അരുവാപ്പുലം പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി: വിജിലന്‍സിന് പരാതി

 

 

konnivartha.com : അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട് വിളക്കുപടിയിൽ തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ വ്യാപകമായി ക്രമക്കേടുകൾ നടന്നതായിവിജിലന്‍സിന് യുവമോർച്ച കോന്നി മണ്ഡലം പ്രസിഡന്റ്‌ പ്രെസ്സി കൊക്കാത്തോട് പരാതി നല്‍കി .

ജനങ്ങൾക്കിടയിൽ നിന്ന് വ്യാപകമായി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും തൊഴിൽ ചെയ്യാത്ത പലർക്കും അറ്റന്റൻസ് നൽകുകയും തൊഴിൽ ദിനങ്ങൾ ഉൾപ്പെടുത്തി അക്കൗണ്ട് വരുന്ന പണം അധികാരികൾ ഉൾപ്പെടെ വീതം വയ്ക്കുന്നതുമായാണ് പരാതി.വിജിലന്‍സ് പരാതി സ്വീകരിച്ചു . ഉടന്‍ അന്വേഷണം നടക്കും . പഞ്ചായത്ത്‌ അധികാരികൾക്ക് പരാതി ലഭിച്ചിട്ടും അന്വേഷിക്കാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുൻപോട്ട് പോകുമെന്നുംയുവമോര്‍ച്ച ഭാരവാഹികള്‍ അറിയിച്ചു അറിയിച്ചു.

error: Content is protected !!