ഇടവമാസ പൂജകൾക്കായി ശബരിമലനട ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് തുറക്കും. ഇടവം ഒന്നായ 15-ന് പുലർച്ചെ പതിവുപൂജകൾക്കുശേഷം നെയ്യഭിഷേകം തുടങ്ങും. നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ കളഭാഭിഷേകം, സഹസ്രകലശം, പടിപൂജ എന്നിവയും നടക്കും. മാളികപ്പുറത്ത് ഭഗവതിസേവ ഉൾപ്പെടെയുണ്ടാകും. 19-നാണ് പ്രതിഷ്ഠാദിനം. ഇതോടനുബന്ധിച്ചുള്ള പ്രത്യേക കർമങ്ങളും കലശാഭിഷേകവും പൂർത്തിയാക്കി അന്ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും
Read Moreവിഭാഗം: SABARIMALA SPECIAL DIARY
ശബരിമലതീർഥാടനം :ഓൺലൈൻ ബുക്കിങ് മാത്രം
ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനത്തിന് സ്പോട്ട് ബുക്കിങ് നിർത്തലാക്കി. ഇനിമുതൽ ഓൺലൈൻ ബുക്കിങ് മാത്രം.80,000 അയ്യപ്പന്മാര്‍ക്ക് പ്രതിദിന ഓൺലൈൻ ബുക്കിങ് ഉണ്ടാകും . തീര്‍ഥാടനം തുടങ്ങുന്നതിനു മൂന്നുമാസം മുൻപ് വെർച്വൽ ക്യൂ ബുക്കിങ് നടത്താം.തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് തിരുവിതാംകൂർ ദേവസ്വംബോർഡിന്‍റെ പുതിയ തീരുമാനം.കഴിഞ്ഞതവണ ശബരിമലയിൽ അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെട്ടിരുന്നു.ഇത് മുന്‍കൂട്ടി കണ്ടാണ് സ്പോട്ട് ബുക്കിങ് നിർത്തലാക്കിയത് .
Read Moreമേടമാസ വിഷു പൂജ: ശബരിമല നട ഏപ്രില്‍ 10 ന് തുറക്കും
മേട മാസപൂജകള്‍ക്കും വിഷു പൂജകള്‍ക്കുമായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര നട ഏപ്രില്‍ 10ന് വൈകുന്നേരം അഞ്ചു മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരി ക്ഷേത്രശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. ശേഷംഗണപതി, നാഗര്‍ എന്നീ ഉപദേവതാ ക്ഷേത്ര നടകളും മേല്‍ശാന്തി തുറന്ന് വിളക്കുകള്‍ തെളിക്കും. പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ മേല്‍ ശാന്തി അഗ്‌നി പകര്‍ന്നു കഴിഞ്ഞാല്‍ അയ്യപ്പഭക്തര്‍ക്ക്ശരണം വിളികളുമായി പതിനെട്ടാം പടി കയറി അയ്യനെ കണ്ടുതൊഴാനാകും. മാളികപ്പുറം മേല്‍ശാന്തി മുരളി നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നടതുറന്ന് ഭക്തര്‍ക്ക് മഞ്ഞള്‍പ്പൊടി പ്രസാദം വിതരണം ചെയ്യും.11- തീയതി മുതല്‍ നെയ്യഭിഷേകം ഉണ്ടായിരിക്കും.ഏപ്രില്‍ 18ന് തിരുനട അടയ്‌ക്കും.
Read Moreവിഷുദർശനം:ശബരിമലയിലേക്ക് പ്രത്യേക സർവീസുമായി കെഎസ്ആർടിസി
konnivartha.com: മേടമാസ പൂജയും വിഷുദർശനവും പ്രമാണിച്ച് ശബരിമലയിലേക്ക് പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി. ഏപ്രിൽ 10 മുതൽ 18 വരെയാണ് പ്രത്യേക സർവീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. നിലയ്ക്കൽ – പമ്പ ചെയിൻ സർവ്വീസുകൾ ഇടതടവില്ലാതെ ക്രമീകരിച്ചിട്ടുണ്ടെന്നും കെഎസ്ആർടിസി അറിയിച്ചു . തിരുവനന്തപുരം, ചെങ്ങന്നൂർ, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ ഉണ്ടായിരിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. ഏപ്രിൽ 10ന് പുലർച്ചെ നടതുറന്ന് 18ന് ദീപാരാധനയോടെയാണ് ശബരിമല നട അടയ്ക്കുക. ട്രെയിനിൽ ചെങ്ങന്നൂരിൽ എത്തുന്ന ഭക്തർക്ക് ഏത് സമയത്തും ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും തിരക്കനുസരിച്ച് പമ്പയിലേയ്ക്കും തിരിച്ചും സർവ്വീസുകൾ ലഭ്യമാകും. തിരുവനന്തപുരം,ചെങ്ങന്നൂർ, പത്തനംത്തിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്.ട്രയിൻ മാർഗ്ഗം ചെങ്ങന്നൂരിൽ എത്തുന്ന ഭക്തർക്ക് ഏത് സമയവും ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും തിരക്കനുസ്സരിച്ച് പമ്പയിലേയ്ക്കും തിരിച്ചും സർവ്വീസുകൾ ലഭ്യമാക്കിയിട്ടുണ്ട്.…
Read Moreമീനമാസ പൂജകൾക്കായി ശബരിമല നട ബുധനാഴ്ച വൈകിട്ട് തുറക്കും
konnivartha.com/ സന്നിധാനം: മീനമാസ പൂജകൾക്കും പൈങ്കുനി ഉത്രം മഹോത്സവത്തിനുമായി ശബരിമല നട ബുധനാഴ്ച തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തി പി.എൻ. മഹേഷ് നമ്പുതിരി ശ്രീകോവിൽ തുറന്ന് ദീപങ്ങൾ തെളിക്കും. പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിൽ മേൽശാന്തി അഗ്‌നി പകരുന്നതോടെ അയ്യപ്പ ഭക്തർ ശരണം വിളികളുമായി പതിനെട്ടു പടികൾ കയറി അയ്യപ്പ ദർശനമാരംഭിക്കും. നട തുറന്ന ശേഷം ഭക്തർക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനർ വിഭൂതി പ്രസാദം വിതരണം ചെയ്യും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകൾ ക്ഷേത്രങ്ങളിൽ ഉണ്ടാകില്ല. വ്യാഴാഴ്ച പുലർച്ചെ അഞ്ചിന് നട തുറക്കും. തുടർന്ന് നിർമാല്യ ദർശനവും പതിവ് അഭിഷേകവും നടക്കും.
Read Moreശബരിമല മണ്ഡലമകരവിളക്കിന്‍റെ വിജയം വകുപ്പുകളുടെ ഏകോപനത്തിന്‍റെ ഫലം : മന്ത്രി കെ രാധാകൃഷ്ണന്‍
konnivartha.com: 2023-24 ശബരിമല മണ്ഡലമകരവിളക്ക് തീര്‍ഥാടന കാലം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന്റെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച വിവിധ വകുപ്പുകളെ ആദരിക്കുന്നതിന്പമ്പശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അനുമോദന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വകുപ്പുകളുടെ കൂട്ടായ്മയും നേതൃത്വപരമായ പ്രവര്‍ത്തനങ്ങളും തീര്‍ഥാടനം മഹത്തരമാക്കി. തീര്‍ഥാടന കാലത്ത് ചില കേന്ദ്രങ്ങളില്‍ നിന്നും വ്യാജ പ്രചരണങ്ങള്‍ ശബരിമലയെ തകര്‍ക്കാന്‍ കരുതിക്കൂട്ടി നടത്തുകയുണ്ടായി. എന്നാല്‍ ഇതിനെയെല്ലാം തരണം ചെയ്യുന്നതിന് വിവിധ വകുപ്പുകളുടെ സജീവമായ ഇടപെടല്‍ സഹായകരമായി. ഇതൊരു മാതൃകയാക്കി എടുത്തുകൊണ്ടു 2024-25 തീര്‍ഥാടനം മികവുറ്റതാക്കണം. ലക്ഷകണക്കിന് തീര്‍ഥാടകരാണ് ഇത്തവണ ദര്‍ശനം നടത്തിയത്. തീര്‍ഥാടന കാലത്ത് ഓരോ സന്ദര്‍ഭത്തിലും ഉണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. അടുത്ത തീര്‍ഥാടനകാലം സംബന്ധിച്ച മുന്നൊരുക്ക അവലോകനയോഗം കൂടുതല്‍ ഉപകാരപ്രദമാകുമെന്ന് ആന്റോ…
Read Moreകുംഭമാസ പൂജ: 13ന് ശബരിമല നട തുറക്കും
konnivartha.com: കുംഭമാസ പൂജയ്ക്കായി അയ്യപ്പ ക്ഷേത്രനട 13ന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷ് 13ന് വൈകിട്ട് 5ന് നട തുറക്കും. 14ന് പുലർച്ചെ 5.30ന് മഹാഗണപതി ഹോമത്തോടെ പൂജകൾ തുടങ്ങും. 14 മുതൽ 18 വരെ എല്ലാ ദിവസവും ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം, അഷ്ടാഭിഷേകം എന്നിവ ഉണ്ട്. നട തുറക്കുന്ന 13ന് 30,000 പേർക്കും മറ്റ് ദിവസങ്ങളിൽ 50,000 പേർക്കുമാണ് വെർച്വൽ ക്യു വഴി ദർശനം.മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയാത്തവർക്കു നിലയ്ക്കലിൽ സ്പോട് ബുക്കിങ് സൗകര്യവും ഉണ്ട്. തീർഥാടകരുടെ വാഹനങ്ങൾ നിലയ്ക്കലിലാണ് പാർക്ക് ചെയ്യേണ്ടത്. പമ്പയിൽ പാർക്കിങ് ഇല്ല. പമ്പ–നിലയ്ക്കൽ റൂട്ടിൽ കെഎസ്ആർടിസി ചെയിൻ സർവീസ് നടത്തും.തിരുവനന്തപുരം, ചെങ്ങന്നൂർ, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, കുമളി ഡിപ്പോകളിൽനിന്നു സ്പെഷൽ സർവീസ് ഉണ്ടാകും.
Read Moreതിരുവാഭരണ ഘോഷയാത്രാ സംഘം 24ന് പന്തളത്ത് തിരിച്ചെത്തും
konnivartha.com: ശബരിമല മണ്ഡലകാല, മകരവിളക്ക് ഉത്സവത്തിനുശേഷം നട അടച്ച് പന്തളത്തേക്ക് തിരിച്ച തിരുവാഭരണ ഘോഷയാത്രാ സംഘം (24ന്) പന്തളത്ത് എത്തിച്ചേരും. ജനുവരി 13 നാണ് തിരുവാഭരണപ്പെട്ടികളുമായി ശബരിമലയിലേക്ക് ഘോഷയാത്രാസംഘം പന്തളത്ത് നിന്ന് പോയത്. മകരവിളക്ക് മഹോത്സവത്തിന് ശേഷം 22-ന് നടയടച്ച ശേഷമാണ് തിരുവാഭരണഘോഷയാത്രാസംഘം പരമ്പരാഗത പാതയിലൂടെ തിരിച്ച് പന്തളത്തേക്ക് എത്തുന്നത്. (23ന്) വൈകുന്നേരത്തോടെ ആറന്മുള മങ്ങാട്ട് കൊട്ടാരത്തിലെത്തിച്ചേര്‍ന്ന ഘോഷയാത്രാസംഘം രാത്രിവിശ്രമത്തിന് ശേഷമാണ് ഇന്ന് പന്തളത്തേക്ക് എത്തുക. ആറന്മുള മങ്ങാട്ട് കൊട്ടാരത്തില്‍ ആഭരണങ്ങള്‍ ദര്‍ശനത്തിനായി തുറന്ന് വച്ചിരുന്നു. (ബുധന്‍) പുലര്‍ച്ചെ ആറന്മുളയില്‍ നിന്ന് തിരിച്ച് കുറിയാനിപ്പള്ളി, ഉള്ളന്നൂര്‍, കുളനട വഴിയാണ് രാവിലെ ഏഴ് മണിക്ക് പന്തളത്ത് എത്തിച്ചേരുക.പന്തളം വലിയകോയിക്കല്‍ കൊട്ടാരത്തിലെത്തുന്ന ആഭരണപ്പെട്ടികള്‍ ദേവസ്വം ബോര്‍ഡ് അധികാരികളില്‍ നിന്ന് കൊട്ടാരം നിര്‍വാഹകസംഘം ഏറ്റുവാങ്ങി സുരക്ഷിതമുറിയില്‍ സൂക്ഷിക്കും. അയ്യപ്പന്റെ പിറന്നാളായ കുംഭമാസത്തിലെ ഉത്രത്തിനും വിഷുവിനുമാണ് ഇനി തിരുവാഭരണങ്ങള്‍ ദര്‍ശനത്തിനായി തുറക്കുന്നത്.…
Read Moreമകരവിളക്ക് ഉത്സവത്തിന് പരിസമാപ്തി : ശബരിമല നട അടച്ചു
konnivartha.com: മകരവിളക്ക് ഉത്സവത്തിന് സമാപനം കുറിച്ച് ശബരിമല ക്ഷേത്രനട അടച്ചു. രാവിലെ അഞ്ചിന് ശ്രീകോവിൽ നട തുറന്ന് അഭിഷേകത്തിനും നിവേദ്യത്തിനും ശേഷം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മഹാഗണപതിഹോമം നടന്നു. പിന്നീട് തിരുവാഭരണ സംഘം അയ്യനെ വണങ്ങി തിരുവാഭരണവുമായി പന്തളത്തേക്ക് യാത്ര തിരിച്ചു. ശേഷം പന്തളം കൊട്ടാരം പ്രതിനിധികൾ ദർശനം നടത്തി.തിരുവാഭരണ സംഘം 24 ന് പന്തളം കൊട്ടാരത്തിൽ എത്തിച്ചേരും.രാവിലെ 6:30 ന് ഭസ്മാഭിഷേകത്തിനുശേഷം ഹരിവരാസനം പാടി നടയടച്ചു.
Read Moreമാളികപ്പുറത്ത് ഗുരുതി പൂജ നടന്നു
ശബരിമല മകരവിളക്ക് കാലത്തെ തീർത്ഥാടനത്തിന് സമാപനംകുറിച്ച് മാളികപ്പുറത്ത് ഗുരുതി പൂജ നടന്നു
Read More