മൂട്ടി പഴവര്‍ഗ്ഗങ്ങള്‍ കൂട്ടത്തോടെ വിളഞ്ഞു കിടക്കുന്ന കാഴ്ച കാണണമെങ്കിൽ വരിക ..കോന്നി ,റാന്നി വനത്തിലേക്ക് …

 

വനം എന്നും ഒരു കൌതുകമാണ് .ഒപ്പം അമൂല്യ സസ്യങ്ങളുടെ ജീന്‍ കലവറ കൂടിയാണ് .വനത്തില്‍ മുട്ടി മരത്തില്‍ നിറയെ കായ്കള്‍ വിളഞ്ഞു പഴുത്തു .കാഴ്ചകള്‍ക്ക് ഒപ്പം ഔഷധഗുണമേറിയ മുട്ടി പ്പഴം നുകരാം .കോന്നി ,റാന്നി വനം ഡിവിഷനുകളില്‍ ഉ ള്‍ ക്കാടിന് ഉള്ളില്‍ ഏക്കര്‍ കണക്കിന് വരുന്ന മുട്ടി മരങ്ങളില്‍ നിറയെ കായ്കള്‍ വിളഞ്ഞു നില്‍ക്കുന്നത് ആരിലും കൌതുകം നിറയ്ക്കും .വലിയ കായ്കളില്‍ പുറം തോട് പിളര്‍ത്തിയാല്‍ ഉള്ളില്‍ കാണുന്ന പുളി നിറഞ്ഞ മാംസള ഭാഗം ഭക്ഷ്യ യോഗ്യ മാണ് .പുറം തൊലി അച്ചാര്‍ ഇടുവാന്‍ ഉത്തമമാണ് .വന വാസികളുടെ ഇഷ്ട വിഭവമാണ് മൂട്ടില്‍ പഴം .

ചോലവനങ്ങളില്‍ കൂടുതലായി മുട്ടി മരം കാണുന്നു . ജൂണ്‍ -ജൂലായ്‌ മാസങ്ങളില്‍ പഴം പാകമാകും . പെരിയാര്‍ ടൈഗര്‍ വനം ഉള്‍പ്പെടുന്ന ശബരിമല കാടുകളില്‍ മുട്ടി പഴം നന്നായി വിളഞ്ഞു .പത്തനംതിട്ട ജില്ലയില്‍ റാന്നി പെരുനാട്‌ നിന്ന് ശബരി മല പാതയില്‍ ളാഹ കഴിഞ്ഞുള്ള വനത്തില്‍ മുട്ടി പഴം വിളഞ്ഞു നില്‍ക്കുന്നു .ശബരിമല കാടുകളില്‍ അധിവസിക്കുന്ന ആദിവാസികളുടെ മഴക്കാലത്തെ വിശപ്പ്‌ അടക്കുന്നത് മൂട്ടില്‍ പഴമാണ് .പഴുത്ത കായ്കള്‍ ആണ് ഭക്ഷിക്കുന്നത് .

സാധാരണ മരങ്ങളില്‍ നിന്നും വ്യത്യസ്തമായി തടിയില്‍ ഫലങ്ങള്‍ ഉണ്ടാകുന്ന ക്ലോറിഫ്‌ളോറി ഇനത്തില്‍പ്പെട്ട മരമാണ് മൂട്ടി.ബൊക്കനേറിയ കോര്‍ട്ടാലന്‍സീസ് എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന മൂട്ടിയില്‍ മരത്തിന്‍റെ മൂട് തൊട്ട് മുകളിലേക്കാണ് ഫലം വിളയുന്നത്. ഇതാണ് മൂട്ടി എന്ന പേര് ലഭിക്കാന്‍ കാരണവും.

 

മരം പൂവിട്ട് രണ്ട് മാസത്തിനുള്ളില്‍ പഴം കഴിക്കാന്‍ പാകത്തിനാകും. റോസ് നിറത്തിലുള്ള പഴം പാകമാകുമ്പോള്‍ ചുവപ്പ് കലര്‍ന്ന നിറമാകും. മധുരവും പുളിയും ചേര്‍ന്ന രുചിയുള്ള മൂട്ടിപ്പഴം ഔഷധഗുണമേറിയതാണ്. ഉദരരോഗങ്ങള്‍ക്ക് പരിഹാരമായി ഈ പഴം ഉപയോഗിക്കുന്നുണ്ട്. നിത്യഹരിത വനമേഖലകളില്‍ മാത്രം കാണപ്പെടുന്ന മൂട്ടിപ്പഴം ആമ , ആന,കരടി , മാന്‍ തുടങ്ങിയവയുടെ ഇഷ്ടഭക്ഷണമാണ്.പഴത്തിന്റെ പുറംതോട് അച്ചാറിടാന്‍ നല്ലതാണ് .ഉള്ളിലെ മാംസള ഭാഗം കഴിച്ചാല്‍ ഉദര രോഗങ്ങള്‍ ക്ക് ശമനം ലഭിക്കും .തോട് ചെറുതാക്കി സാധാരണ മാങ്ങ അച്ചാര്‍ ഇടുന്ന പോലെ ഇടാം .തോട് നിറയെ വെള്ളം ആയതിനാല്‍ അച്ചാര്‍ ഇടുമ്പോള്‍ വെള്ളം വേണ്ട .5 വര്‍ഷം വരെ ഈ അച്ചാര്‍ കേടുകൂടാതെ ഇരിക്കും .

വിവരണം :ജയന്‍ കോന്നി ,കോന്നി വാര്‍ത്ത ഡോട്ട് കോം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!