konnivartha.com :എംഎൽഎ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചും പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് നാല് ലക്ഷം രൂപയും അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച അരുവാപുലം പഞ്ചായത്തിലെ ശ്രീ മംഗലത്ത് പടി പന്തളത്ത് പടി റോഡും ചൂരക്കുന്ന് കവല എസ് കെ റോഡിന്റെയും ഉദ്ഘാടനം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു. എം എൽ എ യുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചാണ് ശ്രീ മംഗലത്ത് പടി പന്തളത്ത് പടി റോഡ് നിർമ്മാണം പൂർത്തീകരിച്ചത്.പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും നാല് ലക്ഷം രൂപ അനുവദിച്ചാണ് ചൂരക്കുന്ന് കവല എസ് കെ റോഡിന്റെ നിർമാണ പ്രവർത്തി പൂർത്തികരിച്ചത്. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിനോട് അനുബന്ധിച്ച് കോന്നി നിയോജകമണ്ഡലത്തിൽ 100 ദിവസം കൊണ്ട് 100…
Read Moreടാഗ്: അരുവാപ്പുലം പഞ്ചായത്തില്‍ ഇടതിന് പൂര്‍ണ്ണ ആധിപത്യം : പ്രസിഡന്‍റാകുവാന്‍ യോഗ്യത പട്ടികയില്‍ രണ്ടു പേര്‍
അരുവാപ്പുലം പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി: വിജിലന്‍സിന് പരാതി
konnivartha.com : അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട് വിളക്കുപടിയിൽ തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ വ്യാപകമായി ക്രമക്കേടുകൾ നടന്നതായിവിജിലന്‍സിന് യുവമോർച്ച കോന്നി മണ്ഡലം പ്രസിഡന്റ് പ്രെസ്സി കൊക്കാത്തോട് പരാതി നല്‍കി . ജനങ്ങൾക്കിടയിൽ നിന്ന് വ്യാപകമായി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും തൊഴിൽ ചെയ്യാത്ത പലർക്കും അറ്റന്റൻസ് നൽകുകയും തൊഴിൽ ദിനങ്ങൾ ഉൾപ്പെടുത്തി അക്കൗണ്ട് വരുന്ന പണം അധികാരികൾ ഉൾപ്പെടെ വീതം വയ്ക്കുന്നതുമായാണ് പരാതി.വിജിലന്‍സ് പരാതി സ്വീകരിച്ചു . ഉടന്‍ അന്വേഷണം നടക്കും . പഞ്ചായത്ത് അധികാരികൾക്ക് പരാതി ലഭിച്ചിട്ടും അന്വേഷിക്കാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുൻപോട്ട് പോകുമെന്നുംയുവമോര്‍ച്ച ഭാരവാഹികള്‍ അറിയിച്ചു അറിയിച്ചു.
Read Moreഅരുവാപ്പുലം പഞ്ചായത്തിലെ ഡ്രൈവർ നിയമനം രാഷ്ട്രീയപ്രേരിതം
കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ ഡ്രൈവർ നിയമനവുമായി ബന്ധപ്പെട്ട് നടത്തിയ ഇന്റർവ്യൂ പ്രഹസനമായിരുന്നെന്ന് പ്രതിപക്ഷ അംഗങ്ങൾ ആക്ഷേപം ഉന്നയിച്ചു. ഇന്റർവ്യൂ ബോർഡിൽ പ്രതിപക്ഷ അംഗങ്ങളെ ഉൾപ്പെടുത്താതിരുന്നത് യോഗ്യതാ മാനദണ്ഡങ്ങൾ മറികടന്ന് രാഷ്ട്രീയ പ്രേരിതമായി നിയമനം നടത്തുന്നതിനു വേണ്ടിയാണ്. ഡ്രൈവർ നിയമനം സംബന്ധിച്ച് പഞ്ചായത്ത് കമ്മറ്റിയിൽ പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടത്പി എസ്സ് സി മുഖേനയോ എംപ്ലോയ്മെന്റ് സീനിയോറിറ്റി അടിസ്ഥാനത്തിലോ നിയമനം നടത്തണമെന്നാണ്. എന്നാൽ ഇതിന് വിരുദ്ധമായി സ്വന്തം പാർട്ടിക്കാരെ നിയമിക്കുന്നതിന് വേണ്ടി എടുത്ത തീരുമാനത്തിനെതിരെ 09.06.2021 ൽ നടന്ന കമ്മറ്റിയിൽ വിയോജനം രേഖപ്പെടുത്തിയിരുന്നു. കൂടാതെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയമനങ്ങളും പൂർണ്ണമായി രാഷ്ട്രീയവൽക്കരിക്കപ്പെട്ടു. പിൻവാതിൽ നിയമനവും പിൻസീറ്റ് ഭരണവുമാണ് അരുവാപ്പുലം പഞ്ചായത്തിൽ നടക്കുന്നതെന്നും യു ഡി എഫ് പഞ്ചായത്ത് അംഗങ്ങളുടെ യോഗം ആരോപിച്ചു. യോഗത്തിൽ പഞ്ചായത്ത് അംഗങ്ങളായ ജി.ശ്രീകുമാർ, റ്റി…
Read Moreഅരുവാപ്പുലം പഞ്ചായത്തിലെ 4 വാര്‍ഡുകളില്‍ അതി രൂക്ഷമായ ശുദ്ധജലക്ഷാമം
കോന്നി വാര്‍ത്ത ഡോട്ട് കോം :അരുവാപ്പുലം പഞ്ചായത്തിലെ 4 വാര്‍ഡുകളില്‍ പൈപ്പ് വെള്ളത്തെ ആശ്രയിച്ച് കഴിയുന്ന ആളുകള്‍ക്ക് വെള്ളം കിട്ടാക്കനി എന്ന് ആരോപണം . അരുവാപ്പുലം പഞ്ചായത്തിലെ വാര്‍ഡ് 1.മുളക് കൊടിത്തോട്ടം, 2.കുമ്മണ്ണൂർ, 14.മാവനാൽ, 15.ഐരവൺ എന്നീ വാർഡുകളിൽ ശുദ്ധജലക്ഷാമം രൂക്ഷമായിട്ട് 20 ദിവസത്തിലേറെയായി. നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഇതുവരെ കേടായ മോട്ടോർ നന്നാക്കി ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിട്ടില്ല. മാളാ പാറ പമ്പ് ഹൗസിൽ മോട്ടർ കേടായി ശുദ്ധജലക്ഷാമം ഉണ്ടാകുന്നത് സ്ഥിരം സംഭവമാകുകയാണ്. ശുദ്ധജലത്തിനായി പൈപ്പ് കണക്ഷനെ ആശ്രയിക്കുന്ന ഭൂരിഭാഗം ആളുകൾക്കും ഇത് വലിയ ബുദ്ധിമുട്ട് ഉണ്ടാകുന്ന സാഹചര്യമാണുള്ളത് . കോവിഡ് മഹാമാരി രൂക്ഷമാകുന്ന നിലവിലെ സാഹചര്യത്തിൽ പഴയ മോട്ടർ നന്നാക്കുന്നതിനൊപ്പം പുതിയ മോട്ടർ കൂടി അനുവദിക്കുന്നതിന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനം യു ഡി എഫ് ജനപ്രതിനിധികളായ വി.…
Read Moreഅരുവാപ്പുലം പഞ്ചായത്തിലെ വാര്‍ഡ് 9, 15 കണ്ടെയ്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു
അരുവാപ്പുലം പഞ്ചായത്തിലെ വാര്‍ഡ് 9, 15 കണ്ടെയ്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍മെന്‍റ് സോണുകള്‍ അരുവാപ്പുലം പഞ്ചായത്ത് വാര്‍ഡ് 9 (മ്ലാന്തടം ) വാര്‍ഡ് : 15 (ഐരവണ്‍ ) konnivartha.com : അരുവാപ്പുലം പഞ്ചായത്ത് വാർഡ് ഒൻപത്,വാർഡ് 15, വള്ളിക്കോട് പഞ്ചായത്ത് വാർഡ് ഒന്ന് (ഭുവനേശ്വരം, പല്ലാകുഴി, തൊട്ടുകടവ് പ്രദേശം) , വാർഡ് അഞ്ച് (ഇലഞ്ഞിവേലിൽ, തൈവടക്കേൽ സൊസൈറ്റി പ്രദേശം ), വാർഡ് ഒൻപത് (കൊച്ചാലുമൂട് മുതൽ ഞക്കുനിലം വരെയുള്ള പ്രദേശം )കോയിപ്രം പഞ്ചായത്ത് വാർഡ് 17 (നെല്ലിമല പുത്തൻപീടികപടി മുതൽമോളിയ്ക്കമല ഇ എ.എൽ.പി.സ്കൂൾ പടി വരെ ), തിരുവല്ല മുനിസിപ്പാലിറ്റി വാർഡ് 20 (ആഞ്ഞിലിമൂട് )പൂർണമായും, വാർഡ് 22 (ശ്രീരാമകൃഷ്ണാശ്രമം പൂർണമായും ), വാർഡ് 23(കുളക്കാട് പൂർണമായും ), വാർഡ്24(തുകലശ്ശേരി പൂർണമായും ), വാർഡ്25…
Read Moreഅരുവാപ്പുലം പഞ്ചായത്തില്‍ വിജിലന്‍സ് പരിശോധന
കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം പഞ്ചായത്തില്‍ വിജിലന്‍സ് പരിശോധന നടത്തി എന്നു വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നും അറിയുന്നു . കഴിഞ്ഞ ഭരണ സമിതി കാലത്ത് നടന്ന ചില ഫയലുകളെ സംബന്ധിച്ചു വിജിലന്‍സ് സമഗ്ര അന്വേഷണം നടത്തി . കുളത്തുമണ്ണില്‍ ഒരു എസ്റ്റേറ്റ് കേന്ദ്രീകരിച്ച് പാറമട നടത്തുവാന്‍ ഉള്ള നീക്കം ഉണ്ടായിരുന്നു . ജനകീയ സമരം ഉണ്ടായതോടെ ഈ എസ്റ്റേറ്റില്‍ വീട് വെക്കുവാന്‍ ഉള്ള അപേക്ഷ പഞ്ചായത്തില്‍ ലഭിക്കുകയും വീട് വെക്കുവാന്‍ അനുമതി നല്‍കുകയും ചെയ്തു . അവിടേയ്ക്ക് വീതിയേറിയ റോഡ് വെട്ടിയതോടെ ജനം ഉണര്‍ന്നു . പാറമടയ്ക്ക് വേണ്ടി റോഡ് വെട്ടുന്നു എന്നാണ് പരാതിയായി വന്നത് . എന്നാല്‍ വീട്ടിലേക്ക് ഉള്ള റോഡ് ആണെന്ന് ഉടമകള്‍ പറയുന്നു . വീട് ഒരു പുക മറയാണ് എന്നും പാറമടയ്ക്ക് വേണ്ടിയാണ് റോഡ് വെട്ടിയത് എന്നും…
Read Moreഅരുവാപ്പുലം പഞ്ചായത്തില്‍ ഇടതിന് പൂര്‍ണ്ണ ആധിപത്യം : പ്രസിഡന്‍റാകുവാന്‍ യോഗ്യത പട്ടികയില്‍ രണ്ടു പേര്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : നീണ്ട 20 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ തോട്ടം മേഖലയും ആദിവാസി മേഖലയും ഉള്‍പ്പെടുന്ന അരുവാപ്പുലം പഞ്ചായത്തിന്‍റെ ഭരണം ഇടത് പക്ഷത്തിന് കിട്ടിയതിന് പിന്നില്‍ കോന്നി എം എല്‍ എ തുടക്കമിട്ട വികസന പ്രവര്‍ത്തനങ്ങള്‍ ജനം ഏറ്റെടുത്തു എന്നതിന് സൂചനയാണ് . വെട്ടവും വെളിച്ചവും ഇല്ലാത്ത ആവണിപ്പാറ ഗിരിവര്‍ഗ്ഗ കോളനിയില്‍ കോടികളുടെ പദ്ധതി തയാറാക്കി ഭൂഗര്‍ഭ പാതയിലൂടെ അവര്‍ക്ക് വൈദ്യുതി എത്തിച്ചത് എല്‍ ഡി എഫിന്‍റെ നേട്ടമായി .യു ഡി എഫില്‍ നിന്നും ഭരണം എല്‍ ഡി എഫ് പിടിച്ചെടുത്തത് വികസന നേട്ടം നിരത്തിയാണ് . എല്‍ ഡി എഫ് ഒറ്റയ്ക്ക് ഇവിടെ ഭരിക്കും . പതിനഞ്ചു വാര്‍ഡില്‍ ഒന്‍പത് വാര്‍ഡില്‍ എല്‍ ഡി എഫ് മികച്ച വിജയം കണ്ടു . യു ഡി എഫ് വെറും 4 സീറ്റില്‍…
Read More