില്ല
ഇടുക്കി
ഏറ്റവും കൂടുതല്‍ വനഭുമിയുള്ള രണ്ടാമത്തെ ജില്ല
വയനാട്
ഏറ്റവും കൂടുതല്‍ വനഭുമിയുള്ള മൂന്നാമത്തെ ജില്ല
പത്തനംതിട്ട
ശതമാന അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വനഭുമിയുള്ള ജില്ല
വയനാട്
ഏറ്റവും കൂടുതല്‍ റിസര്‍വ് വനം/വനം ഡിവിഷന്‍ ഉള്ള ജില്ല
പത്തനംതിട്ട
പത്തനംതിട്ടയിലെ വനം ഡിവിഷനുകള്‍
റാന്നി, കോന്നി, അച്ചന്‍കോവിലാര്‍
ഏറ്റവും വലിയ വനം ഡിവിഷന്‍
റാന്നി
കേരളത്തിലെ ആദ്യത്തെ വനം ഡിവിഷന്‍
കോന്നി
ഏറ്റവും കുറവ് റിസര്‍വ് വനം ഉള്ള ജില്ല
ആലപ്പുഴ (എണ്ണം 1, വിയ്യാപുരം)
കേരളത്തിലെ നിത്യഹരിതവനം
സൈലന്‍റ് വാലി
കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്
സൈലന്‍റ് വാലി
സൈരന്ധ്രി വനം എന്ന പേരില്‍ അറിയപെടുന്ന വനം
സൈലന്‍റ് വാലി
കേരളത്തിലെ മനുഷ്യനിര്‍മിത വനം
കരീം ഫോറസ്റ്റ് പാര്‍ക്ക്, കാസര്‍കോട്
ഏറ്റവും കൂടുതല്‍ കണ്ടല്‍കാടുകള്‍ ഉള്ള ജില്ല
കണ്ണൂര്‍
കേരള വനം വികസന കോര്‍പ്പറേഷന്‍ന്‍റെ ആസ്ഥാനം
കോട്ടയം
കേരള വനം ഗവേഷണ കേന്ദ്രം
പീച്ചി, തൃശ്ശൂര്‍
വനം വകുപ്പിന്‍റെ ആസ്ഥാനം
വഴുതക്കാട്, തിരുവനന്തപുരം
ഫോറസ്റ്റ് അക്കാഡമിയുടെ (International Forest Training School) ആസ്ഥാനം
അരിപ്പ, തിരുവനന്തപുരം
ലോകത്തിലെ ഏറ്റവും വലിയ പ്രായംകൂടിയ തെക്ക് മരം കണ്ടെത്തിയിട്ടുള്ളത്
നിലമ്പൂർ
ഏഷ്യയിൽ ഏറ്റവും വലിയ തെക്കായി കണക്കാക്കപെടുന്നത്
കന്നിമരം (പറമ്പികുളം)
സ്കൂൾ കുട്ടികളുടെ സഹകരണത്തോടെ കേരളത്തെ ഹരിതഭമാക്കാനുള്ള പദ്ധതി
എന്റെ മരം
സംസ്ഥാനത്തെ കലാലയങ്ങൾ ഹരിതഭമാക്കാനുള്ള വിദ്യാഭ്യാസം – വനം വകുപ്പുകളുടെ പദ്ധതി
നമ്മുടെ മരം പദ്ധതി
error: Content is protected !!