അരുവാപ്പുലം പഞ്ചായത്തില്‍ വിജിലന്‍സ് പരിശോധന

 

കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം പഞ്ചായത്തില്‍ വിജിലന്‍സ് പരിശോധന നടത്തി എന്നു വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നും അറിയുന്നു  . കഴിഞ്ഞ ഭരണ സമിതി കാലത്ത് നടന്ന ചില ഫയലുകളെ സംബന്ധിച്ചു വിജിലന്‍സ് സമഗ്ര അന്വേഷണം നടത്തി . കുളത്തുമണ്ണില്‍ ഒരു എസ്റ്റേറ്റ് കേന്ദ്രീകരിച്ച് പാറമട നടത്തുവാന്‍ ഉള്ള നീക്കം ഉണ്ടായിരുന്നു . ജനകീയ സമരം ഉണ്ടായതോടെ ഈ എസ്റ്റേറ്റില്‍ വീട് വെക്കുവാന്‍ ഉള്ള അപേക്ഷ പഞ്ചായത്തില്‍ ലഭിക്കുകയും വീട് വെക്കുവാന്‍ അനുമതി നല്‍കുകയും ചെയ്തു .

അവിടേയ്ക്ക് വീതിയേറിയ റോഡ് വെട്ടിയതോടെ ജനം ഉണര്‍ന്നു . പാറമടയ്ക്ക് വേണ്ടി റോഡ് വെട്ടുന്നു എന്നാണ് പരാതിയായി വന്നത് . എന്നാല്‍ വീട്ടിലേക്ക് ഉള്ള റോഡ് ആണെന്ന് ഉടമകള്‍ പറയുന്നു .
വീട് ഒരു പുക മറയാണ് എന്നും പാറമടയ്ക്ക് വേണ്ടിയാണ് റോഡ് വെട്ടിയത് എന്നും സമര സമിതി പറയുന്നു .

കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ഉണ്ടായ വിഷയങ്ങളില്‍ വിജിലന്‍സ് സമഗ്ര അന്വേഷണം ആണ് നടത്തുന്നത് . ഊട്ടുപാറയില്‍ ഉള്ള പാറമടയ്ക്ക് വേണ്ടി 5 ദീര്‍ഘ നാളത്തെ ലൈസന്‍സ്സ് നല്‍കിയതും ക്രമം വിട്ടാണ് എന്നു വിജിലന്‍സ്സില്‍ പരാതി ലഭിച്ചു . ഒരു വര്‍ഷത്തേക്ക് മാത്രം ആണ് ലൈസന്‍സ്സ് നല്‍കുവാന്‍ കഴിയൂ എന്നിരിക്കെ ദീര്‍ഘ നാളത്തേക്കു ഉള്ള ലൈസന്‍സ്സ് സംബന്ധിച്ചു വിജിലന്‍സ് വേറെ ഒരു അന്വേഷണവും നടത്തും .

ഇതേ രീതിയില്‍ കോന്നിയില്‍ 5 വര്‍ഷ ലൈസന്‍സ്സ് സെക്രട്ടറി നല്‍കിയത് മുന്‍ ഭരണ സമിതി ഒരു വര്‍ഷമായി കുറച്ചു . സെക്രട്ടറിക്ക് എതിരെ ഭരണ സമിതി വിജിലന്‍സ്സ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു . അരുവാപ്പുലം പുതിയ എല്‍ ഡി എഫ് ഭരണ സമിതി സമഗ്ര അന്വേഷണം നടത്തണം എന്നാണ് ജനകീയ ആവശ്യം .

error: Content is protected !!