അരുവാപ്പുലം പഞ്ചായത്തിലെ നിർമ്മാണം പൂർത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം അഡ്വ. കെ. യു ജനീഷ് കുമാർ എംഎൽഎ നിർവഹിച്ചു

konnivartha.com :എംഎൽഎ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചും പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് നാല് ലക്ഷം രൂപയും അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച അരുവാപുലം പഞ്ചായത്തിലെ ശ്രീ മംഗലത്ത് പടി പന്തളത്ത് പടി റോഡും ചൂരക്കുന്ന് കവല എസ് കെ റോഡിന്റെയും ഉദ്ഘാടനം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു.

എം എൽ എ യുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചാണ് ശ്രീ മംഗലത്ത് പടി പന്തളത്ത് പടി റോഡ് നിർമ്മാണം പൂർത്തീകരിച്ചത്.പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും നാല് ലക്ഷം രൂപ അനുവദിച്ചാണ് ചൂരക്കുന്ന് കവല എസ് കെ റോഡിന്റെ നിർമാണ പ്രവർത്തി പൂർത്തികരിച്ചത്.

രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിനോട് അനുബന്ധിച്ച് കോന്നി നിയോജകമണ്ഡലത്തിൽ 100 ദിവസം കൊണ്ട് 100 പ്രവർത്തികൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പ്രവർത്തി പൂർത്തീകരിച്ചത്. ചുരക്കുന്ന കവലയിലും പന്തളത്ത് പടിയിലും
നടന്ന ചടങ്ങിൽ അഡ്വ. കെ .യു ജനീഷ് കുമാർ എംഎൽഎ നാട മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു.
കോന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് ബേബി, അരുവാപുലം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീലത, ബിന്ദു സി എൻ, ദീദു ബാലൻ, ആദർശ് ജെ എസ് എന്നിവർ സംസാരിച്ചു.

error: Content is protected !!