കല്ലേലിയില്‍ ഉണ്ടൊരു നയാഗ്ര

@കോന്നി വാര്‍ത്ത ഡോട്ട് കോം / ട്രാവലോഗ്/സഞ്ചാരം : ഗോകുല്‍ മോഹന്‍  / വീഡിയോ : ഹരികൃഷ്ണന്‍ 
മഴ കനത്തതോടെ മനംമയക്കുന്ന ദൃശ്യഭംഗിയില്‍ പച്ചപ്പിന് നടുവിലൂടെ രാജകീയമായി ഇതാ ഒരു വെള്ളച്ചാട്ടം . കോന്നി കല്ലേലിയില്‍ ഉള്ള വെള്ളച്ചാട്ടം കാണുവാനും അതിനടിയില്‍ നിന്നു ഒന്നു കുളിക്കുവാനും ദൂരെനിന്നു പോലും സഞ്ചാരികള്‍ ഒഴുകി എത്തുന്നു .

കോന്നി ടൌണില്‍ നിന്നും8  കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നിര്‍ദ്ദിഷ്ട സ്ഥലത്തു എത്താം .
കോന്നിയില്‍ നിന്നും അച്ഛന്‍ കോവില്‍ റോഡിലൂടെ സഞ്ചരിച്ചാല്‍ കല്ലേലി തോട്ടത്തില്‍ എത്താം  .ഇവിടെ നിന്നും വലത്തേക്ക് ഉള്ള  റോഡിലേക്ക് കയറി 2 കിലോമീറ്റര്‍ ചെന്നാല്‍ വെള്ളച്ചാട്ടത്തില്‍ എത്താം .ഇവിടെയാണ് വെള്ളച്ചാട്ടം . റോഡില്‍ നിന്നും അല്‍പ്പം ഉള്ളിലേക്ക് കയറിയാല്‍ വെള്ളച്ചാട്ടത്തില്‍ എത്താം .പാറകളില്‍ നല്ല വഴുക്കല്‍ ഉള്ളതിനാല്‍ സൂക്ഷിക്കണം .

വേനല്‍ കാലത്തും വെള്ളം ഉള്ള തോട് ആണ് .  മലനിരയില്‍ നിന്നാണ് വെള്ളം എത്തുന്നത് . ഈ തോട്ടിലൂടെ ഉള്ള ജലം അച്ചന്‍ കോവില്‍ നദിയില്‍ ആണ് എത്തുന്നത് .
ദിനവും നൂറുകണക്കിനു സഞ്ചാരികള്‍ വെള്ളച്ചാട്ടം തേടി എത്തുന്നു . ദിശാ സൂചന ഫലകം ഇല്ലാത്തതിനാല്‍ ചോദിച്ചു ചോദിച്ചാണ് ആളുകള്‍ എത്തുന്നത് . കാലില്‍ കടിക്കുന്ന തോട്ട അട്ടയുടെ വിഹാര കേന്ദ്രം കൂടിയാണ് ഈ പ്രദേശം . ആരകന്‍ എന്ന മീനിന്‍റെ കൂട്ടം പാറ ഇടുക്കുകളില്‍ ഉണ്ട് . ചിലര്‍ വാരി ചൂണ്ട വെച്ചു ആരകനെ പിടിച്ച് കൊണ്ട് പോകും . രണ്ടു കിലോ തൂക്കം ഉള്ള ആരകന്‍ പോലും വെള്ളകെട്ടിലെ പാറ പൊത്തുകളില്‍ ഉണ്ട് . പാറയില്‍ നിറയെ കാട്ടു പൂക്കള്‍ ഉള്ളതിനാല്‍ കൂടുതല്‍ മനോഹരം ആണ് കല്ലേലിവെള്ളച്ചാട്ടം .

 

error: Content is protected !!