അരുവാപ്പുലം ആവണിപ്പാറയില്‍ വെളിച്ചം എത്തുന്നു : കോന്നി എം എല്‍ എയ്ക്കു നന്ദി

  കോന്നി:അരുവാപ്പുലം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെട്ട ആവണിപ്പാറ ആദിവാസി കോളനിയിൽ വൈദ്യുതി എത്തിക്കുന്നതിന്‍റെ നിർമ്മാണ ഉദ്ഘാടനം സെപ്റ്റംബർ 4ന് അഡ്വ.കെ യു.ജനീഷ് കുമാർ എം.എൽ.എ നിർവ്വഹിക്കും. എം.എൽ.എ മുൻ കൈയെടുത്ത് അനുവദിച്ച ഒരു കോടി അൻപത്തി ഏഴ് ലക്ഷം രൂപ ഉപയോഗിച്ചാണ് കോളനിയിൽ വൈദ്യുതി എത്തിക്കുന്നത്. 33 കുടുംബങ്ങളിലായി 67 പേരാണ് കോളനിയിൽ താമസിക്കുന്നത്. ഇവരിൽ സ്കൂൾ കോളേജ് വിദ്യാർഥികളും ഉൾപ്പെടും. കോളനിയിൽ വൈദ്യുതി എത്തുക എന്നത് കോളനി നിവാസികളുടെ ചിരകാല അഭിലാഷമായിരുന്നു.വനാന്തർ ഭാഗത്തുള്ള കോളനി എന്ന നിലയിൽ വൈദ്യുതി എത്തിക്കാൻ നിരവധി തടസങ്ങളാണ്‌ ഉണ്ടായിരുന്നത്.ഇതിന് പരിഹാരമായി ഭൂഗർഭ കേബിൾ വലിച്ചു വൈദ്യുതി എത്തിക്കാനാണ് തുക അനുവദിച്ചിരിക്കുന്നത്. പുനലൂർ സബ്-സ്റ്റേഷൻ പരിധിയിൽ പിറവന്തൂർ പഞ്ചായത്തിലെ ചെമ്പനരുവിയിൽ നിന്നും 6.8 കിലോമീറ്റർ ദൂരത്തിലാണ് ഭൂഗർഭ കേബിൾ വലിക്കുന്നത്. ആറിനു കുറുകെ പോസ്റ്റ് സ്ഥിച്ച് ലൈൻ വലിക്കും. കേരളാ…

Read More

ഡോ.കെ.രാജേന്ദ്രൻ നിര്യാതനായി . ആദരാഞ്ജലികള്‍

ബെംഗളൂരു : ബെംഗളൂരു ആസ്ഥാനമായ ഒ കെ ഇ എം ഗ്രൂപ്പ് ചെയർമാനും, ബംഗളൂരു ശ്രീനാരായണ സമിതിയുടെ മുൻ പ്രസിഡണ്ടും, ബംഗളൂരിലെ സാമൂഹ്യസാംസ്ക്കാരിക പ്രവർത്തകനുമായിരുന്ന ഡോ.കെ.രാജേന്ദ്രൻ ഇന്ന് അതിപുലർച്ചെ ( 1-09 -2020)മണിക്ക് നിര്യാതനായി.കോണ്‍ഫെഡറേഷന്‍ കര്‍ണാടക മലയാളി അസ്സോസിയേഷന്‍റെ ചെയര്‍മാനായിരുന്നു. ജി ഡി. പി. എസ് കർണാടകയുടെ ജനറൽ സെക്രട്ടറി മീനാമദീന്‍റെ പിതാവാണ്.സംസ്കാരം വില്‍സണ്‍ ഗാര്‍ഡനില്‍ നടന്നു .

Read More

ബീനയുടെ ‘ലൈഫി’ ലെ ഒന്നാം ഓണം

  കൂലിപ്പണിക്ക് പോകുന്ന ബീനയുടെയും ടൈല്‍സ് തൊഴിലാളിയായ ഭര്‍ത്താവ് അനിലിന്റെയും ‘ലൈഫി’ലെ ഒന്നാം ഓണമാണ് ഇക്കുറി ആഘോഷിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ലൈഫിലെ വീട്ടില്‍ ഒന്നാം ഓണം ആലോഷിക്കാനുള്ള എല്ലാവിധ തയാറെടുപ്പുകളും പൂര്‍ത്തിയായ സന്തോഷത്തിലാണ് ഈ കൊച്ചു കുടുംബം. ‘ലൈഫി’ലെ വീട്ടുമുറ്റത്ത് അത്തപൂക്കളം വിരിഞ്ഞു, ഊഞ്ഞാലും തയാറായിക്കഴിഞ്ഞു. രണ്ടു മുറി മാത്രമുള്ള ഒരു കൊച്ചു വീട്ടിലായിരുന്നു പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ അതിരുങ്കല്‍ ഇന്ദിരാവിലാസം ബീനയും ഭര്‍ത്താവ് അനിലും രണ്ടു മക്കളും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള വീട് ശക്തമായ കാറ്റിലും മഴയിലും തകര്‍ന്നു വീണു. വീട് തകര്‍ന്നതിനെ തുടര്‍ന്ന് നാലു വര്‍ഷത്തോളം ഷെഡ് കെട്ടി താമസിച്ചു. അങ്ങനെ ദുരിതമനുഭവിക്കുമ്പോഴാണ് ‘ലൈഫ് പദ്ധതി’യെ പറ്റി ബീന അറിയുന്നത്. ഇതേതുടര്‍ന്ന് കലഞ്ഞൂര്‍ പഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷനില്‍ അപേക്ഷ നല്‍കി. ഗഡുക്കളായി സര്‍ക്കാര്‍ നല്‍കിയ നാലു ലക്ഷം…

Read More

ഭരണഘടനയുടെ ബഹുസ്വരത കടുത്ത വെല്ലുവിളി നേരിടുന്നു: മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

നമ്മുടെ ഭരണഘടനയുടെ ബഹുസ്വരത ഇന്ന് കടുത്ത വെല്ലുവിളി നേരിടുന്നതായി മത്സ്യബന്ധന, തുറമുഖ എന്‍ജിനീയറിംഗ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന ഭാരതത്തിന്റെ 74-ാമത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തി പരേഡ് പരിശോധിച്ച് സല്യൂട്ട് സ്വീകരിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ന് നമ്മുടെ ഭരണഘടന ഉറപ്പേകുന്ന ജനാധിപത്യ അവകാശങ്ങള്‍ കടുത്ത വെല്ലുവിളി നേരിടുന്നു. ഈ ഘട്ടത്തിലാണ് രാജ്യത്തിന്റെ 74-ാമത് സ്വാതന്ത്ര്യ ദിനം നാം ആഘോഷിക്കുന്നത്. തീര്‍ച്ചയായും നമുക്ക് ജാഗ്രതയോടു കൂടി ഭരണഘടന സംരക്ഷിക്കാന്‍ ഉണര്‍ന്നിരിക്കേണ്ടതുണ്ട്. പൂര്‍വികര്‍ ത്യാഗത്തിലൂടെയും സഹനത്തിലൂടെയും നേടിയെടുത്ത നമ്മുടെ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തെ കാത്തുസൂക്ഷിക്കണം. സാമ്രാജ്യത്വത്തിനെതിരായ ജനങ്ങളുടെ പോരാട്ടത്തെ സംരക്ഷിച്ചു നിര്‍ത്തണം. നമ്മുടെ ചേരിചേരാനയം രാജ്യത്തിന്റെ മഹത്വം ലോകമെമ്പാടും ഉയര്‍ത്തിയിരുന്നു. രാജ്യത്തിന്റെ ബഹുസ്വരതയും മതനിരപേക്ഷതയും ഫെഡറല്‍ സംവിധാനവും ജനാധിപത്യ ജീവവായുവും സംരക്ഷിക്കാന്‍ നമുക്ക് അതീവ ജാഗ്രതയോടെ…

Read More

കടല്‍ സസ്തനികളുടെയും കടലാമകളുടെയും പഠനത്തിന് പദ്ധതി

കടല്‍ സസ്തനികളുടെയും കടലാമകളുടെയും പഠനത്തിന് 5.6 കോടിയുടെ ഗവേഷണ പദ്ധതിയുമായി സിഎംഎഫ്ആര്‍ഐ കോന്നി വാര്‍ത്ത ഡോട്ട് കോം : കടല്‍ സസ്തനികളുടെയും കടലാമുകളുടെയും പഠനം ലക്ഷ്യമിട്ട് 5.6 കോടി രൂപയുടെ ഗവേഷണ പദ്ധതിക്ക് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) തുടക്കമിട്ടു. സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (എംപിഇഡിഎ) സാന്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയില്‍ ഇന്ത്യന്‍ സമുദ്രഭാഗത്തുള്ള 27 കടല്‍ സസ്തനികളുടെയും അഞ്ച് കടലാമകളുടെയും നിലവിലെ അവസ്ഥയാണ് പഠനവിധേയമാക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള സമുദ്രോല്‍പന്ന വിഭവങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഈ ഗവേഷണ പദ്ധതിക്ക് അതീവ പ്രാധാന്യമുണ്ട്. യുഎസിലേക്ക് സമുദ്രോഭക്ഷ്യ വിഭവങ്ങള്‍ ഇറക്കുമതി ചെയ്യുന്നവര്‍ കടല്‍സസ്തനികളുടെ വംശസംഖ്യ ബൈകാച്ചായി പിടിക്കപ്പെടുന്ന സസ്തനികളുടെ എണ്ണം എന്നിവയെ അടിസ്ഥാനമാക്കിയുള്ള സംരക്ഷണ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് യുഎസ് ആവശ്യപ്പെട്ടിരിക്കുകയാണ്. 2017 മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് നടപ്പിലാക്കുന്നതിന് സമയം അനുവദിച്ചിരിക്കുകയാണ്.…

Read More

ജില്ലയിലെ ആദ്യത്തെ ലൈഫ് ഭവന സമുച്ചയം പന്തളം മുടിയൂര്‍ക്കോണത്ത്

നിര്‍മാണ ഉദ്ഘാടനം ഓഗസ്റ്റ് 17ന് കോന്നി വാര്‍ത്ത ഡോട്ട് കോം : ലൈഫ്മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ ഭവന സമുച്ചയം പന്തളം മുടിയൂര്‍ക്കോണത്ത് ഓഗസ്റ്റ് 17 ന് നിര്‍മാണം തുടങ്ങുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. വസ്തുവും വീടും ഇല്ലാത്ത കുടുംബങ്ങള്‍ക്കാണ് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഫ്‌ളാറ്റ് സമുച്ചയം നിര്‍മിച്ച് നല്‍കുന്നത്. ഇതുപ്രകാരം 2019-20 ബജറ്റില്‍ ഉള്‍പ്പെടുത്തി 14 ജില്ലയിലും ഒരു ഫ്‌ളാറ്റ് സമുച്ചയം നിര്‍മിച്ച് നല്‍കുന്നതിന് തീരുമാനിച്ചിരുന്നു. ഈ വര്‍ഷം ബജറ്റില്‍ 1200 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പന്തളത്ത് നിര്‍മിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തില്‍ 44 കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ കഴിയും. രണ്ട് മുറിയും അടുക്കളയും, ഹാളും, ടോയ്‌ലറ്റും, അടങ്ങിയതാണ് ഫ്‌ളാറ്റ്. ആകെ 27,000 ചതുരശ്ര മീറ്റര്‍ വിസ്തൃതി വരും. 6,56,90000 രൂപയാണ് ചെലവ്. തൃശൂര്‍ ജില്ലാ ലേബര്‍ കോണ്‍ട്രാക്റ്റ്…

Read More

അശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ കൊറോണയെ തടയാന്‍ ഉപകരിക്കില്ല

കോന്നി വാര്‍ത്ത ഡോട്ട് കോം : അശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് കൊറോണയെ തടഞ്ഞു നിര്‍ത്താം എന്നത് തെറ്റിധാരണയാണെന്ന് പ്രമുഖ ശിശുരോഗ വിദഗ്ധന്‍ ഡോ. എം.മുരളീധരന്‍ അഭിപ്രായപ്പെട്ടു. പുതിയ വൈറസ് ആയ കൊറോണയ്ക്കെതിരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ചികിത്സാ മാര്‍ഗ്ഗങ്ങള്‍ മാത്രമേ ഫലപ്രദമാകൂ എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും തെറ്റിധാരണാ ജനകമായ വാഗ്ദാനങ്ങളില്‍ ജനങ്ങള്‍ വശംവദരാവരുതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ‘കോവിഡ് കാലത്തെ കുട്ടികളുടെ പരിചരണം’ എന്ന വിഷയത്തില്‍ വയനാട് ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ സംഘടിപ്പിച്ച വെബ്ബിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വണ്ടൂര്‍ ബ്ലോക്ക് സാക്ഷരതാ മിഷനുമായി സഹകരിച്ച് നടന്ന വെബ്ബിനാറില്‍ 30ഓളം പേര്‍ പങ്കെടുത്തു. ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ പ്രജിത്ത് കുമാര്‍ സ്വാഗതവും ഫീല്‍ഡ് പബ്ലിസിറ്റി അസിസ്റ്റന്‍റ് ഉദയകുമാര്‍ നന്ദിയും പറഞ്ഞു

Read More

സംസ്ഥാനത്ത് ജീവനം പദ്ധതിക്ക് തുടക്കംകുറിച്ച് പത്തനംതിട്ട

  കോന്നി വാര്‍ത്ത ഡോട്ട് കോം : കുറ്റകൃത്യത്തിന് ഇരയായി മരിച്ചവരുടെ ആശ്രിതര്‍ക്കും പരുക്ക് പറ്റിയവര്‍ക്കുമായുള്ള സ്വയംതൊഴില്‍ പദ്ധതിയായ ജീവനം പദ്ധതി സംസ്ഥാന തലത്തില്‍ വ്യാപിപ്പിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിതാ-ശിശു വികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. വീഡിയോ കോണ്‍ഫറന്‍സ് മുഖേന ജീവനം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് പത്തനംതിട്ട ജില്ലയാണ് ജീവനം പദ്ധതിക്ക് തുടക്കം കുറിച്ചത്. സംസ്ഥാനത്തെ വിവിധ കോടതികള്‍ മുഖേനെ 2018 -ല്‍ 88 കുറ്റവാളികളേയും 2019-ല്‍ 118 കുറ്റവാളികളേയുമാണു പ്രൊബേഷന്‍ ഓഫീസര്‍മാരുടെ നിരീക്ഷണത്തിന്‍ കീഴില്‍ നല്ലനടപ്പിന് വിട്ടിട്ടുള്ളത്. കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവര്‍ പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. കുറ്റകൃത്യത്തിന് ഇരയായി ഗൃഹനാഥന്‍ കൊല്ലപ്പെടുകയോ ഗുരുതരപരുക്ക് ഏല്‍ക്കുകയോ ചെയ്യുന്നതുമൂലം കുടുംബത്തിന്റെ ഉപജീവന മാര്‍ഗമില്ലാതാകും. അത്തരക്കാരെ സഹായിക്കുന്നതിനായാണു പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസ് ജില്ലാ ഭരണകൂടത്തിന്റെ പിന്‍തുണയോടെ സുമനസുകളുടെ സഹായത്തോടെ ജീവനം പദ്ധതി ആവിഷ്‌കരിച്ചതെന്നും…

Read More

എന്‍റെ ഗ്രാമം വിശപ്പുരഹിതം: പദ്ധതിക്ക് തുടക്കം കുറിച്ചു

 “ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി” വി കോട്ടയം സോണൽ നേതൃത്വത്തിൽ പദ്ധതിക്ക് തുടക്കം കുറിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : “ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി” കോന്നി വി- കോട്ടയം സോണൽ നേതൃത്വത്തിൽ “എന്‍റെ ഗ്രാമം വിശപ്പു രഹിത “എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് ശ്യാംലാൽ ഉദ്ഘാടനം ചെയ്തു . എല്ലാദിവസവും അര്‍ഹരായവരുടെ വീടുകളിൽ ഭക്ഷണപ്പൊതികൾ എത്തിച്ചു നൽകുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്. സോണൽ ചെയർമാൻ ഷിബു ചെറിയാൻ, സി പി ഐ (എം) ലോക്കൽ സെക്രട്ടറി പിജി പുഷ്പരാജൻ, ബ്രാഞ്ച് സെക്രട്ടറി പി ജി പ്രകാശ്, ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തകരായ ജയകുമാർ, ബിബിയാൻസ്, എം ആർ രതീഷ്, രതീഷ് രാജൻ, രാജേഷ് എന്നിവർ പങ്കെടുത്തു. സൊസൈറ്റിയുടെ സന്നദ്ധ വാളണ്ടിയർമാർ ഭക്ഷണം ആവശ്യമുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കി വീടുകളിൽ എത്തിച്ചു നൽകും. ദിവസവും…

Read More

കോവിഡ് കാലത്തെ മഴക്കാലം: അതീവ ശ്രദ്ധവേണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് മഹാമാരിക്കാലമായതിനാല്‍ അതീവ ശ്രദ്ധയും കരുതലും ഈ മഴക്കാലത്ത് വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മഴക്കാല രോഗങ്ങളില്‍ പ്രധാനമായ വൈറല്‍ പനി-ജലദോഷ രോഗങ്ങള്‍ തുടങ്ങിയവയുടെ ലക്ഷണങ്ങള്‍ പലതും കോവിഡ് 19 ലക്ഷണങ്ങള്‍ക്ക് സമാനമാണ്. അതുകൊണ്ട് കൂടുതല്‍ ജാഗ്രത ഈ മഴക്കാലത്ത് പുലര്‍ത്തുകയും മഴക്കാല രോഗങ്ങള്‍ വരാതെ ശ്രദ്ധപുലര്‍ത്തണം. മാസ്‌കുകളുടെ ഉപയോഗത്തില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തണം. നനഞ്ഞ മാസ്‌കുകള്‍ ഒരു കാരണവശാലും ധരിക്കരുത്. ഉണങ്ങിയശേഷം ധരിക്കാമെന്നു പറഞ്ഞു മാസ്‌കുകള്‍ മാറ്റിവക്കുന്നതും നന്നല്ല. പുറത്തു പോകുമ്പോള്‍ കൂടുതല്‍ മാസ്‌കുകള്‍ കയ്യില്‍ കരുതുന്നത് നല്ലതാണ്. ഉപയോഗിച്ച മാസ്‌കുകള്‍ അലക്ഷ്യമായി വലിച്ചെറിയരുത്. നനഞ്ഞ മാസ്‌കുകള്‍ ഒരു സിപ്പ് ലോക്ക് കവറില്‍ സൂക്ഷിച്ചു വക്കുക. തുണി മാസ്‌കുകള്‍ ആണെങ്കില്‍ സോപ്പുപയോഗിച്ചു നന്നായി കഴുകി വെയിലത്തുണക്കി ഇസ്തിരിയിട്ടു ഉപയോഗിക്കണം. ഈ പ്രത്യേക സാഹചര്യത്ത് ഉപയോഗശൂന്യമായ മാസ്‌കുകള്‍ മാലിന്യ നിര്‍മാര്‍ജനത്തിന്റെ…

Read More