കുംഭമാസ പൂജ: 13ന് ശബരിമല നട തുറക്കും

 

konnivartha.com: കുംഭമാസ പൂജയ്ക്കായി അയ്യപ്പ ക്ഷേത്രനട 13ന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷ് 13ന് വൈകിട്ട് 5ന് നട തുറക്കും. 14ന് പുലർച്ചെ 5.30ന് മഹാഗണപതി ഹോമത്തോടെ പൂജകൾ തുടങ്ങും.

 

14 മുതൽ 18 വരെ എല്ലാ ദിവസവും ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം, അഷ്ടാഭിഷേകം എന്നിവ ഉണ്ട്. നട തുറക്കുന്ന 13ന് 30,000 പേർക്കും മറ്റ് ദിവസങ്ങളിൽ 50,000 പേർക്കുമാണ് വെർച്വൽ ക്യു വഴി ദർശനം.മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയാത്തവർക്കു നിലയ്ക്കലിൽ സ്പോട് ബുക്കിങ് സൗകര്യവും ഉണ്ട്.

 

തീർഥാടകരുടെ വാഹനങ്ങൾ നിലയ്ക്കലിലാണ് പാർക്ക് ചെയ്യേണ്ടത്. പമ്പയിൽ പാർക്കിങ് ഇല്ല. പമ്പ–നിലയ്ക്കൽ റൂട്ടിൽ കെഎസ്ആർടിസി ചെയിൻ സർവീസ് നടത്തും.തിരുവനന്തപുരം, ചെങ്ങന്നൂർ, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, കുമളി ഡിപ്പോകളിൽനിന്നു സ്പെഷൽ സർവീസ് ഉണ്ടാകും.

error: Content is protected !!