ഇടവ മാസ പൂജ :ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും 

 

 

ഇടവമാസ പൂജകൾക്കായി ശബരിമലനട ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് തുറക്കും. ഇടവം ഒന്നായ 15-ന് പുലർച്ചെ പതിവുപൂജകൾക്കുശേഷം നെയ്യഭിഷേകം തുടങ്ങും.

 

 

നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ കളഭാഭിഷേകം, സഹസ്രകലശം, പടിപൂജ എന്നിവയും നടക്കും.

മാളികപ്പുറത്ത് ഭഗവതിസേവ ഉൾപ്പെടെയുണ്ടാകും. 19-നാണ് പ്രതിഷ്ഠാദിനം. ഇതോടനുബന്ധിച്ചുള്ള പ്രത്യേക കർമങ്ങളും കലശാഭിഷേകവും പൂർത്തിയാക്കി അന്ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും

error: Content is protected !!