ക്ലീന്‍ ഇന്ത്യ യൂത്ത് ക്ലബ് അവാര്‍ഡ് :കോന്നി ചിത്തിര ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന് ലഭിച്ചു

ക്ലീന്‍ ഇന്ത്യ യൂത്ത് ക്ലബ് അവാര്‍ഡ്

KONNIVARTHA.COM : പത്തനംതിട്ട ജില്ലയില്‍ നെഹ്‌റു യുവ കേന്ദ്ര ഒക്ടോബര്‍ ഒന്നുമുതല്‍ മുതല്‍ ഒക്ടോബര്‍ 31 വരെ നടത്തിയ ക്ലീന്‍ ഇന്ത്യ ക്യാമ്പയിന്‍ പരിപാടിയുടെ ഭാഗമായി ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ യൂത്ത് ക്ലബ്ബുകളെ ആര്‍ .ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ബി.ജ്യോതി അധ്യക്ഷയായ സമിതി തെരഞ്ഞെടുത്തു .പ്ലാസ്റ്റിക് ശുചീകരണം ,സാനിറ്റൈസഷന്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്.പറക്കോട് കൈതക്കല്‍ ബ്രദേഴ്‌സ് കല സാംസ്കാരികകേന്ദ്രത്തിന് ഒന്നാം സ്ഥാനവും കോന്നി മാരൂര്‍ പാലം ചിത്തിര ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്, റാന്നി മോതിരവയല്‍ യുവ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് എന്നിവ രണ്ടും .മൂന്നും സ്ഥാനങ്ങള്‍ നേടി.

നെഹ്‌റു യുവ കേന്ദ്ര അവാര്‍ഡ് നല്‍കി

KONNIVARTHA.COM : ജില്ലയിലെ ഏറ്റവും മികച്ച സന്നദ്ധ സംഘടനക്കുള്ള 2021-2022 വര്‍ഷത്തെ നെഹ്‌റു യുവ കേന്ദ്ര അവാര്‍ഡ് ത്രീസ്റ്റാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് ചേരിക്കല്‍ പന്തളം അര്‍ഹരായി. 25000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ആര്‍ ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ബി.ജ്യോതി അധ്യക്ഷയായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത് .കോവിഡ്കാല പ്രവര്‍ത്തനങ്ങള്‍, കൃഷി സംബന്ധമായ പ്രവര്‍ത്തനങ്ങള്‍, ജില്ലയിലെ ഏറ്റവും മികച്ച കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ്, പല ഘട്ടങ്ങളിലായി നടത്തിയ ഭഷ്യ കിറ്റ് വിതരണങ്ങള്‍, ഹോമിയോ ഇമ്മ്യൂണിറ്റി മരുന്ന് വിതരണം, ഓണ്‍ലൈന്‍ ക്ലാസുകള്‍ എല്ലാവരില്ലേക്കും എത്തിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍, ഭിന്ന ബോധവല്‍ക്കരണ പരിപാടികള്‍, കലാ സാക്ഷരതാ,പരിസ്ഥിതി ,ആരോഗ്യം എന്നീ മേഖലകളിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി പരിഗണിച്ചാണ് അവാര്‍ഡ് .

error: Content is protected !!