കോന്നി ഇക്കോ ടൂറിസം പദ്ധതികളുടെ വിപുലീകരണത്തിന് മാസ്റ്റർ പ്ലാൻ

  konnivartha.com : കോന്നി ഇക്കോ ടൂറിസം പദ്ധതികളുടെ വിപുലീകരണത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ തീരുമാനമായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കോന്നി ഫോറസ്റ്റ് ഐ.ബി.യിൽ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ച ബയോഡൈവേഴ്സിറ്റി സർക്യൂട്ടിൽ കോന്നി ഇക്കോ ടൂറിസത്തെ ഉൾപ്പെടുത്തിയിരുന്നു.ഇതിൻ്റെ ഭാഗമായി ധാരാളം വിദേശ- സ്വദേശ ടൂറിസ്റ്റുകൾ കോന്നിയിൽ എത്തിച്ചേരും. ഈ സാഹചര്യം മുൻനിർത്തി ടൂറിസം രംഗത്ത് പരമാവധി സാധ്യതകൾ കണ്ടെത്തി ഉപയോഗിക്കുന്നതിനായാണ് യോഗം ചേർന്നത്. ആനക്കൂടും, അനുബന്ധ കേന്ദ്രങ്ങളും വികസിപ്പിച്ചുള്ള വിപുലമായ ടൂറിസം സാധ്യതകളാണ് മാസ്റ്റർ പ്ലാനിൻ്റെ ഭാഗമായി തയ്യാറാക്കുന്നത്. തെന്മല ഇക്കോ ടൂറിസത്തിൽ നിന്നുമുള്ള സംഘം മാസ്റ്റർ പ്ലാൻ തയ്യാറാക്കാനായി കോന്നിയിൽ ഉടൻ എത്തും. ആനക്കൂട്ടിൽ കൂടുതൽ സ്ഥലം ടൂറിസം പ്രവർത്തനങ്ങൾക്കായി മാറ്റി വയ്ക്കാനും യോഗത്തിൽ തീരുമാനമായി.ആനക്കൂടിൻ്റെ ഭാഗമായി കൂടുതൽ സ്ഥലമെടുത്ത് നടത്തേണ്ട…

Read More

ദോഹയില്‍ നടുകടലിൽ മുങ്ങിയവർക്ക് രക്ഷകരായി കോന്നി നിവാസി ഉള്‍പ്പെടെ നാല് മലയാളി യുവാക്കൾ

ദോഹയില്‍ നടുകടലിൽ മുങ്ങിയവർക്ക് രക്ഷകരായി കോന്നി നിവാസി ഉള്‍പ്പെടെ നാല് മലയാളി യുവാക്കൾ അഗ്നി ആഗ്നസ് @കോന്നി വാര്‍ത്ത ഡോട്ട് കോം കോന്നി വാര്‍ത്ത ഡോട്ട് കോം : (konnivartha.com ) ദോഹയിൽ നടു കടലിൽ അപകടത്തിൽപ്പെട്ട രണ്ട് ഈജിപ്തുകാർക്കും ഒരു ജോർദാൻകാരനും രക്ഷകരായത് കോന്നി നിവാസി ഉള്‍പ്പെടുന്ന നാല് മലയാളി യുവാക്കൾ. ഏതാനും ദിവസം മുന്നേ ദോഹ വക്‌റയില്‍ നിന്ന് ജാങ്കോ എന്ന സ്വകാര്യ ബോട്ടില്‍ ഉല്ലാസത്തിന് മീന്‍പിടിക്കാന്‍ ഇറങ്ങിയതായിരുന്നു കോന്നി എബനൈസര്‍ ഫുഡ് വെയര്‍ ഉടമ പരേതനായ കെ പി ജോണിന്‍റെ മകന്‍ കൊച്ചു പറമ്പിൽ ടൈറ്റസ് ജോൺ ഉള്‍പ്പെടെയുള്ള മലയാളി യുവാക്കൾ. ടൈറ്റസ് ജോണും ചെങ്ങന്നൂര്‍ വെൺമണി മഞ്ചാടി നിൽക്കുന്നതിൽ സിജോ ജോമോൻ , ഇളയസഹോദരന്‍ ജോണ്‍സി ജോമോൻ , കോഴിക്കോട് സ്വദേശി ഫാസിൽ എനീ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് കടലിൽ ഉല്ലാസ യാത്രയ്ക്ക്…

Read More

ബയോ ഡൈവേഴ്സിറ്റി ടൂറിസം സർക്യൂട്ടിൽ കോന്നി നിയോജക മണ്ഡലത്തെയും ഉൾപ്പെടുത്തി

കോന്നി വാര്‍ത്ത ഡോട്ട് കോം :  നിയോജക മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളും ഇനി ബയോഡൈവേഴ്സിറ്റി സർക്യൂട്ടിൻ്റെ ഭാഗം.അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ നല്‍കിയ കത്തിൻ്റെ അടിസ്ഥാനത്തിൽധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ ബഡ്ജറ്റിൻ്റെ മറുപടി പറഞ്ഞപ്പോഴാണ് കോന്നി മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങൾ കൂടി ടൂറിസം സർക്യൂട്ടിൽ ഉൾപ്പെടുത്തി പ്രഖ്യാപനം നടത്തിയത്. ബയോഡൈവേഴ്സിറ്റി സർക്യൂട്ടിൽ കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായൽ, മൺട്രോതുരുത്ത്, കൊട്ടാരക്കര, മീൻപിടിപ്പാറ, മുട്ടറമരുതിമല, ജടായൂപാറ, തെന്മല, അച്ചൻകോവിൽ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. കോന്നി മണ്ഡലത്തിലെ കോന്നി ആനക്കൂട്, അടവി, ഗവി തുടങ്ങിയ കേന്ദ്രങ്ങൾ കൂടിയാണ് ഇപ്പോൾ സർക്യൂട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.ഈ സർക്ക്യൂട്ടിന് 50 കോടി രൂപയാണ് വകയിരുത്തിയത്. കോന്നിയിലെ വിനോദ സഞ്ചാര മേഖയ്ക്കു പുത്തനുണർവ്വായി പ്രഖ്യാപനം മാറും. ഇതോടെ കോന്നിയിലെ വിനോദ സഞ്ചാര മേഖയ്ക്കു പുത്തനുണർവ്വായി പ്രഖ്യാപനം മാറും.സർക്യൂട്ടിൽ ഉൾപ്പെട്ടതോടെ ധാരാളം സഞ്ചാരികൾ കോന്നി…

Read More

ജൂണ്‍ 5 : ലോക പരിസ്ഥിതിദിനം – ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനത്തിന്

പുനഃസംഘൽപ്പിക്കുക, പുനഃനിർമ്മിക്കുക, പുനഃസ്ഥാപിക്കുക’ എന്നതാണ് 2021 പരിസ്ഥിതി ദിനത്തിന്റെ ആപ്തവാക്യം. ആവാസവ്യവസ്ഥ പുനസ്ഥാപിക്കാനുള്ള പതിറ്റാണ്ടിൻ്റെ തുടക്കമായാണ് ഈ പരിസ്ഥിതി ദിനത്തെ ഐക്യരാഷ്ട്രസഭ പരിഗണിക്കുന്നത്. ജൂൺ 5 ന് ലോക പരിസ്ഥിതിദിനം “ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനം” (ecosystem restoration) എന്ന ചിന്താവിഷയത്തോടെ ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള ആവാസവ്യവസ്ഥകളുടെ തകർച്ച തടയുന്നതിനും പുനസ്ഥാപിക്കുന്നതിനുമുള്ള ഐക്യരാഷ്ട്രസഭയുടെ ദശകത്തിന്റെ (2021-2030) ഔദ്യോഗിക സമാരംഭവും ഇന്നേ ദിവസമാണ്. ആവാസവ്യവസ്ഥ എന്നു പറഞ്ഞാല്‍ എന്താണന്നും അവ എങ്ങനെ പുന സ്ഥാപിക്കാമെന്നതിനെക്കുറിച്ചും ചിന്തിക്കേണ്ട ദിവസം കൂടിയാണ് ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനം. ആവാസവ്യവസ്ഥ എന്നാല്‍? സസ്യങ്ങൾ, മൃഗങ്ങൾ, മറ്റ് ജീവികൾ എന്നിവ സമൂഹമായി, ഭൂപ്രകൃതിയുടെയും പരിസ്ഥിതിയിലെ ജീവനില്ലാത്ത മറ്റ് ഘടകങ്ങളുമായി സംയോജിച്ച് ഒരു വ്യവസ്ഥയായി ഇടപഴകുകയും പരസ്പരം ഇഴ ചേര്‍ന്ന് ഒത്തുചേരുകയും ചെയ്യുന്ന സ്ഥലമാണ് ആവാസവ്യവസ്ഥ അഥവാ ഇക്കോസിസ്റ്റം. ആവാസവ്യവസ്ഥകൾ ഒരു വനം പോലെ വലുതായിരിക്കാം, അല്ലെങ്കിൽ ഒരു…

Read More

ഇത് റോസ് മല : സഞ്ചാരികളെ ഇതിലെ വരിക

  കോന്നി വാര്‍ത്ത ട്രാവലോഗ് : ഇത് ആര്യങ്കാവ് പ്രദേശത്തെ റോസ് മല . ട്രക്കിങ്പ്രദേശമാണ് ആണ്. ആര്യങ്കാവിൽ നിന്നും 12 കിലോമീറ്റർ മാത്രം ദൂരം ആണ് എങ്കിലും നടന്നോ ബൈക്കിലോ പോകുക എന്നത് അസാധ്യമായ കാര്യം ആണ്. രാവിലെയും വൈകുന്നേരവും ഓരോബസ് മാത്രംഉള്ളൂ . മുഴുവൻ യാത്രയും കാട്ടിലൂടെ ആണ്. പിന്നെ ഉള്ളത് ജീപ്പ് ആണ് ഇവിടെ താമസ സൗകര്യം ഒന്നുമില്ല എന്നത് കൊണ്ട് തന്നെ ഒരു ദിന ട്രിപ്പായിട്ട് വരാൻ പറ്റിയ സ്ഥലമാണ് . NB:ഈ കാഴ്ചകൾ പൂർണമായും ആസ്വദിക്കണം എങ്കിൽ ബസ് യാത്ര തിരഞ്ഞെടുക്കുക ധാരാളം വന്യ മൃഗങ്ങൾ കണ്ടേക്കാം കൊല്ലം ജില്ലയുടെ തെക്കെ അറ്റത്ത് തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന വൈൽഡ് ലൈഫ് സാങ്ച്ചറി ആണ് ശെന്തുരുണി,ഇതിനുള്ളിലെ അതിമനോഹരമായ ഒരു ചെറിയ സ്ഥലമാണ് റോസ് മല.റോസ് മലയെ സഞ്ചാരികൾക്ക് പ്രീയപ്പെട്ടത് ആക്കുന്നത് അവിടേക്കുള്ള…

Read More

ചിറ്റാർ ചതുരക്കള്ളി പാറയുടെ വശ്യസൗന്ദര്യവും, കാരികയം കുട്ടി വനവും

  ചിറ്റാറിന്‍റെ പ്രകൃതി സൗന്ദര്യത്തിലേക്ക് മിഴി തുറക്കുന്ന വലിയൊരു ടൂറിസം പദ്ധതി സമീപ ഭാവിയില്‍ ഇവിടെ ഉണ്ടാകും . പരിസ്ഥിതിക്ക് ഒരു തരത്തിലുള്ള ആഘാതവും വരാതെ നടപ്പാക്കാന്‍ കഴിയുന്ന പദ്ധതിയുടെ രൂപരേഖയാണ് ഉള്ളത് . വനം വകുപ്പിന്‍റെ അധീനതയിലുള്ള കാരിക്കയം കുട്ടിവനം, ചതുരക്കള്ളി പാറ, കക്കാട്ടാറ്റില്‍ കാരിക്കയം പദ്ധതിയുടെ ജല സംഭരണ മേഖല തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിച്ചാണ് പദ്ധതിക്കു രൂപം നല്‍കിയിരിക്കുന്നത്.   കോന്നി ആനക്കൂട്, തണ്ണിത്തോട് അടവി കുട്ടവഞ്ചി, ആങ്ങമൂഴി കുട്ടവഞ്ചി, ഗവി, തേക്കടി തുടങ്ങിയ മേഖലകളെ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ടൂറിസം പദ്ധതിയില്‍ ചിറ്റാര്‍ ടൂറിസം പദ്ധതിയേയും കൂടി ഉള്‍പ്പെടുത്താന്‍ കഴിയുംവിധമാണ് രൂപരേഖ . വടശേരിക്കര ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലാണ് കാരിക്കയം വനം. ചിറ്റാര്‍- വടശേരിക്കര റോഡിനോടു ചേര്‍ന്ന് കിടക്കുന്ന വനത്തിനു നൂറ് ഹെക്ടറോളം വിസ്തൃതിയുണ്ട്. ചെറു മൃഗങ്ങളും അപൂര്‍വയിനം പക്ഷികളും ചിത്ര ശലഭങ്ങളുമാണ് ഈ…

Read More

ടൂറിസ്റ്റ് ഗൈഡുകളെ ആവശ്യം ഉണ്ട്

  “കോന്നി വാര്‍ത്ത ഡോട്ട് കോം ” “കൊച്ചി വാര്‍ത്ത ഡോട്ട് കോം “എന്നീ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആരംഭിക്കുന്ന ട്രാവലോഗ് ടൂര്‍ പ്രോഗ്രാമിലേക്ക് പത്തനംതിട്ട ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെകുറിച്ചു വിശദമായി അറിയാവുന്നവരും അത് മറ്റുള്ളവരിലേക്ക് ആകര്‍ഷകമായി പറഞ്ഞു നല്‍കുന്നതിനും ജില്ലയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാനും തല്‍പരരായ സ്ത്രീ / പുരുഷന്മാരെ മാസ വേതന അടിസ്ഥാനത്തില്‍ ആവശ്യമുണ്ട് . ( വിവിധ ഭാഷയിലുള്ള കഴിവ് അഭികാമ്യം ) താല്‍പര്യം ഉള്ളവര്‍ ജില്ലയിലെ ഒരു ടൂറിസ്റ്റ് കേന്ദ്രത്തെ കുറിച്ചുള്ള സ്വന്തം കഴിവ് തെളിയിക്കുന്ന 3 മിനിറ്റ് ദൈര്‍ഘ്യം ഉള്ള വീഡിയോ പ്രൊഫൈല്‍ ചേര്‍ത്തുള്ള സി വി അയക്കുക (english,malayalam ) HR DEPARTMENT konnivartha.com post box no:26,konni(po) pathanamthitta (dist) kerala -689691 email: hrkonnivartha@gmail .com phone: 8281888276 ( whatsapp)

Read More

പത്തനംതിട്ട ജില്ലയില്‍ പുത്തന്‍ ടൂറിസം സാധ്യതകള്‍

  കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ ടൂറിസം രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങളാണു ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ(ഡി.ടി.പി.സി) നേതൃത്വത്തില്‍ നടക്കുന്നത്. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ പുത്തന്‍ ടൂറിസം സാധ്യതകള്‍ തുറന്നുകൊണ്ടുവരുവാനും സാധിച്ചു. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍(ഡി.ടി.പി.സി) നടത്തിവരുന്ന വികസന പ്രവര്‍ത്തനങ്ങളും നിലവിലെ പദ്ധതികളും. കുളനട പോളച്ചിറ അക്വാ അഡ്വഞ്ചര്‍ ടൂറിസം പദ്ധതി:- മൂന്നു കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ 2017 സെപ്റ്റംബര്‍ 25ന് ഭരണാനുമതി നല്‍കി. ഭൂമി റവന്യൂ വകുപ്പില്‍ നിന്ന് ഡി.ടി.പി.സി പാട്ടത്തിന് എടുത്ത് പദ്ധതി ആരംഭിക്കുന്നതിനായുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. അടൂര്‍ നെടുംകുന്നുമല ടൂറിസം പദ്ധതി:- മൂന്നു കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ 2017 സെപ്റ്റംബര്‍ 26 ന് ഭരണാനുമതി നല്‍കി. ഭൂമി റവന്യൂ വകുപ്പില്‍ നിന്ന് ഡി.ടി.പി.സി പാട്ടത്തിന് എടുത്ത് പദ്ധതി ആരംഭിക്കുന്നതിനായുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്.…

Read More

കോന്നി അച്ചന്‍കോവില്‍ പാത കാട്ടാനകളുടെ വിഹാര കേന്ദ്രം

    കോന്നി വാര്‍ത്ത : കോന്നി -അച്ചന്‍ കോവില്‍ കാനന പാതയില്‍ ഒറ്റയ്ക്കും കൂട്ടമായും കാട്ടാനകള്‍ ഉണ്ട് . കഴിഞ്ഞ ദിവസം ഈ പാതയോരത്ത് നിന്ന വലിയ മരം ആനകള്‍ റോഡിലേക്ക് മറിച്ചിട്ടു . ആനകള്‍ക്ക് പുറമെ കാട്ടു പോത്തുകളും ധാരാളമായി ഈ വഴിത്താരകളില്‍ ഉണ്ട് . മഴ പെയ്തതോടെ ഇളം പുല്ലുകള്‍ പാതയോരങ്ങളില്‍ വളര്‍ന്നു . വലിയ പെരുമ്പാമ്പും പാതയോരങ്ങളില്‍ ഉണ്ട് . രാവും പകലും ഇപ്പോള്‍ കാട്ടാന കൂട്ടങ്ങളെ കാണുവാന്‍ കഴിയും . കല്ലേലി കടിയാര്‍ മുതല്‍ ചെമ്പനരുവി വരെയുള്ള കാട്ടു പാതയില്‍ ആണ് വന്യ മൃഗങ്ങള്‍ ഉള്ളത് . രാത്രി കാലങ്ങളില്‍ മുന്‍പ് ഈ വഴിയുള്ള യാത്ര വനം വകുപ്പ് ചെക്ക് പോസ്റ്റ് തീര്‍ത്ത് തടഞ്ഞിരുന്നു . പാതയോരങ്ങളില്‍ ഇരു വശത്തും ഇളം പുല്ലുകള്‍ ഉള്ളതിനാല്‍ ആനയും കാട്ടുപോത്തും ഏത് സമയത്തും…

Read More

ഇരുപത്തിയാറ് ടൂറിസം പദ്ധതികള്‍ തുടങ്ങുന്നു

  ഇരുപത്തിയാറ് ടൂറിസം പദ്ധതികള്‍ നാളെ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു ‍.സംസ്ഥാനത്തെ ടൂറിസം രംഗം വലിയ മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിലും പുതിയ ഡെസ്റ്റിനേഷനുകള്‍ ഒരുക്കുന്നതിലും അതത് പ്രദേശവാസികള്‍ ടൂറിസം രംഗത്തെ വികസനത്തിന്റെ പ്രാഥമിക ഗുണഭോക്താക്കളാകുന്നു എന്ന് ഉറപ്പുവരുത്തുന്നതിലും സര്‍ക്കാര്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തുന്നുണ്ട്. ടൂറിസം രംഗത്തെ വികസനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച എന്ന നിലയില്‍ 26 ടൂറിസം പദ്ധതികള്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നാടിനു സമര്‍പ്പിക്കും. പൊന്മുടി വികസനം (തിരുവനന്തപുരം) മലമേല്‍പാറ ടൂറിസം പദ്ധതി (കൊല്ലം) ഡവലപ്‌മെന്റ് ഓഫ് കൊല്ലം ബീച്ച് (കൊല്ലം) ഡവലപ്‌മെന്റ് ഓഫ് താന്നി ബീച്ച് (കൊല്ലം) മുലൂര്‍ സ്മാരക സൗന്ദര്യവത്കരണ പദ്ധതി-ഇലവുംതിട്ട (പത്തനംതിട്ട) ഗ്രീന്‍ ടൂറിസം കോംപ്ലക്‌സ്- പാലാ നഗര സൗന്ദര്യവല്‍ക്കരണം (കോട്ടയം) അരുവിക്കുഴി ടൂറിസം വികസനം പദ്ധതി (ഇടുക്കി)…

Read More