ഇങ്ങനെയുമുണ്ടോ കോന്നിക്കാരന്‍റെ ആനപ്രാന്ത്

സഹ്യന്‍റെ മകനോട് ഉള്ള സ്നേഹം കാണുക

കോന്നി വാര്‍ത്ത ഡോട്ട് കോം ട്രാവലോഗ്  :ചരിത്രത്തിന്‍റെ സ്മൃതി പദങ്ങളില്‍ രാജവംശത്തിന്‍റെ കഥപറയുന്ന നാട് … കോന്നിയൂര്‍ . പന്തളം രാജ വംശത്തിന്‍റെ കയ്യൊപ്പ് പതിഞ്ഞ കോന്നിയൂര്‍ 996 ല്‍ പടപണയത്തിന് പണയമായി തിരുവിതാംകൂറില്‍ ലയിച്ചു എങ്കിലും രാജ പ്രൌഢി ഇന്നും ചോര്‍ന്ന് പോയിട്ടില്ല . കോന്നി നാടും ആനകളുമായി ഇഴചേര്‍ന്ന ബന്ധം ഉണ്ട് . അത് കോന്നി ആനക്കൂട് തുടങ്ങുന്നതിന് മുന്നേ ഉള്ള ബന്ധം ആണ് . അത് കല്ലേലി നാടുമായി ബന്ധപ്പെട്ടു കിടക്കുന്നു . കല്ലേലി ഊരാളി തമ്പുരാന്‍റെ കാലം തൊട്ടേ കോന്നിയൂരും ആനകളുമായി ബന്ധം ഉണ്ട് . കല്ലേലി ഊരാളി തമ്പുരാന്‍റെ നാടാണ് കല്ലേലി ദേശം . അന്ന് 101 ആനകള്‍ ഉള്ള നാട്ടു രാജാവായിരുന്നു കല്ലേലി ഊരാളി തമ്പുരാന്‍ എന്നു പഴമകാരുടെ വായ്മൊഴികളില്‍ നിന്നും കേട്ടറിയുന്നു .ചരിത്ര രേഖകള്‍ ഇല്ലെങ്കിലും ഈ ചരിത്രം അറിയാവുന്ന ചിലര്‍ എങ്കിലും അരുവാപ്പുലം ദേശത്തു ഇന്നും ഉണ്ട് . 101 ആനകളുമായി വലിയ കൂപ്പ് കൃഷി നടത്തിയ നാള്‍ മുതല്‍ കോന്നി നാട് ആനകളുടെ നാടായി മാറി .

 

“കൊട്ടാരത്തില്‍ ശങ്കുണ്ണി”

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ” ഐതീഹ്യ മാലയില്‍ കോന്നി കൊച്ചയ്യപ്പന്‍ എന്ന വലിയ ആനയെകുറിച്ചു വിവരിക്കുന്നു . കോന്നിയില്‍ ആദ്യ ആനകൂട് മഞ്ഞ കടമ്പില്‍ ആയിരുന്നു .പിന്നീടാണ് കോന്നി ടൌണിന് സമീപം ഉള്ള നിലവിലെ സ്ഥലത്തേക്ക് ആനക്കൂട് സ്ഥാപിച്ചത് . കമ്പകം മരത്തിലെ അഴിയാണ് ഉള്ളത് .

 

വനത്തില്‍ വാരികുഴി തീര്‍ത്താണ് ആനകളെ പിടിച്ച് മെരുക്കി നാട്ടാനയായി മാറ്റിയത് .കൂപ്പ് പണികള്‍ക്ക് തടി പിടിക്കാന്‍ ആണ് ആനകളെ മെരുക്കി എടുത്തത് . കോന്നി കൊച്ചയ്യപ്പന് ശേഷം ആനപ്രേമികളുടെ മനസ്സില്‍ ഇടം നേടിയ ആനയാണ് കോന്നി സുരേന്ദ്രന്‍ .
ഇവനെ കുങ്കി പരിശീലനത്തിന് മുതുവാന്‍ മലയില്‍ കൊണ്ട് പോയി . അതില്‍ ഉള്ള വിഷമം ഇന്നും കോന്നി നാട് മറന്നില്ല . സുരേന്ദ്രനോട് ഉള്ള അതി സ്നേഹം കാരണം തടിയില്‍ അവന്‍റെ രൂപം കൊത്തി സൂക്ഷിയ്ക്കുന്ന ഒരാള്‍ നമ്മുടെ നാട്ടില്‍ ഉണ്ട് . കാണുക “കോന്നി വാര്‍ത്ത ഡോട്ട് കോം ട്രാവലോഗ് വിശേഷം ”

ഇങ്ങനെയുമുണ്ടോ കോന്നിക്കാരന്‍റെ ആനപ്രാന്ത്

നമ്മുടെ സുരേന്ദ്രനെ കോന്നി നിന്നും കുങ്കി  പരിശീലനത്തിനായി  കൊണ്ട് പോകുന്നതിന് മുൻപുള്ളോരു കഥയാണ്. കൃത്യമായി പറഞ്ഞാൽ 2018 തുടക്കത്തിൽ സുരേന്ദ്രൻ എന്ന ഗജവീരന്‍റെ സൗന്ദര്യം തലയ്ക്കു പിടിച്ച ഒരു ആനപ്രേമി അവന്‍റെ ഒരു ശിൽപം തീർക്കാനായി അങ്ങ് പറവൂരുള്ള കേരളത്തിൽ അറിയപ്പെടുന്ന ആന ശില്പികളിൽ ഒരാളായ സൂരജ് നമ്പ്യാട്ടിനെ സമീപിച്ചു.ആന ശില്പങ്ങളിൽ കൃത്യതയുടെ കാര്യത്തിൽ ഒട്ടും വീഴ്ച വരുത്താത്ത സൂരജ് നമ്പ്യാട്ട് അന്ന് അത്രയ്ക്ക് പ്രസിദ്ധനല്ലാത്ത കോന്നി സുരേന്ദ്രന്‍റെ കാര്യത്തിൽ ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും ഒടുക്കം ഈ ആനപ്രാന്തന്‍റെ ആവശ്യത്തിന് സമ്മതം മൂളുകയായിരുന്നു.പിന്നെ അദ്ദേഹം നേരിട്ട്  കോന്നിയിൽ വരികയും അവന്‍റെ വിവിധ ആംഗിളുകളിൽ ചിത്രങ്ങളെടുക്കുകയും,ഒടുക്കം അളവുകളെടുത്തു ഒരു മിനിയേച്ചർ തന്നെ വരയ്ക്കുകയും ചെയ്തു.
പിന്നെ കാത്തിരിപ്പായിരുന്നു കേരളത്തെ പിടിച്ചുലച്ച ആദ്യത്തെ പ്രളയത്തിൽ നമ്പ്യാട്ടിന്‍റെ ശില്പ നിർമാണ ശാലയ്ക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ഈ ആനപ്രാന്തന്‍റെ ആഗ്രഹം മുടക്കാൻ താത്പര്യമില്ലാതിരുന്ന അദ്ദേഹം ഒരു വർഷത്തെ പരിശ്രമത്തിനൊടുവിൽ 2019 ൽ ആ ആഗ്രഹം സഫലീകരിച്ചു കൊടുത്തു.

 

വാക തടിയിൽ രണ്ടര അടി പൊക്കത്തിൽ തീർത്ത അതിമനോഹരമായ സുരേന്ദ്രന്‍റെ ശിൽപം.അതെ കോന്നിയ്ക്ക് സുരേന്ദ്രനെ നഷ്ടപ്പെട്ടെങ്കിലും  ജീവൻ തുടിയ്ക്കുന്ന ഈ ശിൽപം ഇന്ന് ആനപ്രേമിയായ കോന്നി മുഞ്ഞിനാട്ട് ഹരിപ്രസാദിന്‍റെ വീട്ടിൽ ഭദ്രം . ആര്‍ക്കും കടന്നു വന്നു ഈ ശില്‍പ്പം കാണാം .

 

error: Content is protected !!