വിനോദസഞ്ചാര കേന്ദ്രങ്ങൾ നാളെ മുതൽ തുറക്കും

കോന്നി വാര്‍ത്ത : കോവിഡിനെ തുടർന്ന് ആറുമാസമായി അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ ബീച്ചുകൾ ഒഴികെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ നാളെ മുതൽ തുറക്കും. ഹിൽസ്റ്റേഷനുകളിലേക്കും കായലോര ടൂറിസം കേന്ദ്രങ്ങളിലേക്കുമടക്കം പ്രവേശനത്തിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. അതേസമയം, ബീച്ചുകളിൽ അടുത്തമാസം ഒന്നു മുതലായിരിക്കും വിനോദസഞ്ചാരികൾക്ക് തുറന്നുകൊടുക്കുക. സഞ്ചാരികൾക്ക് ആഹ്ലാദം പകരുന്നതാണ് ടൂറിസം വകുപ്പിന്റെ തീരുമാനം. മുൻകരുതലുകൾ കർശനമായി പാലിച്ചു രണ്ടുഘട്ടങ്ങളിലായി സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്ക് അനുമതി നൽകുന്നു. ഹിൽ സ്റ്റേഷനുകളിലും,സാഹസിക വിനോദകേന്ദ്രങ്ങളിലും, കായലോര ടൂറിസം കേന്ദ്രങ്ങളിലും സംസ്ഥാനത്തിന് അകത്തും പുറത്തുള്ള വിനോദസഞ്ചാരികൾക്ക് ഉപാധികളോടെ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ഹൗസ് ബോട്ടുകൾക്കും മറ്റ് ടൂറിസ്റ്റ് ബോട്ടുകൾക്കും സർവീസ് നടത്താം. അടുത്തമാസം ഒന്നുമുതൽ ബീച്ച് ടൂറിസവും സജീവമാകും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് ഒരാഴ്ച്ച വരെയുള്ള ഹ്രസ്വസന്ദർശനത്തിന് ക്വാറന്റീൻ നിർബന്ധമില്ല. എന്നാൽ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഏഴുദിവസം…

Read More

കോന്നിയുടെ ടൂറിസം സാധ്യതകൾ തുറന്നിട്ട് കുമ്മണ്ണൂർ തോട്

കാര്യമായ വികസനപദ്ധതികളൊന്നും കുമ്മണ്ണൂരിനെ അനുഗ്രഹിച്ചിട്ടില്ല റഷീദ് മുളന്തറ കോന്നി വാര്‍ത്ത : കോന്നി താലൂക്കിലെ അരുവാപ്പുലം ഗ്രാമപഞ്ചായത്തിൽ പ്രകൃതിയാൽ അനുഗൃഹീതമായ ഹരിത മനോഹരമായ കോന്നിയുടെ കിഴക്കൻ മലയോര ഗ്രാമമാണ് കുമ്മണ്ണൂർ. കോന്നിയിൽ നിന്നും ഏകദേശം 5.5 കിലോമീറ്റർ ദൂരത്തിലാണ് ഈ പ്രദേശം.. കോന്നി ഗവ:മെഡിക്കൽ കോളേജ് റോഡിൽ ആനകുത്തിയിൽ വെച്ചു കുമ്മണ്ണൂർ റോഡ് വഴി പിരിയുന്നു. ഗ്രാമവികസനത്തിനായി ചങ്ക് പറിച്ചു കൊടുക്കാൻ തയ്യാറുള്ള ഒരു ജനതയെങ്കിലും കാര്യമായ വികസനപദ്ധതികളൊന്നും കുമ്മണ്ണൂരിനെ അനുഗ്രഹിച്ചിട്ടില്ല. വനാതിർത്തി പങ്കിടുന്ന കുമ്മണ്ണൂർ മേഖലയിലെ പ്രധാന ആകർഷണമാണ് വനത്തെയും ഗ്രാമത്തെയും വേർതിരിക്കുന്ന ദൃശ്യ ഭംഗിയും പ്രകൃതി രമണീയവുമായ കുമ്മണ്ണൂർ തോട് കുമ്മണ്ണൂർ ഫോറെസ്റ്റ് സ്റ്റേഷനിൽ നിന്നും ഏകദേശം ഏഴു കിലോമീറ്ററോളം ദൂരത്തിൽ ഉൾവന പ്രദേശമായ ഞള്ളൂർ കാക്കര ഫോറസ്റ്റ് റിസർവ്വില്‍ നിന്നും മരമഞ്ചാങ്കുഴി കിളിക്കുളം ഭാഗത്തു നിന്നും ചെറിയ തോടുകൾ സംഗമിച്ചു കുമ്മണ്ണൂർ വലിയതോട്…

Read More

ഇങ്ങനെയുമുണ്ടോ കോന്നിക്കാരന്‍റെ ആനപ്രാന്ത്

സഹ്യന്‍റെ മകനോട് ഉള്ള സ്നേഹം കാണുക കോന്നി വാര്‍ത്ത ഡോട്ട് കോം ട്രാവലോഗ്  :ചരിത്രത്തിന്‍റെ സ്മൃതി പദങ്ങളില്‍ രാജവംശത്തിന്‍റെ കഥപറയുന്ന നാട് … കോന്നിയൂര്‍ . പന്തളം രാജ വംശത്തിന്‍റെ കയ്യൊപ്പ് പതിഞ്ഞ കോന്നിയൂര്‍ 996 ല്‍ പടപണയത്തിന് പണയമായി തിരുവിതാംകൂറില്‍ ലയിച്ചു എങ്കിലും രാജ പ്രൌഢി ഇന്നും ചോര്‍ന്ന് പോയിട്ടില്ല . കോന്നി നാടും ആനകളുമായി ഇഴചേര്‍ന്ന ബന്ധം ഉണ്ട് . അത് കോന്നി ആനക്കൂട് തുടങ്ങുന്നതിന് മുന്നേ ഉള്ള ബന്ധം ആണ് . അത് കല്ലേലി നാടുമായി ബന്ധപ്പെട്ടു കിടക്കുന്നു . കല്ലേലി ഊരാളി തമ്പുരാന്‍റെ കാലം തൊട്ടേ കോന്നിയൂരും ആനകളുമായി ബന്ധം ഉണ്ട് . കല്ലേലി ഊരാളി തമ്പുരാന്‍റെ നാടാണ് കല്ലേലി ദേശം . അന്ന് 101 ആനകള്‍ ഉള്ള നാട്ടു രാജാവായിരുന്നു കല്ലേലി ഊരാളി തമ്പുരാന്‍ എന്നു പഴമകാരുടെ വായ്മൊഴികളില്‍ നിന്നും…

Read More

കോന്നി വനത്തിലെ ചുരുളി നുള്ളാം

  കോന്നിയൂര്‍ …. ചരിത്രത്തിന്‍റെ സ്മൃതി പഥങ്ങളില്‍ രാജവംശത്തിന്‍റെ കഥ പറയുന്ന നാട്.കോന്നിയിലെ വിനോദ സഞ്ചാര സ്ഥലങ്ങളായ കോന്നി ആനക്കൂട് ,അടവി കുട്ട വഞ്ചി സവാരി എന്നിവ കണ്ടു നിറഞ്ഞവര്‍ക്ക് “കോന്നി വാര്‍ത്ത ഡോട്ട് കോം ട്രാവലോഗ് ” ഒരുക്കുന്നു ചുരുളി വനത്തിലെ വിശേഷങ്ങള്‍. കോന്നി യിലെ വന വിശേഷങ്ങള്‍ ഏറെ പാടി പതിഞ്ഞതാണ്.എന്നാല്‍ ഈ ചുരുളി കാടുകള്‍ കയറിയവര്‍ അധികം ഇല്ല.കോന്നി വനം ഡിവിഷനില്‍ ഉള്ള നടുവത്ത് മൂഴിയുടെ ഭാഗമായ കല്ലേലി.കല്ലേലി പാലത്തില്‍ നിന്നും അച്ചന്‍കോവില്‍ നദിയുടെ അഴക്‌ ആസ്വദിച്ചു എങ്കില്‍ പതിയെ ചുരുളി കാട്ടിലേക്ക് കയറാം. ആനകള്‍ ചവിട്ടി മെതിച്ച കുഴികളില്‍ നദിയില്‍ നിന്നും ഉള്ള ഉറവ വന്നടിഞ്ഞു ഒരു കുളം പോലെ കാണാം .ഇതില്‍ മ്ലാവും ,കേഴയും ,പന്നികളും ചെളി വെള്ളം കലക്കി തെറിപ്പിച്ചു. നദിയുടെ മറുകര തുടങ്ങുമ്പോള്‍ കാണാം കണ്ണെത്താ ദൂരത്തോളം…

Read More

കല്ലേലിയില്‍ ഉണ്ടൊരു നയാഗ്ര

@കോന്നി വാര്‍ത്ത ഡോട്ട് കോം / ട്രാവലോഗ്/സഞ്ചാരം : ഗോകുല്‍ മോഹന്‍  / വീഡിയോ : ഹരികൃഷ്ണന്‍  മഴ കനത്തതോടെ മനംമയക്കുന്ന ദൃശ്യഭംഗിയില്‍ പച്ചപ്പിന് നടുവിലൂടെ രാജകീയമായി ഇതാ ഒരു വെള്ളച്ചാട്ടം . കോന്നി കല്ലേലിയില്‍ ഉള്ള വെള്ളച്ചാട്ടം കാണുവാനും അതിനടിയില്‍ നിന്നു ഒന്നു കുളിക്കുവാനും ദൂരെനിന്നു പോലും സഞ്ചാരികള്‍ ഒഴുകി എത്തുന്നു . കോന്നി ടൌണില്‍ നിന്നും8  കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നിര്‍ദ്ദിഷ്ട സ്ഥലത്തു എത്താം . കോന്നിയില്‍ നിന്നും അച്ഛന്‍ കോവില്‍ റോഡിലൂടെ സഞ്ചരിച്ചാല്‍ കല്ലേലി തോട്ടത്തില്‍ എത്താം  .ഇവിടെ നിന്നും വലത്തേക്ക് ഉള്ള  റോഡിലേക്ക് കയറി 2 കിലോമീറ്റര്‍ ചെന്നാല്‍ വെള്ളച്ചാട്ടത്തില്‍ എത്താം .ഇവിടെയാണ് വെള്ളച്ചാട്ടം . റോഡില്‍ നിന്നും അല്‍പ്പം ഉള്ളിലേക്ക് കയറിയാല്‍ വെള്ളച്ചാട്ടത്തില്‍ എത്താം .പാറകളില്‍ നല്ല വഴുക്കല്‍ ഉള്ളതിനാല്‍ സൂക്ഷിക്കണം . വേനല്‍ കാലത്തും വെള്ളം ഉള്ള തോട് ആണ്…

Read More

അരുവാപ്പുലത്തും ഒരു എവറസ്റ്റ് : വരിക വരിക സഹജരേ

അരുവാപ്പുലത്തിലെ എവറസ്റ്റിന്‍റെ മുകളില്‍ കയറാം : കാട്ടാനകള്‍ തീറ്റ തേടിയെത്തുന്ന പ്രകൃതിയുടെ വര ദാനങ്ങളെ ചേര്‍ത്ത് പിടിക്കാം   സഞ്ചാരികള്‍ക്ക് പുത്തന്‍ ഉണര്‍വ് പകരാന്‍ ഇവിടെ ഇതാ ആകാശത്തോളം തല പൊക്കത്തില്‍ കാട്ടാത്തി പാറ.അരികില്‍ അണയുന്നവരില്‍ പ്രകൃതിയുടെ പച്ചപ്പ്‌ കുളിര്‍ തെന്നലായ് തഴുകി എത്തും.ഇത് വനാന്തരത്തില്‍ ഉള്ള പ്രകൃതിയുടെ വര പ്രസാദം. പത്തനംതിട്ട ജില്ലയില്‍ കോന്നി കൊക്കാതോട് എന്ന വനാന്തര ഗ്രാമം .അച്ചന്‍കോവില്‍ നദി യുടെ കുഞ്ഞോളങ്ങള്‍ തഴുകി വളര്‍ത്തിയ വനാന്തരം.കോന്നി വനം ഡിവിഷന്റെ ഭാഗം.കോന്നി -കല്ലേലി -കൊക്കാതോട് വനയാത്ര ആരിലും ഉണര്‍വ് പകരും. കല്ലേലിയിലൂടെ ഒഴുകുന്ന അച്ചന്‍കോവില്‍ നദിയില്‍ നീരാടി കൊക്കാതോട്ടിലേക്ക് നമള്‍ക്ക് പ്രവേശിക്കാം.ഇന്ത്യ ബര്‍മ യുദ്ധത്തില്‍ ഏര്‍പ്പെട്ട പട്ടാളക്കാര്‍ക്ക് കൃഷി ചെയ്യാന്‍ അന്നത്തെ സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയ വനമേഖല ആണ് കൊക്കാതോട്.വികസന പാതയില്‍ അനേകം നേട്ടം കൊക്കാതോട് കൈ വരിച്ചു.അല്ലുംകള്‍ തുടങ്ങി കോട്ടാം പാറയില്‍…

Read More

എന്തിന് വേറൊരു നാട് : കാണാം കോന്നി കല്ലേലിയുടെ മനോഹര ദൃശ്യം

“ഗോകുല്‍ മോഹന്‍ @ കോന്നി വാര്‍ത്ത ഡോട്ട് കോം/ ട്രാവലോഗ്   കോന്നിയൂര്‍… ചരിത്രത്തിന്‍റെ സ്മൃതി പദങ്ങളില്‍ രാജവംശത്തിന്‍റെ കഥ പറയുന്ന നാട്.പട പണയത്തിനു പണയമായി പന്തളം രാജ്യം തിരുവിതാംകൂറില്‍ ലയിക്കുമ്പോള്‍ കോന്നിയുടെ ഡിവിഷന്‍ പദവി ചരിത്ര രേഖകളില്‍ മാത്രമായി. കിഴക്ക് അച്ചന്‍കോവില്‍ ഗിരി നിരകളില്‍ നിന്നും നീല കൊടുവേലിയുടെ ഇലകളില്‍ തട്ടി കിന്നാരം ചൊല്ലി ഒഴുകി വരുന്ന പുണ്യ നദി അച്ചന്‍കോവില്‍.കോന്നി വനം ഡിവിഷന്‍ പച്ചപ്പ്‌ നിലനിര്‍ത്തി അനേകായിരം ജീവജാലങ്ങള്‍ക്ക് അമ്മയാണ്.കോന്നിയുടെ കിഴക്ക് തമിഴ് നാടുമായി ബന്ധപ്പെട്ടു കിടക്കുന്നു . കോന്നിയില്‍ നിന്നു 8 കിലോമീറ്റര്‍ കിഴക്ക് മാറി കോന്നി അച്ചന്‍ കോവില്‍ കാനന പാതയില്‍ ഉള്ള മനോഹര ദേശമാണ് കല്ലേലി . ബ്രട്ടീഷ് മേല്‍ക്കോയ്മയുടെ പല തിരു ശേഷിപ്പുകളും ഈ വനാന്തര ഗ്രാമത്തില്‍ ഇന്നും അവശേഷിക്കുന്നു . കല്ലേലി എന്ന കൊച്ചു ഗ്രാമത്തിലെ മനോഹര…

Read More

ഗ്രാമീണ ടൂറിസം പദ്ധതിയുമായി ഡി.ടി.പി.സി

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് രോഗവ്യാപനത്തോടെ പ്രതിസന്ധിയിലായ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി കോവിഡ് അനന്തര ടൂറിസം എന്ന രീതിയില്‍ ഗ്രാമീണ ടൂറിസം അഥവാ വില്ലേജ് ടൂറിസം എന്ന പദ്ധതിയുമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. ഒരു തദ്ദേശ സ്വയംഭരണ പ്രദേശത്തോ, നിശ്ചിത മേഖലയിലേയോ ആളുകളുടെ വിനോദ ആവശ്യങ്ങള്‍ പരിഗണിച്ച് അതേസ്ഥലത്ത് തന്നെ തദ്ദേശീയ ടൂറിസം കേന്ദ്രം വികസിപ്പിക്കുക എന്നതാണ് ഗ്രാമീണ ടൂറിസം കൊണ്ട് അര്‍ത്ഥമാക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ വരുന്ന രണ്ട് വര്‍ഷക്കാലത്തേക്ക് വിനോദ സഞ്ചാര സാധ്യതകള്‍ പരിമിതമാണെന്നിരിക്കെ ആഭ്യന്തരടൂറിസം സാധ്യതകള്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. അത്തരത്തിലാണ് ജില്ലയ്ക്കുള്ളില്‍ നില്‍ക്കുന്ന ഈ പദ്ധതിയുടെ പ്രസക്തി. നഗരവത്കരണം അധികം കടന്നുചെന്നിട്ടില്ലാത്ത പത്തനംതിട്ട ജില്ലയിലെ ഗ്രാമങ്ങളും  വനമേഖലകളും ജലാശയങ്ങളുമാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത്. ഇത്തരത്തില്‍ ഒരു പ്രദേശത്തെ ജനങ്ങള്‍ക്ക് ആസ്വദിക്കാവുന്ന കേന്ദ്രങ്ങള്‍ കണ്ടെത്തി തല്‍സ്ഥിതി നിലനിര്‍ത്തി ആവശ്യമായ പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കി…

Read More

BLUE JELLY CRUISES THE PERFECT BACKWATER EXPERIENCE

BLUE JELLY CRUISES THE PERFECT BACKWATER EXPERIENCE THEKKEMURY,CHAMPAKULAM(PO) ALLEPPEY-688505 M: 7560994994 E:praveenfrancis@bluejellycruises.com w.bluejellycruses.com For reservations:info@lakeslagoons.com BLUE JELLY CRUISES & RESORTS PVT LTD is an ultra-luxury experiential travel company based in Alleppey, Kerala. Its flagship backwater carriers, THE BLUE JELLY ONYX and THE BLUE JELLY OPAL, embody the company’s spirit of delivering the most luxurious of experiences to the modern day traveller visiting Central Kerala. E-mail: enquiry@bluejellycruises.com Mob: +91 7560 994 994 Phone: 0477-2257777

Read More

പ്ലാക്കാട്ട് ഗ്രാനൈറ്റിന്‍റെ പ്രൊഡക്ഷന്‍ സാന്‍റ് ( p- sand) ഗുണമേമ്മയിലെ വിശ്വസ്തത

PLAKKATTU GRANITE INDUSTRIES ( P ) LTD manufactures of p- sand & crushed stone metals PAYYANAMON (PO ) KONNI ,PATHANAMTHITTA email: plakkattugraiteskonni@gmail.com Tel: 0468 2340557,2342298,9447030556, Fax: 0468 2242598 പ്ലാക്കാട്ട് ഗ്രാനൈറ്റിന്‍റെ പ്രൊഡക്ഷന്‍ സാന്‍റ് ( p- sand) ഗുണമേമ്മയിലെ വിശ്വസ്തത സഹോദര സ്ഥാപനം ———— BLUE JELLY CRUISES THE PERFECT BACKWATER EXPERIENCE THEKKEMURY,CHAMPAKULAM(PO) ALLEPPEY-688505 M: 7560994994 E:praveenfrancis@bluejellycruises.com w.bluejellycruses.com For reservations:info@lakeslagoons.com

Read More