ചുട്ടിപ്പാറ ശ്രീഹരിഹര മഹാദേവർ ക്ഷേത്രം: അഷ്ടമംഗല ദേവ പ്രശ്നത്തിന് തുടക്കമായി

  konnivartha.com: പത്തനംതിട്ട ചുട്ടിപ്പാറ ശ്രീഹരിഹര മഹാദേവർ ക്ഷേത്രം ട്രസ്റ്റിന്റെ അധീനതയിലുള്ള ദക്ഷിണാമൂർത്തിക്ഷേത്രം പുനരുദ്ധാരണ – നിർമ്മാണ പ്രവർത്തനങ്ങൾക്കും ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പ ശിൽപ്പ നിർമ്മാണത്തിനും മുന്നോടിയായുള്ള അഷ്ടമംഗല ദേവ പ്രശ്നത്തിന് തുടക്കമായി. ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ. സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ... Read more »

കോന്നി കരിയാട്ടം: സംഘാടക സമിതി ആഫീസ് ഉദ്ഘാടനം ഇന്ന് നടക്കും

  konnivartha.com/കോന്നി:കോന്നി കരിയാട്ടം സംഘാടക സമിതി ആഫീസ് ഉദ്ഘാടനം ഇന്ന് വൈകിട്ട് 4 മണിക്ക് (ജൂലൈ 27) നടക്കും.സുപ്രസിദ്ധ സിനിമാ താരം അജയകുമാർ ( ഗിന്നസ് പക്രു) ഉദ്ഘാടനം ചെയ്യും . കെ.എസ്.ആർ.ടി.സി മൈതാനിയിലായിരിക്കും സംഘാടക സമിതി ഓഫീസ് പ്രവർത്തിക്കുക. കോന്നിയിലെ കലാ-സാഹിത്യ –... Read more »

ആറന്മുള കുട്ടപ്പപ്പണിക്കർ അനുസ്മരണവും സംഗീതസഭ ഉദ്ഘാടനവും

  konnivartha.com: കോന്നിയിലെ ആദ്യകാല സംഗീതജ്ഞനായിരുന്ന ആറൻമുള കുട്ടപ്പപ്പണിക്കർക്ക് കോന്നി സംഗീതസഭ സ്മരണാഞ്ജലി അർപ്പിക്കുന്നു.നാഗസ്വരം, വോക്കൽ, പുല്ലാങ്കുഴൽ എന്നിവയിൽ വിദ്വാനായിരുന്ന ആറന്മുള കുട്ടപ്പപ്പണിക്കരുടെ അനുസ്മരണവും സംഗീതസഭയുടെ ഉദ്ഘാടനവും ബുധനാഴ്ച ജൂലൈ (26) നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു . പ്രശസ്തനായ നാഗസ്വര വിദ്വാനായിരുന്ന കുട്ടപ്പപ്പണിക്കർ വായ്പാട്ടിലും... Read more »

ജനനായകന് മുല്ലപ്പൂക്കൾ കൊണ്ട് വരയാദരമൊരുക്കി ജിതേഷ്ജി

  Abstract Art Installation എന്ന വിഭാഗത്തിൽ പെടുന്ന ചിത്രകല രീതി ആണ്. അതിന്‍റെ  ലാവണ്യദർശനവും അങ്ങനെ തന്നെ konnivartha.com: പന്തളം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പന്തളം ജംഗ്ഷനിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണസമ്മേളനത്തിൽ അനുസ്മരണപ്രഭാഷണം നടത്താനെത്തിയ ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ജിതേഷ്ജി... Read more »

നീതി – പ്രധാന വില്ലൻ വേഷത്തിൽ അയ്മനം സാജൻ

  konnivartha.com: ഡോ. ജെസി സംവിധാനം ചെയ്യുന്ന നീതി എന്ന ചിത്രത്തിൽ പ്രധാന വില്ലൻ കഥാപാത്രത്തെ അയ്മനം സാജൻ അവതരിപ്പിക്കുന്നു.ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതാവ് സഖാവ് കുമാരൻ എന്ന കഥാപാത്രത്തെയാണ് അയ്മനം സാജൻ അവതരിപ്പിച്ചത്. നീതി എന്ന സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രമാണിത്.... Read more »

ആറന്‍മുള വള്ളസദ്യകള്‍ക്ക് ആരംഭം: അറുപത്തി നാല് ഇനം വിഭവങ്ങളുടെ നറും സുഗന്ധം

  konnivartha.com: ചരിത്രപ്രസിദ്ധമായ വള്ളസദ്യയ്ക്ക് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ തുടക്കമായി. 72 ദിവസം നീണ്ടുനില്‍ക്കുന്ന വള്ളസദ്യകളുടെ ആരംഭ ദിവസം 10 പള്ളിയോടങ്ങള്‍ പങ്കെടുത്തു. വഞ്ചിപ്പാട്ടിന്റെ താളത്തിലും ഈണത്തിലും ക്ഷേത്രവും പരിസരവും മുഴങ്ങി നിന്നപ്പോള്‍ എന്‍എസ്എസ് പ്രസിഡന്റ്  ഡോ. എം. ശശികുമാര്‍ ഭദ്രദീപം തെളിയിച്ച് വള്ളസദ്യ... Read more »

കോന്നി കരിയാട്ടം: ആഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ കോന്നിയില്‍ നടക്കും

  konnivartha.com: ടൂറിസം വികസനം മുന്‍നിര്‍ത്തി ഓഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ 15 ദിവസം ‘കോന്നി കരിയാട്ടം’ എന്ന പേരില്‍ ടൂറിസം എക്‌സ്‌പോ നടക്കുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. കാട് ടൂറിസം സഹകരണ സംഘവും, ടൂറിസം വകുപ്പും, വിവിധ... Read more »

കണ്ണ് പൊട്ടൻമാരാണോ അവാർഡ് നിശ്ചയിക്കുന്നത്:സംസ്ഥാന ചലച്ചിത്ര അവാർഡില്‍ ജനകീയ നമ്മ ഇല്ല

  konnivartha.com: മാളികപ്പുറം സിനിമയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നൽകാത്തതിൽ വിമർശനവുമായി സംവിധായകൻ വിജി തമ്പി. യാതൊരു പുരസ്‌കാരവും നൽകാതിരുന്നത് സർക്കാർ പറഞ്ഞിട്ടാകുമെന്നും അദ്ദേഹം വിമർശിച്ചു. ബാലതാരം ദേവനന്ദയുടേത് ഉൾപ്പെടെയുള്ളവരുടെ മികച്ച അഭിനയം. എന്നാൽ ചിത്രത്തെ ജൂറി ബോധപൂർവം അവഗണിച്ചു. കേരള സർക്കാർ അവാർഡിന്... Read more »

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു: മികച്ച നടൻ മമ്മൂട്ടി, മികച്ച നടി വിൻസി അലോഷ്യസ്

  konnivartha.com: 2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു 2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജോർജ് സെബാസ്റ്റിയൻ നിർമിച്ചു ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്തു മയക്ക‘മാണു മികച്ച ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിനു... Read more »

ചിരി അനുഭവങ്ങളുമായി കെങ്കേമം 28 ന് തീയേറ്ററിൽ

  konnivartha.com: വ്യത്യസ്ത ചിരി അനുഭവങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനായി കെങ്കേമം എന്ന ചിത്രം ജൂലൈ 28-ന് പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തുകയാണ്. ഓൺ ഡമാൻസിൻ്റെ ബാനറിൽ, നവാഗതനായ ഷാഹ് മോൻ ബി പറേലിൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണിത്. ചെറുപ്പക്കാരുടെ ആശയുടെ, സ്വപ്നങ്ങളുടെ കഥയാണ് കെങ്കേമം.... Read more »
error: Content is protected !!