കോന്നി അച്ചന്‍കോവില്‍ പാത കാട്ടാനകളുടെ വിഹാര കേന്ദ്രം

 

 

കോന്നി വാര്‍ത്ത : കോന്നി -അച്ചന്‍ കോവില്‍ കാനന പാതയില്‍ ഒറ്റയ്ക്കും കൂട്ടമായും കാട്ടാനകള്‍ ഉണ്ട് . കഴിഞ്ഞ ദിവസം ഈ പാതയോരത്ത് നിന്ന വലിയ മരം ആനകള്‍ റോഡിലേക്ക് മറിച്ചിട്ടു . ആനകള്‍ക്ക് പുറമെ കാട്ടു പോത്തുകളും ധാരാളമായി ഈ വഴിത്താരകളില്‍ ഉണ്ട് . മഴ പെയ്തതോടെ ഇളം പുല്ലുകള്‍ പാതയോരങ്ങളില്‍ വളര്‍ന്നു .
വലിയ പെരുമ്പാമ്പും പാതയോരങ്ങളില്‍ ഉണ്ട് .
രാവും പകലും ഇപ്പോള്‍ കാട്ടാന കൂട്ടങ്ങളെ കാണുവാന്‍ കഴിയും . കല്ലേലി കടിയാര്‍ മുതല്‍ ചെമ്പനരുവി വരെയുള്ള കാട്ടു പാതയില്‍ ആണ് വന്യ മൃഗങ്ങള്‍ ഉള്ളത് . രാത്രി കാലങ്ങളില്‍ മുന്‍പ് ഈ വഴിയുള്ള യാത്ര വനം വകുപ്പ് ചെക്ക് പോസ്റ്റ് തീര്‍ത്ത് തടഞ്ഞിരുന്നു . പാതയോരങ്ങളില്‍ ഇരു വശത്തും ഇളം പുല്ലുകള്‍ ഉള്ളതിനാല്‍ ആനയും കാട്ടുപോത്തും ഏത് സമയത്തും ഉണ്ട് . കോന്നി തണ്ണിത്തോട് റോഡിലും കാട്ടാനകള്‍ ഉണ്ട് .

ചിത്രം : ഫയല്‍

error: Content is protected !!