ഈ കാര്‍ഷിക സംസ്ക്കാരത്തെ തിരികെ പിടിക്കുക

 

എല്ലാ വര്‍ഷവും മുടങ്ങാതെ കന്നിയിലെ മകം നാളില്‍ നെല്ലിന്‍റെപിറന്നാള്‍ ആഘോഷിക്കുന്നവര്‍ എവിടെയോക്കയോ ഇന്നും ഉണ്ട് . പാലക്കാട് , വയനാട് മേഖലയില്‍ ഈ കാര്‍ഷിക സംസ്ക്കാരം ഇന്നും ആചരിക്കുന്നവര്‍ പഴമയുടെ തുടി മനസ്സില്‍ ഏന്തിയവര്‍ ആണ് . കാലത്തിന്‍റെ പോക്കില്‍ കാര്‍ഷിക രീതികളില്‍ പലതും നമ്മള്‍ക്ക് അന്യമായി . എങ്കിലും കൃഷിയെ സ്നേഹിച്ചവര്‍ ഈ സംസ്കാരത്തെ മറക്കില്ല ആചാരങ്ങളെയും .
വയനാട്ടിലും പാലക്കാടും കാർഷിക വൃത്തിയുമായി ബന്ധപ്പെട്ടതും അന്യം നിന്നു പോയതുമായ ഒരാചാരം. കന്നി മാസത്തിലെ മകം നക്ഷത്രം ലക്ഷ്മിദേവിയുടെ പിറന്നാൾ നെൽകതിരിനെ ദേവിയായി സങ്കല്‍പ്പിച്ചു പൂജ ചെയ്യുന്നു.അന്നം തരുന്ന നെല്‍ക്കതിരിനെ പൂക്കളും തീര്‍ഥ ജലത്തിലും അഭിഷേകം ചെയ്യുന്നു . നൂറ് മേനിയായി വിളവ് കിട്ടുവാന്‍ മനം നിറഞ്ഞ് പ്രാര്‍ഥന . കതിരു നിരക്കുന്ന പാടത്ത് നിന്നും ആദ്യം പൂവിട്ട് വളര്‍ന്ന നെല്ലോലകള്‍ കന്നിയിലെ മകം നാളില്‍ വീടിന്‍റെ മുറ്റത്തേക്ക് ആനയിച്ചായിരുന്നു നൂറ്റാണ്ടുകള്‍ പഴക്കമുള്ള നെല്ലുകുളിപ്പിക്കല്‍ ചടങ്ങ് .

നെല്ലു വെറും ഭക്ഷ്യധാന്യം മാത്രമല്ല, ജീവിതവുമായി വിളക്കിച്ചേർത്ത സംസ്കാരം കൂടിയാണ്. ജനനം മുതൽ മരണം വരെ, വിവാഹം മുതൽ ഉത്സവങ്ങൾ വരെ നെല്ലിന്‍റെ സാന്നിധ്യമുണ്ട്.പഴയ നെല്‍ വിത്തിനങ്ങളിൽ പലതും ഇപ്പോഴും സൂക്ഷിക്കുന്നവർ പോലും നമ്മള്‍ക്ക് ഇടയില്‍ ഉണ്ട് . അവരെ കണ്ടെത്തി ഇത്തരം നെല്‍വിത്തുകള്‍ പാകി മുളപ്പിച്ച് കൂടുതല്‍ ഇടങ്ങളില്‍ ഈ നെല്ല് വിതയ്ക്കണം . കോവിഡ് കാലം പലരുടേയും മനസ്സ് ഇളക്കി മറിച്ചു . മുറ്റത്തും പറമ്പിലും ഉള്ള കാടുകള്‍ നീക്കം ചെയ്ത് മണ്ണിനെ ഇളക്കി . അവിടെ പാവലും പയറും ചീരയും വെണ്ടയും തുടങ്ങിയ ഇനങ്ങള്‍ നട്ടു . മണ്ണ് അറിഞ്ഞു വിളവും തന്നു . കൈവിട്ടു പോയ കാര്‍ഷിക രീതികള്‍ തിരികെ കൊണ്ടുവരാന്‍ പലര്‍ക്കും കഴിഞ്ഞ ദിനങ്ങള്‍ ആണ് കടന്നു വന്നത് .
കാര്‍ഷിക ആചാരങ്ങളെ കൂടി തിരികെ കൊണ്ടുവന്നാല്‍ അത് ജനതയുടെ എന്നത്തേയും വലിയ വിജയമായിരിക്കും .

——————————–
ഫീച്ചര്‍ തയാറാക്കാന്‍ ഉള്ള ഇന്‍പുട്ട് നല്‍കിയത് : K T Thulasi Dharan

error: Content is protected !!