കോന്നി വാര്ത്ത ഡോട്ട് കോം : അശാസ്ത്രീയ മാര്ഗ്ഗങ്ങള് അവലംബിച്ച് കൊറോണയെ തടഞ്ഞു നിര്ത്താം എന്നത് തെറ്റിധാരണയാണെന്ന് പ്രമുഖ ശിശുരോഗ വിദഗ്ധന് ഡോ. എം.മുരളീധരന് അഭിപ്രായപ്പെട്ടു. പുതിയ വൈറസ് ആയ കൊറോണയ്ക്കെതിരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ചികിത്സാ മാര്ഗ്ഗങ്ങള് മാത്രമേ ഫലപ്രദമാകൂ എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും തെറ്റിധാരണാ ജനകമായ വാഗ്ദാനങ്ങളില് ജനങ്ങള് വശംവദരാവരുതെന്നും അദ്ദേഹം കൂട്ടിചേര്ത്തു. ‘കോവിഡ് കാലത്തെ കുട്ടികളുടെ പരിചരണം’ എന്ന വിഷയത്തില് വയനാട് ഫീല്ഡ് ഔട്ട്റീച്ച് ബ്യൂറോ സംഘടിപ്പിച്ച വെബ്ബിനാറില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വണ്ടൂര് ബ്ലോക്ക് സാക്ഷരതാ മിഷനുമായി സഹകരിച്ച് നടന്ന വെബ്ബിനാറില് 30ഓളം പേര് പങ്കെടുത്തു. ഫീല്ഡ് പബ്ലിസിറ്റി ഓഫീസര് പ്രജിത്ത് കുമാര് സ്വാഗതവും ഫീല്ഡ് പബ്ലിസിറ്റി അസിസ്റ്റന്റ് ഉദയകുമാര് നന്ദിയും പറഞ്ഞു
Related posts
-
sabarimala emergency phone number
Spread the love ശബരിമലയിലെ അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങൾ:പ്രധാന ഫോൺ നമ്പറുകൾ konnivartha.com; ശബരിമലയിലെ അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളില് ഭക്തര്ക്ക് സേവനം... -
കോന്നി മെഡിക്കല്കോളേജില് 24 മണിക്കൂറും ഫാർമസി സേവനം ലഭിക്കും
Spread the love konnivartha.com: കോന്നി മെഡിക്കല്കോളേജില് 24 മണിക്കൂറും ഫാർമസി സേവനം ലഭിക്കും . മരുന്നുകൾ, സർജിക്കൽ ഉപകരണങ്ങൾ, ഇമ്പ്ലാന്റ്റുകൾ... -
കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി
Spread the love എൻജിനിയറിങ് അടക്കം കേരളത്തിലെ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള കീം പ്രവേശന പരീക്ഷ ഫലം ഹൈക്കോടതി റദ്ദാക്കി. കീമിന്റെ പ്രോസപെക്ടസില്...
