അരുവാപ്പുലം പഞ്ചായത്തിലെ വാര്‍ഡ് 9, 15 കണ്ടെയ്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു

അരുവാപ്പുലം പഞ്ചായത്തിലെ വാര്‍ഡ് 9, 15 കണ്ടെയ്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍മെന്‍റ് സോണുകള്‍
അരുവാപ്പുലം പഞ്ചായത്ത് വാര്‍ഡ് 9 (മ്ലാന്തടം ) വാര്‍ഡ് : 15 (ഐരവണ്‍ )

konnivartha.com : അരുവാപ്പുലം പഞ്ചായത്ത് വാർഡ് ഒൻപത്,വാർഡ് 15, വള്ളിക്കോട്‌ പഞ്ചായത്ത് വാർഡ് ഒന്ന് (ഭുവനേശ്വരം, പല്ലാകുഴി, തൊട്ടുകടവ് പ്രദേശം) , വാർഡ് അഞ്ച് (ഇലഞ്ഞിവേലിൽ, തൈവടക്കേൽ സൊസൈറ്റി പ്രദേശം ), വാർഡ് ഒൻപത് (കൊച്ചാലുമൂട് മുതൽ ഞക്കുനിലം വരെയുള്ള പ്രദേശം )കോയിപ്രം പഞ്ചായത്ത് വാർഡ് 17 (നെല്ലിമല പുത്തൻപീടികപടി മുതൽമോളിയ്ക്കമല ഇ എ.എൽ.പി.സ്കൂൾ പടി വരെ ),

തിരുവല്ല മുനിസിപ്പാലിറ്റി വാർഡ് 20 (ആഞ്ഞിലിമൂട് )പൂർണമായും, വാർഡ് 22 (ശ്രീരാമകൃഷ്ണാശ്രമം പൂർണമായും ), വാർഡ് 23(കുളക്കാട് പൂർണമായും ), വാർഡ്24(തുകലശ്ശേരി പൂർണമായും ), വാർഡ്25 (മതിൽ ഭാഗം പൂർണമായും ), വാർഡ് 26(കിഴക്കും മുറി പൂർണമായും ), വാർഡ്27(ശ്രീവല്ലഭ പൂർണമായും ), വാർഡ്29( അത്രമേൽ പൂർണമായും ), വാർഡ്30 (അഴിയിടത്തുചിറ പൂർണമായും ), വാർഡ് 31(മന്നംക രച്ചിറ പൂർണമായും ), വാർഡ്33(എം .ജി.എം പൂർണമായും ), വാർഡ് 39 (മുത്തൂർ പൂർണമായും ), കല്ലൂപ്പാറ പഞ്ചായത്ത് വാർഡ് 12(ചാലക്കുന്ന് മുതൽ ശാന്തി ഭവൻ വരെ), ചെന്നീർക്കര പഞ്ചായത്ത് വാർഡ് രണ്ട്, മൂന്ന് ( ദീർഘിപ്പിക്കുന്നു ),

ഓമല്ലൂർ മണ്ണാറമല പഞ്ചായത്ത് വാർഡ് അഞ്ച് (മണ്ണാറമല ഭാഗം ), എന്നീ പ്രദേശങ്ങളില്‍ മേയ് 19 മുതല്‍ ഏഴ് ദിവസത്തേക്ക് കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചത്.

കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി

ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒൻപത്, 10,11,13,14,16,17 (പൂര്‍ണ്ണമായും) കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല് (പൂര്‍ണ്ണമായും) ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ് (പുതുവല്‍ ഭാഗം) കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒൻപത് (പൂര്‍ണ്ണമായും) വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (പൂര്‍ണ്ണമായും) എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന്, അഞ്ച്,13 (പൂര്‍ണ്ണമായും), വാര്‍ഡ് എട്ട് , കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (പൂര്‍ണ്ണമായും),വാര്‍ഡ് 15 (മാന്തുക വടക്ക്, കല്ലുവരമ്പ് ഭാഗം മുതല്‍ നടുവിലത്ത് പടി കുന്നത്ത് ഭാഗവും വലിയവിള ഭാഗം വരെയും , മാന്തുക അമ്പലം മുതല്‍ കല്ലുവരമ്പ് ഭാഗങ്ങള്‍) പ്രദേശങ്ങളെ മേയ് 19 മുതല്‍ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍‍ നിന്നും ഒഴിവാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ‍അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഒഴിവാക്കി ഉത്തരവായത്.

error: Content is protected !!