അരുവാപ്പുലം പഞ്ചായത്തിലെ ഡ്രൈവർ നിയമനം രാഷ്ട്രീയപ്രേരിതം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ ഡ്രൈവർ നിയമനവുമായി ബന്ധപ്പെട്ട് നടത്തിയ ഇന്റർവ്യൂ പ്രഹസനമായിരുന്നെന്ന് പ്രതിപക്ഷ അംഗങ്ങൾ ആക്ഷേപം ഉന്നയിച്ചു.

ഇന്റർവ്യൂ ബോർഡിൽ പ്രതിപക്ഷ അംഗങ്ങളെ ഉൾപ്പെടുത്താതിരുന്നത് യോഗ്യതാ മാനദണ്ഡങ്ങൾ മറികടന്ന് രാഷ്ട്രീയ പ്രേരിതമായി നിയമനം നടത്തുന്നതിനു വേണ്ടിയാണ്. ഡ്രൈവർ നിയമനം സംബന്ധിച്ച് പഞ്ചായത്ത് കമ്മറ്റിയിൽ പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടത്പി എസ്സ് സി മുഖേനയോ എംപ്ലോയ്മെന്റ് സീനിയോറിറ്റി അടിസ്ഥാനത്തിലോ നിയമനം നടത്തണമെന്നാണ്. എന്നാൽ ഇതിന് വിരുദ്ധമായി സ്വന്തം പാർട്ടിക്കാരെ നിയമിക്കുന്നതിന് വേണ്ടി എടുത്ത തീരുമാനത്തിനെതിരെ 09.06.2021 ൽ നടന്ന കമ്മറ്റിയിൽ വിയോജനം രേഖപ്പെടുത്തിയിരുന്നു. കൂടാതെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയമനങ്ങളും പൂർണ്ണമായി രാഷ്ട്രീയവൽക്കരിക്കപ്പെട്ടു.

പിൻവാതിൽ നിയമനവും പിൻസീറ്റ് ഭരണവുമാണ് അരുവാപ്പുലം പഞ്ചായത്തിൽ നടക്കുന്നതെന്നും യു ഡി എഫ് പഞ്ചായത്ത് അംഗങ്ങളുടെ യോഗം ആരോപിച്ചു. യോഗത്തിൽ പഞ്ചായത്ത് അംഗങ്ങളായ ജി.ശ്രീകുമാർ, റ്റി ഡി സന്തോഷ്, മിനി ഇടിക്കുള, സ്മിത സന്തോഷ്, അമ്പിളി സുരേഷ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!