Trending Now

പത്തനംതിട്ട ജില്ലയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 1,86,089 പേര്‍

  പത്തനംതിട്ട ജില്ലയില്‍ 45 വയസിനുമേല്‍ പ്രായമുള്ള 1,86,089 പേരാണ് ഇതുവരെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. കോവിഡ് മുന്‍നിരപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 2,54,827 പേരാണ് ജില്ലയില്‍ ഇതുവരെ വാക്സിന്‍ സ്വീകരിച്ചിട്ടുള്ളത്. 45 വയസിനുമേല്‍ പ്രായമുള്ള 4,84,572 പേര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യാനാണ് ജില്ല ലക്ഷ്യമിടുന്നത്.... Read more »

തെരഞ്ഞെടുപ്പ്: ആബ്സന്റീസ് സ്പെഷ്യല്‍ ബാലറ്റ് വോട്ട് ജില്ലയില്‍ രേഖപ്പെടുത്തിയത് 19,765 പേര്‍

  പത്തനംതിട്ട ജില്ലയില്‍ 80 വയസ് കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് ബാധിതര്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ തുടങ്ങിയ വിഭാഗത്തിലെ 19,765 വോട്ടര്‍മാരുടെ വീട്ടിലെത്തി സ്പെഷ്യല്‍ ബാലറ്റ് വോട്ട് ശേഖരിച്ചു. 80 വയസിന് മുകളിലുള്ള വിഭാഗത്തില്‍ 18,733 സ്പെഷ്യല്‍ ബാലറ്റ് വോട്ടിന് അപേക്ഷിച്ചവരില്‍ 17,917 പേരും, ഭിന്നശേഷി... Read more »

ബിജെപി റീ പോളിങ്ങ് ആവശ്യപ്പെട്ടു

    കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം പഞ്ചായത്തിലെ ബൂത്ത് നമ്പർ 208 ൽ ബി ജെ പി റീ പോളിങ്ങ് ആവശ്യപ്പെട്ടു. ബാലറ്റ് മെഷീനിൽ 681 വോട്ടുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ രജിസ്റ്ററിൽ 682 വോട്ടുകൾ പോൾ ചെയ്യപ്പെട്ടതായി രേഖപ്പെടുത്തിയിരിക്കുന്നു. വോട്ടിങ്ങിൽ... Read more »

തെരഞ്ഞെടുപ്പ് സ്വാദിഷ്ഠമാക്കാന്‍ രൂചിയേറും വിഭവങ്ങളുമായി കുടുംബശ്രീ

  നിയമസഭാ തെരഞ്ഞെടുപ്പില്‍ രുചിയൂറും ഭക്ഷ്യ വിഭവങ്ങളുമായി കുടുംബശ്രീ യൂണിറ്റുകള്‍. പത്തനംതിട്ട ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണമൊരുക്കി അഞ്ചു നിയോജക മണ്ഡലങ്ങളിലും കുടുംബശ്രീ മാതൃകയായി. ആവിയില്‍ പുഴുങ്ങിയ വിഭവങ്ങളായ ഇലയപ്പം, വഴനയിലയപ്പം, കൊഴുക്കട്ട എന്നിവയും ഉച്ചയൂണ്, ചപ്പാത്തി, ബിരിയാണി, ഇവ കൂടാതെ ലൈവ് കൗണ്ടറുകളില്‍... Read more »

ശരണം വിളിച്ച് മോദി; ‘വിശ്വാസി സമൂഹത്തെ ലാത്തികൊണ്ട് നേരിട്ടത് വിശ്വസിക്കാനാകുന്നില്ല’

  ഇടത് വലത് മുന്നണികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.ദുര്‍ഭരണത്തിന് എതിരായി, അടിച്ചമര്‍ത്തലുകള്‍ക്ക് എതിരായിട്ട് ജനങ്ങള്‍ പ്രതികരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ഓര്‍മപ്പെടുത്തി. കോന്നിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈകള്‍ മുകളിലേക്കുയര്‍ത്തി സ്വാമിയേ ശരമണയ്യപ്പ എന്ന് ശരണം വിളിച്ചായിരുന്നു മോദി പ്രസംഗത്തിന് തുടക്കമിട്ടത്.... Read more »

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: നാളെ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി

  തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. സന്ദര്‍ശനം നടക്കുന്ന രണ്ടിന് രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രധാനമന്ത്രി എത്തിച്ചേരുന്ന... Read more »

തൃശൂർ പൂരത്തിന് പൂര്‍ണ്ണ അനുമതി

  തൃശൂർ പൂരത്തിന് അനുമതി. കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തൃശൂർ പൂരം നടത്താൻ തീരുമാനമായത്. പൂരത്തിന് ജനപങ്കാളിത്തത്തിൽ നിയന്ത്രണമുണ്ടാകില്ല. സന്ദർശകർക്ക് എക്‌സിബിഷനിലും പങ്കെടുക്കാം. എക്‌സിബിഷന് നിയന്ത്രണം ഏർപ്പെടുത്തിയാൽ പൂരവും എക്‌സിബിഷനും ഉപേക്ഷിക്കുമെന്ന നിലപാടിലായിരുന്നു സംഘാടക സമിതി. എന്നാൽ ഇന്ന് വീണ്ടും ചേർന്ന യോഗത്തിൽ... Read more »

പരിശീലനത്തില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി

  തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി നടത്തുന്ന പത്തനംതിട്ട ജില്ലയിലെ പരിശീലന പരിപാടി (29നു ) അവസാനിക്കും. ഈ മാസം 25,26,27 തീയതികളിലായി നടന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത ഉദ്യാഗസ്ഥര്‍ (29 നു ) അതത് നിയോജക മണ്ഡലങ്ങളില്‍ നടക്കുന്ന ട്രെയിനിംഗില്‍ പങ്കെടുക്കണമെന്നും അല്ലാത്തപക്ഷം ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ... Read more »

ഐഎൻടിയുസി പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജി വെച്ചു : എല്‍ ഡി എഫില്‍ പ്രവര്‍ത്തിക്കും

  കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് ഐഎൻടിയുസി ജില്ലാ സെക്രട്ടറി കോൺഗ്രസ് വിട്ടു. മൈലപ്രയിൽ നിന്നുള്ള ഐഎൻടിയുസി ജില്ലാ സെക്രട്ടറി പി.കെ പീതാംബരനാണ് കോൺഗ്രസ് വിട്ടത് . കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ മോഹൻരാജിനെ പരാജയപ്പെടുത്താൻ നേതൃത്വം നൽകി റോബിൻ പീറ്ററെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു രാജി.... Read more »

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 25 മോഡല്‍ പോളിംഗ് സ്റ്റേഷനുകള്‍

  നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ 25 മോഡല്‍ പോളിംഗ് സ്റ്റേഷനുകള്‍. ഓരോ നിയോജക മണ്ഡലത്തിലും അഞ്ചുവീതം മോഡല്‍ പോളിംഗ് സ്റ്റേഷനുകളാണുള്ളത്. തിരുവല്ല നിയോജക മണ്ഡലത്തില്‍ കുന്നംന്താനം ദേവിവിലാസം ഗവ.എല്‍.പി.എസ്, കുറ്റപ്പുഴ മാര്‍ത്തോമ്മ കോളേജ് ഓഡിറ്റോറിയം(വെസ്റ്റേണ്‍ ബില്‍ഡിംഗ്), കുറ്റപ്പുഴ മാര്‍ത്തോമ്മ കോളേജ് ഓഡിറ്റോറിയം(ഈസ്റ്റേണ്‍ ബില്‍ഡിംഗ്),... Read more »
error: Content is protected !!