കോന്നി വാര്‍ത്ത : ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന മിഷന്‍ സുനന്ദിനി പദ്ധതിക്ക് തുടക്കമായി. പശുക്കള്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്ന പദ്ധതിയാണിത്. ഇതുവഴി ക്ഷീരകര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പാദനച്ചെലവ് ഗണ്യമായി കുറയ്ക്കുന്നതിനും അതിലൂടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും സാദ്ധ്യമാകും. ബ്ലോക്ക് പരിധിയില്‍ പാല്‍ ഉത്്പാദനം വര്‍ധിപ്പിക്കുന്നതിനും നല്ല ആരോഗ്യമുള്ള കന്നുകുട്ടികളെ വളര്‍ത്തിയെടുക്കുന്നതിനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കാലിത്തീറ്റയ്‌ക്കൊപ്പം ധാതുലവണ മിശ്രിതവും സബ്‌സിഡി നിരക്കില്‍ നല്‍കും. ആദ്യഘട്ടം എന്ന നിലയ്ക്ക് ബ്ലോക്ക് പരിധിയിലെ 210 പശുക്കളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കുഴിക്കാല മൃഗാശുപത്രി ഹാളില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം നിര്‍വഹിച്ചു. മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത വിക്രമന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസിഡന്റ് ജെസി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.ബി.സത്യന്‍,സാലി തോമസ്, മല്ലപ്പുഴശേരി…
Read Moreവിഭാഗം: Featured
വെച്ചൂച്ചിറ പോളിടെക്നിക്ക് പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം 27ന്
കോന്നി വാര്‍ത്ത : വെച്ചൂച്ചിറ ഗവണ്‍മെന്റ് പോളിടെക്നിക്കിന്റെ മെയിന്‍ ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം ഈ മാസം 27 ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ അധ്യക്ഷത വഹിക്കും. ശിലാഫലക അനാശ്ചാദനം രാജു ഏബ്രഹാം എം എല്‍എ നിര്‍വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സ്‌കറിയ, ജില്ലാ പഞ്ചായത്ത് അംഗം എം.ജി. കണ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിബില്‍ മാത്യു തുടങ്ങിയവര്‍ പ്രസംഗിക്കും. മൂന്ന് നിലകളിലായി നടുമുറ്റം ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായാണ് മനോഹരമായ പോളിടെക്നിക് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. കൂടാതെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ കെട്ടിടങ്ങളുടെ നിര്‍മാണവും…
Read Moreഎന്‍ട്രന്‍സ് കോച്ചിംഗിന് ധനസഹായം
വിമുക്ത ഭടന്‍മാരുടെ മക്കള്‍ക്ക് മെഡിക്കല്‍/എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് 2020-21 വര്‍ഷത്തെ പരീക്ഷാ കോച്ചിംഗിന് സൈനിക ക്ഷേമ വകുപ്പ് മുഖേന ധന സഹായം നല്‍കുന്നു. അംഗീകൃത കോച്ചിംഗ് സ്ഥാപനത്തില്‍ 6 മാസത്തില്‍ കുറയാത്ത കാലാവധിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ ധനസഹായത്തിന് അര്‍ഹരാണ്. പൂരിപ്പിച്ച അപേക്ഷകള്‍ 2020 ഒക്‌ടോബര്‍ 25-നകം തിരുവനന്തപുരം ജില്ലാ സൈനിക ക്ഷേമ ഓഫിസില്‍ ലഭിക്കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും ജില്ലാ സൈനികക്ഷേമ ഓഫിസുമായി ബന്ധപ്പെടണമെന്ന് തിരുവനന്തപുരം ജില്ലാ സൈനിക ക്ഷേമ ഓഫിസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2472748.
Read Moreജോസ് കെ മാണി വിഭാഗം എല്‍.ഡി.എഫില്‍ പതിനൊന്നാമത്തെ ഘടകകക്ഷിയായി
ജോസ് കെ മാണി വിഭാഗം എല്‍.ഡി.എഫില്‍ പതിനൊന്നാമത്തെ ഘടകകക്ഷിയായി ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിൽ എടുക്കാൻ ഇന്ന് ചേര്‍ന്ന എല്‍ ഡി എഫ് യോഗം തീരുമാനിച്ചു.എല്‍ ഡി എഫിലെ പതിനൊന്നാമത്തെ ഘടകക്ഷിയാണ് കേരള കോണ്‍ഗ്രസ് (എം) ജോസ് കെ മാണി വിഭാഗം.40 വര്‍ഷക്കാലം യു ഡി എഫിനൊപ്പം നിന്നശേഷമാണ് മാണി വിഭാഗം എല്‍ ഡി എഫിൽ എത്തുന്നത്. അടുത്ത എല്‍ ഡി എഫ് യോഗത്തില്‍ ജോസ് കെ മാണി പങ്കെടുക്കും.
Read Moreചിത്രരചനകള്‍ ക്ഷണിക്കുന്നു
കോന്നി വാര്‍ത്ത ന്യൂസ് ബ്യൂറോ : സംസ്ഥാന ശിശുക്ഷേമ സമിതി നവംബര്‍ 14 ശിശുദിനത്തിന് പുറത്തിറക്കുന്ന ശിശുദിന സ്റ്റാമ്പ്-2020 ന്റെ ചിത്രരചനകള്‍ ക്ഷണിച്ചു. അതിജീവനത്തിന്റെ കേരള പാഠം എന്നതാണ് വിഷയം. നാലാം ക്ലാസ് മുതല്‍ പ്ലസ്ടു ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ചിത്രങ്ങള്‍ക്ക് ജലഛായം, പോസ്റ്റര്‍ കളര്‍, ക്രയോണ്‍സ്, ഓയില്‍ പെയിന്റ് തുടങ്ങിയവ ഉപയോഗിക്കാം. 15 ഃ 12 സെന്റീമീറ്റര്‍ അനുപാതത്തിലാകണം ചിത്രരചന നടത്തേണ്ടത്. തെരഞ്ഞെടുക്കുന്ന ചിത്രം വരയ്ക്കുന്ന വിദ്യാര്‍ത്ഥിക്ക് പ്രശസ്തി ഫലകവും, ക്യാഷ് അവാര്‍ഡും പഠിക്കുന്ന വിദ്യാലയത്തിന് റോളിംഗ് ട്രോഫിയും നല്‍കി ആദരിക്കും. ചിത്രങ്ങള്‍ അയക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 31. അയക്കേണ്ട വിലാസം ജനറല്‍ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്, തിരുവനന്തപുരം 14 എന്ന വിലാസത്തില്‍ തപാലിലോ നേരിട്ടോ എത്തിക്കാം. ഫോണ്‍: 0471 2324932, 2324939, 2329932
Read Moreകാട്ടാനശല്യം അതി രൂക്ഷം : തൂമ്പാക്കുളത്ത് വീട് തകര്‍ത്തു
കോന്നി വാര്‍ത്ത : തണ്ണിത്തോട് തൂമ്പാക്കുളത്ത് ജനവാസമേഖലയിലിറങ്ങിയ കാട്ടാനകൾ വിളയിൽ പുത്തൻവീട്ടിൽ പരമേശ്വരന്‍റെ വീട് തകര്‍ത്തു , കൃഷിയിടവും നശിപ്പിച്ചു. ആനശല്യം രൂക്ഷമായതിനാൽ അടുത്തിടെ പരമേശ്വരനും കുടുബവും താമസംമാറിപ്പോയിരുന്നു . അടച്ചിട്ടിരുന്ന വീട്ടിലെ ഗൃഹോപകരണങ്ങൾ ഉൾപ്പെടെ തകർത്തു. ഭിത്തിയും മേൽക്കൂരയുമെല്ലാം നശിപ്പിച്ചു. തെങ്ങുകളും കവുങ്ങുകളും റബ്ബർമരങ്ങളും പിഴുതെറിഞ്ഞു. രണ്ട് മാസങ്ങൾക്ക് മുൻപ് പരമേശ്വരന്റെ തൊഴുത്തും ആന നശിപ്പിച്ചിരുന്നു.മേഖലയില്‍ കാട്ടാന ശല്യം അതി രൂക്ഷമായിട്ടും വനം വകുപ്പ് ഭാഗത്ത് നിന്നും കാട്ടാനകളെ തുരത്താന്‍ ഉള്ള നടപടി സ്വീകരിച്ചില്ല എന്നു പ്രദേശവാസികള്‍ പറയുന്നു
Read Moreഈ കാര്‍ഷിക സംസ്ക്കാരത്തെ തിരികെ പിടിക്കുക
എല്ലാ വര്‍ഷവും മുടങ്ങാതെ കന്നിയിലെ മകം നാളില്‍ നെല്ലിന്‍റെപിറന്നാള്‍ ആഘോഷിക്കുന്നവര്‍ എവിടെയോക്കയോ ഇന്നും ഉണ്ട് . പാലക്കാട് , വയനാട് മേഖലയില്‍ ഈ കാര്‍ഷിക സംസ്ക്കാരം ഇന്നും ആചരിക്കുന്നവര്‍ പഴമയുടെ തുടി മനസ്സില്‍ ഏന്തിയവര്‍ ആണ് . കാലത്തിന്‍റെ പോക്കില്‍ കാര്‍ഷിക രീതികളില്‍ പലതും നമ്മള്‍ക്ക് അന്യമായി . എങ്കിലും കൃഷിയെ സ്നേഹിച്ചവര്‍ ഈ സംസ്കാരത്തെ മറക്കില്ല ആചാരങ്ങളെയും . വയനാട്ടിലും പാലക്കാടും കാർഷിക വൃത്തിയുമായി ബന്ധപ്പെട്ടതും അന്യം നിന്നു പോയതുമായ ഒരാചാരം. കന്നി മാസത്തിലെ മകം നക്ഷത്രം ലക്ഷ്മിദേവിയുടെ പിറന്നാൾ നെൽകതിരിനെ ദേവിയായി സങ്കല്‍പ്പിച്ചു പൂജ ചെയ്യുന്നു.അന്നം തരുന്ന നെല്‍ക്കതിരിനെ പൂക്കളും തീര്‍ഥ ജലത്തിലും അഭിഷേകം ചെയ്യുന്നു . നൂറ് മേനിയായി വിളവ് കിട്ടുവാന്‍ മനം നിറഞ്ഞ് പ്രാര്‍ഥന . കതിരു നിരക്കുന്ന പാടത്ത് നിന്നും ആദ്യം പൂവിട്ട് വളര്‍ന്ന നെല്ലോലകള്‍ കന്നിയിലെ മകം…
Read Moreകോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആചാരപരമായി നവരാത്രി എഴുന്നള്ളത്ത്
എഴുന്നള്ളത്ത് 14 ന് പദ്മനാഭപുരത്ത് നിന്നും ആരംഭിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : ഈ വർഷത്തെ നവരാത്രി ഘോഷയാത്ര ആചാരപരമായി കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തും. നവരാത്രി ഘോഷയാത്രയുടെ നടത്തിപ്പ് ചർച്ച ചെയ്യുന്നതിനായി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഒക്ടോബർ 13ന് വിഗ്രഹങ്ങൾ ശുചീന്ദ്രത്ത് നിന്നും പദ്മനാഭപുരത്ത് എത്തിക്കുന്നതിനുള്ള നടപടികൾ കന്യാകുമാരി ജില്ലാഭരണകൂടം സ്വീകരിക്കും. 14ന് പദ്മനാഭപുരത്ത് നിന്നും കുഴിത്തുറയിലേക്ക് എഴുന്നള്ളത്ത് ആരംഭിക്കും. ആനയും വെള്ളിക്കുതിരയും സാധാരണ കൊണ്ടുവരുന്ന പല്ലക്കുകളും ഇപ്പോഴത്തെ സാഹചര്യത്തിൽ ഒഴിവാക്കാവുന്നതാണ് എന്ന് തന്ത്രിയും ബ്രാഹ്‌മണസഭയും അറിയിച്ചു. ഇതേ തുടർന്ന് ഒഴിവാക്കിയിട്ടുണ്ട്. പകരം നാല് പേർ വീതം എടുക്കുന്ന പല്ലക്കുകളിൽ സരസ്വതിയമ്മനെയും കുമാരസ്വാമിയെയും മുന്നൂറ്റിനങ്കയെയും എഴുന്നള്ളിക്കും. തന്ത്രിയുമായും കൊട്ടാരം പ്രതിനിധികളുമായും ചർച്ച ചെയ്ത് ബ്രാഹ്‌മണ സഭ സമർപ്പിച്ച നിർദ്ദേശങ്ങളുടെയും നവരാത്രി ട്രസ്റ്റുകളുടെ അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ എടുത്ത…
Read Moreകോന്നി കാച്ചാനത്ത് പാറമട അനുവദിക്കരുത് : പരിഷത്ത് ജനകീയ സംവാദം നടത്തി
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്തിലെ കാച്ചാനത്ത് പുതിയ പാറമട അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത് കോന്നി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ സംവാദം നടത്തി. സമരസമിതി ചെയർമാൻ അയ്യപ്പൻ നായർ അദ്ധ്യക്ഷത വഹിച്ചു. പരിഷത്ത് ജില്ലാ ജോ. സെക്രട്ടറി എൻ.എസ്.രാജേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. സലിൽ വയലാത്തല മുഖ്യപ്രഭാഷണം നടത്തി.അനിൽ സോപാനം, എസ്സ് കൃഷ്ണകുമാർ, എന്‍ എസ് മുരളീ മോഹൻ എന്നിവർ സംസാരിച്ചു. The Kerala Sasthrasahithya Parishad led by the Konni unit committee held a public debate demanding that no new stone masonry be allowed in Kachanam in Konni panchayath. Ayyappan Nair, chairman of the strike committee presided over the function. Parishad District Jo.…
Read Moreജില്ലയിലെ 37 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശുചിത്വ പദവിയിലേക്ക്
ഒക്ടോബര്‍ 10ന് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തും കോന്നി വാര്‍ത്ത ഡോട്ട് കോം : 35 ഗ്രാമപഞ്ചായത്തുകളും രണ്ടു നഗരസഭകളും ശുചിത്വ പദവി കരസ്ഥമാക്കി മികച്ച മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ നേട്ടം കൈവരിക്കാനൊരുങ്ങി പത്തനംതിട്ട ജില്ല. പന്തളം, കോന്നി ബ്ലോക്കുകളിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളും ശുചിത്വ പദവി പ്രഖ്യാപനം നടത്തി ജില്ലയിലെ ശുചിത്വ ബ്ലോക്കുകള്‍ എന്ന നേട്ടവും കൈവരിച്ചിട്ടുണ്ട്. 31 ഗ്രാമപഞ്ചായത്തുകളിലും രണ്ടു നഗരസഭകളിലും ശുചിത്വ പദവി കൈവരിക്കുകയായിരുന്നു സര്‍ക്കാര്‍ മുന്നോട്ട് വച്ച ലക്ഷ്യം. സര്‍ക്കാരിന്റെ പന്ത്രണ്ടിന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും, നിശ്ചിത മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി ഘട്ടം ഘട്ടമായി ശുചിത്വ പദവി നേടുകയെന്ന ലക്ഷ്യത്തിന്റെ ആദ്യപടിയായി 37 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ജില്ലയില്‍ നിന്നും ശുചിത്വ പദവി പ്രഖ്യാപനത്തിലേക്ക് തെരെഞ്ഞെടുത്തിട്ടുള്ളത്. ശുചിത്വത്തിന്റെയും മാലിന്യസംസ്‌കരണത്തിന്റെയും അടിസ്ഥാനത്തിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി നല്‍കുന്നത്. ആദ്യഘട്ടത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്…
Read More