ആറന്മുള കുട്ടപ്പപ്പണിക്കർ അനുസ്മരണവും സംഗീതസഭ ഉദ്ഘാടനവും

 

konnivartha.com: കോന്നിയിലെ ആദ്യകാല സംഗീതജ്ഞനായിരുന്ന ആറൻമുള കുട്ടപ്പപ്പണിക്കർക്ക് കോന്നി സംഗീതസഭ സ്മരണാഞ്ജലി അർപ്പിക്കുന്നു.നാഗസ്വരം, വോക്കൽ, പുല്ലാങ്കുഴൽ എന്നിവയിൽ വിദ്വാനായിരുന്ന ആറന്മുള കുട്ടപ്പപ്പണിക്കരുടെ അനുസ്മരണവും സംഗീതസഭയുടെ ഉദ്ഘാടനവും ബുധനാഴ്ച ജൂലൈ (26) നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു .

പ്രശസ്തനായ നാഗസ്വര വിദ്വാനായിരുന്ന കുട്ടപ്പപ്പണിക്കർ വായ്പാട്ടിലും പുല്ലാങ്കുഴലിലും മികവ് കേരള കലാരംഗങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട് . തിരുവിതാംകൂർ ദേവസ്വo ബോർഡിന്‍റെ കീഴിലുള്ള പ്രമുഖ ക്ഷേത്രങ്ങളിൽ നാഗസ്വര വാദകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട് . കേരളത്തിലെ പ്രമുഖ സംഗീതജ്ഞരുടെ ആദ്യകാല ഗുരു കൂടി ആയിരുന്നു കുട്ടപ്പപ്പണിക്കർ.

വിവാഹ ശേഷം കോന്നിയിൽ സ്ഥിരമാക്കിയ കുട്ടപ്പപ്പണിക്കർ ദേവസ്വം ബോർഡ് മേജർ ക്ഷേത്രങ്ങളിലെ നാഗസ്വരവാദകനായിരുന്നു . റിട്ടയർ ചെയ്യുമ്പോൾ കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെ നാഗസ്വര ഉപാസകനായിരുന്നു .ഈ കാലയളവിൽ ഒട്ടേറെ വിദ്യാർത്ഥികളെ കർണ്ണാടക സംഗീതം പഠിപ്പിച്ചു .കൂട്ടത്തിൽ ഇളയ മകൻ സുരേഷിനെയും . കോന്നിയൂർ സുരേഷ് കെ.നായർ കർണ്ണാടക സംഗീതത്തിൽ പാലക്കാട് കോളേജിൽ നിന്ന് റാങ്കോടെ ബിരുദമെടുത്ത കലാകാരനാണ് .ആകാശവാണിയിലെയും ദൂരദർശനിലെയും എ ഗ്രേഡ് ആർട്ടിസ്റ്റു കൂടിയായ സുരേഷ്  ദുബായിൽ ഇന്ത്യൻ സ്കൂളിൽ സംഗീതാദ്ധ്യാപകനാണ്.കോന്നി ഓതറ മണ്ണിൽ വ്രടക്കേടത്തു കുടുംബം ) വി.ജി. കമലമ്മയാണ് ആറൻമുള കുട്ടപ്പപ്പണിക്കരുടെ ഭാര്യ

കോന്നി ശബരി ഓഡിറ്റോറിയത്തിൽ 2.30-ന് ചേരുന്ന സമ്മേളനം കെ.യു.ജനീഷ്‌കുമാർ എം.എൽ.എ. ഉദ്ഘാടനംചെയ്യും.പ്രശസ്ത മൃദംഗവിദ്വാൻ പദ്രി സതീഷ്‌കുമാർ ശിഷ്ടാതിഥിയായിരിക്കും.കുട്ടപ്പപ്പണിക്കരുടെ മകൻ കോന്നിയൂർ സുരേഷ് കെ. നായരുടെ സംഗീതസദസ്സ് ഉണ്ടാകും.ഡോ. എൻ.സമ്പത്ത് തിരുവനന്തപുരം (വയലിൻ), പദ്രി സതീഷ്‌കുമാർ(മൃദംഗം), പെരുങ്കാവ് പി.എൽ.സുധീർ(ഘടം), പയ്യന്നൂർ ഗോവിന്ദപ്രസാദ്(മുഖർശംഖ്) എന്നിവർ പക്കമേളമൊരുക്കും .

പ്രശസ്ത കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ സംഗീത സഭയുടെ പ്രസിഡൻ്റ്  കോന്നിയൂർ ബാലചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും . പരിപാടികളുടെ കാര്യദർശി കെ.സന്തോഷ് കുമാറാണ് .

 

error: Content is protected !!