ദേശീയ സഫായി കരംചാരിസ് കമ്മീഷന്‍ അംഗം ഡോ.പി.പി. വാവ ശുചീകരണ തൊഴിലാളികളുമായി ആശയ വിനിമയം നടത്തി

ദേശീയ സഫായി കരംചാരിസ് കമ്മീഷന്‍ അംഗം ഡോ.പി.പി. വാവ
ശുചീകരണ തൊഴിലാളികളുമായി ആശയ വിനിമയം നടത്തി

ദേശീയ സഫായി കരംചാരിസ് കമ്മീഷന്‍ അംഗം ഡോ.പി.പി. വാവ പത്തനംതിട്ട നഗരസഭയിലെ ശുചീകരണ തൊഴിലാളികളുമായി ആശയ വിനിമയം നടത്തി. ശുചീകരണ രംഗത്ത് ജോലി ചെയ്യുന്നവര്‍ക്കായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത് യഥാസമയം അര്‍ഹരായവര്‍ക്ക് എത്തുന്നത് ഉറപ്പാക്കും. ശുചീകരണ തൊഴിലാളികളുടെ കുടുംബങ്ങളുടെ ഉന്നമനത്തിന് നൂതനമായ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. നഗര പ്രദേശങ്ങളില്‍ പേ ആന്‍ഡ് യൂസ് ടോയ്ലറ്റ് പോലെ നൂതന പദ്ധതികള്‍ ശുചീകരണ തൊഴിലാളികള്‍ക്കായി നടപ്പാക്കിവരുന്നു.

 

വിദ്യാഭ്യാസ, ആരോഗ്യ, സാമ്പത്തിക, സാമൂഹ്യ മേഖലകളില്‍ ശുചീകരണ തൊഴിലാളികളുടെ ഉന്നമനമാണ് ദേശീയ സഫായി കരംചാരിസ് കമ്മീഷന്‍ പരിശോധിക്കുന്നത്. സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുള്ള പദ്ധതികള്‍ ശുചീകരണ തൊഴിലാളികള്‍ക്കും കുടുംബാഗങ്ങള്‍ക്കും ഉറപ്പാക്കാന്‍ ശ്രദ്ധയമായ ഇടപെടലാണ് ദേശീയ സഫായി കരംചാരിസ് കമ്മീഷന്‍ നടത്തുന്നതെന്നും കമ്മീഷന്‍ അംഗം ഡോ.പി.പി. വാവ പറഞ്ഞു.

 

ശുചീകരണ തൊഴിലാളികള്‍ക്കായുള്ള വിവിധ പദ്ധതികള്‍ അദ്ദേഹം വിവരിച്ചു. സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.ഗോപി കൊച്ചുരാമന്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നൈസി റഹ്മാന്‍, പത്തനംതിട്ട നഗരസഭ സെക്രട്ടറി ഷെര്‍ല ബീഗം, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!