കത്തുന്ന വേനലിലും ഹരിതാഭമായ കുളിരേകാന്‍ കൊക്കാത്തോട് കറ്റിക്കുഴി

 

എഴുത്ത് : അഗ്നി /കോന്നി വാര്‍ത്ത ഡോട്ട് കോം @ട്രാവലോഗ്
ചിത്രം /വീഡിയോ : ഷൈൻ തെക്കിനേത്ത്

കോന്നി വാര്‍ത്ത ഡോട്ട് കോം @ട്രാവലോഗ് (C ) :കോന്നിയുടെ വനാന്തര ഗ്രാമം .ഇത് കൊക്കാത്തോട് . ഇന്ത്യ ബര്‍മ്മ യുദ്ധത്തില്‍ ഏര്‍പ്പെട്ട പട്ടാളക്കാര്‍ക്ക് കൃഷി ചെയ്തു ജീവിക്കാന്‍ അന്നത്തെ സര്‍ക്കാര്‍ നല്‍കിയ സ്വപ്ന ഭൂമിക .
ഇവിടെ തലപ്പൊക്കത്തില്‍ സഞ്ചാരികളെ മാടി വിളിക്കുന്ന കാട്ടാത്തി പാറയെ കുറിച്ച് എല്ലാവര്‍ക്കും അറിയാമെങ്കിലും പിന്നേയും കുറെ ദൂരം പിന്നിട്ടാല്‍ അതിമനോഹരമായ വേറെയും ദൃശ്യം കാണാം . അതില്‍ ഒന്നാണ് ഇന്ന് “കോന്നി വാര്‍ത്ത ട്രാവലോഗിലൂടെ പരിചയപ്പെടുത്തുന്നത് .


കറ്റിക്കുഴി എന്ന് രേഖകളിലും “നൂലിട്ടാൻ”എന്ന് നാട്ടുകാരുടെ വായ് മൊഴിയിലും ഉള്ള
കറ്റിക്കുഴിത്തോട് . കടുത്ത വേനലിലും ഔഷധ ഗുണം ഉള്ള നീരുറവയുടെ അണയാ പ്രവാഹം . വനത്തില്‍ നിന്നും ഉത്ഭവിക്കുന്ന ഈ ഉറവ ഇങ്ങ് നാലാം വാര്‍ഡില്‍ എത്തിയപ്പോള്‍ ആകെ സുന്ദരിയായി .(കോന്നി വാര്‍ത്ത ഡോട്ട് കോം @ട്രാവലോഗ് (C ))

പാറമുകളില്‍ നിന്നും ഒലിച്ച് ഒലിച്ച് എത്തുന്ന ഉറവകള്‍ ഒന്നായി പതിക്കുന്നത് ഈ കുഴിയില്‍ ആണ് . കാലപ്രവാഹത്താല്‍ വെള്ളം വീണ് വലിയ കുഴിയായി . എപ്പോഴും ഇളം കുളിര്‍ നല്‍കുന്ന ഈ ജലധാരയില്‍ മുങ്ങി നിവര്‍ന്നാല്‍ പുതിയൊരു ഉണ്‍മേഷം കിട്ടും എന്ന് നാട്ടുകാരും പുറമെ നിന്നുള്ളവരും കോന്നി വാര്‍ത്ത ഡോട്ട് കോം ട്രാവലോഗിനോട് പറയുന്നതില്‍ നൂറു ശതമാനവും സത്യം ഉണ്ട് .

കൃഷിയെ ആശ്രയിച്ച് കഴിയുന്ന കൊക്കാത്തോട്ടുകാരുടെ ജീവജലമാണ് ഇത് .
കോന്നിയിൽ നിന്ന് 20 കിലോമീറ്റർ ദൂരെയായി കൊക്കാത്തോട്ടിൽ കറ്റിക്കുഴിത്തോട് ( നൂലിട്ടാൻ എന്ന് ആണ് നാട്ടുകാർ വലിയ കുഴിക്ക് പേരിട്ടിരിക്കുന്നത് )അവിടെ നല്ല വെള്ളച്ചാട്ടവും നീന്തി കുളിക്കാൻ വിശാലവും ആഴവും ഉള്ള സ്ഥലവും ആണ്,
കൊക്കാത്തോട്എസ് എന്‍ ഡി പി ജന്‍ഷന്‍ നിന്നും 700 മീറ്റർ മാത്രം .

വേനലിലും കളിരുള്ള തണലായി മെല്ലെ മെല്ലെ തഴുകി ഉണര്‍ത്തുന്ന ജീവ ജലം . വേനലിൽ മെലിഞ്ഞും മഴക്കാലത്ത് ആർത്തലച്ചും പാറക്കൂട്ടത്തിൽ പതിക്കുന്ന വെള്ളച്ചാട്ടം നിരവധി സഞ്ചാരികളെ ആകർഷിക്കുന്നു. പാറക്കൂട്ടങ്ങളിൽ തട്ടിച്ചിതറി പതഞ്ഞുപോകുന്നകാട്ടു ചോല സഞ്ചാരികളുടെ മനം കുളിർപ്പിക്കും.ഇവിടെ ചെക്ക് ഡാം പണിത് കൊക്കാത്തോടിന് ആവശ്യമുള്ള വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഉള്ള പഠനം പണ്ട് നടന്നിരുന്നു .ഒഴുകി ഒഴുകി കല്ലേലിയില്‍ അച്ചന്‍കോവില്‍ നദിയില്‍ ഇവള്‍ വിലയം പ്രാപിക്കുന്നു .പിന്നേയും അലിഞ്ഞു ചേര്‍ന്ന് കായലിലും പിന്നെ കടലിലും സംഗമിക്കുന്നു . വരിക സഞ്ചാരികളെ കൊക്കാത്തോട്ടിലേക്ക് ……….(കോന്നി വാര്‍ത്ത ഡോട്ട് കോം @ട്രാവലോഗ് (C )(കോപ്പി റൈറ്റ് @കോന്നി വാര്‍ത്ത ഡോട്ട് കോം ട്രാവലോഗ്)