കോന്നി ഗവ.മെഡിക്കല്‍ കോളേജ് റോഡ് വികസനം: ഇനിയും സ്ഥലം വിട്ടു നല്കാന്‍ തയാറാകാത്തവരുടെ ഭൂമി നിയമപരമായ നടപടികളിലൂടെ ഏറ്റെടുക്കും

konnivartha.com : റോഡുനിര്‍മാണം വേഗത്തില്‍ ആരംഭിക്കാന്‍ കഴിയത്തക്ക നിലയില്‍ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ. കോന്നി മെഡിക്കല്‍ കോളജ് റോഡ് വികസനം വേഗത്തിലാക്കാന്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത... Read more »

മൃഗസംരക്ഷണ വകുപ്പിന്‍റെ കർഷക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ കർഷകരെ ആദരിക്കുന്നതിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് ഏർപ്പെടുത്തിയ 2021ലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന കർഷകർക്കു പ്രോത്സാഹനം നൽകുന്നതിനാണ് സംസ്ഥാനതലത്തിൽ പുരസ്‌കാരങ്ങൾ നൽകുന്നതെന്നു പുരസ്‌കാര പ്രഖ്യാപനം നടത്തിക്കൊണ്ട് മൃഗസംക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി... Read more »

കക്കൂസ് മാലിന്യം ഒഴുകുന്നത്‌ കോന്നി മാർക്കറ്റിന് സമീപത്തെ പൊതുവഴിയിലൂടെ

  konnivartha.com : കോന്നി മാർക്കറ്റിന് സമീപത്തെ പൊതുവഴിയിലൂടെ കക്കൂസ് മാലിന്യം ഒഴുകുന്നു . ഏറെ സാംക്രമിക രോഗം പരത്തുവാന്‍ ഇടനല്‍കും എന്ന് ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ക്ക് അറിയാം എന്നിരിക്കെ പരാതി ഉണ്ടായിട്ടും അവര്‍ ആരും തിരിഞ്ഞു നോക്കുന്നില്ല . ഇവിടെ കോന്നിയില്‍ ആരോഗ്യ... Read more »

മാളിയേക്കൽ കടവിലെ സർക്കാർ കടത്ത് വള്ളം സർവീസ് പുനരാരംഭിക്കണം

  konnivartha.com : അച്ചൻകോവിലാറിന്‍റെ ഇരുകരകളായ പത്തനംതിട്ട കോന്നി പ്രമാടം പഞ്ചായത്തിലെ ഇളകൊള്ളൂരിനെയും മലയാലപ്പുഴ പഞ്ചായത്തിലെ വെട്ടൂരിനെയും ബന്ധിപ്പിക്കുന്ന മാളിയേക്കൽ കടവിലെ വർഷങ്ങളായി നില നിന്ന സർക്കാർ കടത്ത് വള്ളം സർവീസ് പുനരാരംഭിക്കണമെന്ന് ഇരു കരയിലുമുള്ളവർ ആവശ്യപ്പെട്ടു. നിലവിൽ ഉള്ള കടത്തുകാരനു ഇരുപത്തിയഞ്ച് മാസത്തെ... Read more »

പാഠപുസ്തകവും പഠന രീതിയും: ചര്‍ച്ച നയിച്ച് കുട്ടികള്‍

  പാഠപുസ്തകവും പഠന രീതിയും എന്താകണമെന്ന് അഭിപ്രായം പ്രകടിപ്പിക്കുവാന്‍ കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും സര്‍ക്കാര്‍ നല്‍കിയ അവസരത്തെ കുട്ടികള്‍ തനതായ അഭിപ്രായ പ്രകടനങ്ങള്‍ കൊണ്ട് സമ്പന്നമാക്കി. എല്ലാ ക്ലാസ് മുറികളിലും രാവിലത്തെ ഇടവേള മുതല്‍ ഉച്ചവരെയുള്ള സമയത്താണ് പാഠ്യപദ്ധതി പരിഷ്‌കരണവുമായി... Read more »

സഹകരണ മേഖലയില്‍ സംസ്ഥാനം കൈവരിച്ചത്  വന്‍ മുന്നേറ്റം: ഡെപ്യൂട്ടി സ്പീക്കര്‍

സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗൂഢാലോചനകള്‍ നടത്തുന്നതായും കേരളത്തില്‍ സഹകരണ ബാങ്കുകള്‍ നടത്തുന്നത് വന്‍ മുന്നേറ്റമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അറുപത്തി ഒന്‍പതാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി അടൂര്‍ സഹകരണ സര്‍ക്കിള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന വാരാഘോഷം ഉദ്ഘാടനം... Read more »

നിര്‍മല ഗ്രാമം നിര്‍മ്മല നഗരം നിര്‍മ്മല ജില്ല പദ്ധതി മാതൃകാപരം: മന്ത്രി വീണാ ജോര്‍ജ്

ജില്ലയെ സമ്പൂര്‍ണ ശുചിത്വത്തിലേക്ക് നയിക്കാന്‍ വേണ്ടി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന നിര്‍മല ഗ്രാമം നിര്‍മ്മല നഗരം നിര്‍മ്മല ജില്ല പദ്ധതിയുടെ  പ്രവര്‍ത്തനം മികച്ച മാതൃകയാണെന്ന്  ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ പഞ്ചായത്ത്, നഗരസഭകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവ സഹകരിച്ച്... Read more »

വാഹനങ്ങളുടെ ഓൺലൈൻ സേവനങ്ങൾ ആദ്യം വരുന്നവർക്ക് ആദ്യം അടിസ്ഥാനത്തിൽ:  മന്ത്രി ആന്റണി രാജു

  സംസ്ഥാന മോട്ടോർ വാഹന വകുപ്പിലെ ഓൺലൈൻ സേവനങ്ങൾ ആദ്യം വരുന്നവർക്ക് ആദ്യം അടിസ്ഥാനത്തിൽ നിലവിൽ വന്നതായി  ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ലേണേഴ്‌സ് ലൈസൻസ് പുതുക്കൽ, ക്ലാസ്സ് സറണ്ടർ, ഡ്രൈവിംഗ് ലൈസൻസിലെ പേരും ജനനത്തീയതിയും തിരുത്തൽ, ഫോട്ടോയുടെയും ഒപ്പിന്റെയും  ബയോമെട്രിക് മാറ്റം, കണ്ടക്ടർ ലൈസൻസ് പുതുക്കലും അഡ്രസ്സ് മാറ്റവും... Read more »

നീതി മെഡിക്കല്‍ ലാബ് ആരോഗ്യ മേഖലയിലെ ചൂഷണങ്ങളെ അവസാനിപ്പിക്കുന്നതിനുള്ള ജനകീയ ഇടപെടല്‍: മന്ത്രി വീണാ ജോര്‍ജ്

സഹകരണ മേഖലയില്‍ നിന്നുള്ള ആശുപത്രികള്‍, നീതി മെഡിക്കല്‍ സ്റ്റോറുകള്‍, ലാബുകള്‍ തുടങ്ങിയവ ആരോഗ്യ മേഖലയിലെ ചൂഷണങ്ങളെ അവസാനിപ്പിക്കുന്നതിനുള്ള ജനകീയ ഇടപെടലായി കാണണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അടൂരില്‍ ജനറല്‍ ആശുപത്രിക്ക് സമീപം പെരിങ്ങനാട് സര്‍വീസ് സഹകരണ ബാങ്ക് ആരംഭിച്ച നീതി... Read more »

കൂട്ടുകാര്‍ എത്തുന്നു : 34 വർഷങ്ങൾക്ക് ശേഷമുള്ള പുന:സംഗമം

konnivartha.com : കോന്നിഅട്ടച്ചാക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ 1988 ലെ എസ് എസ് എൽ സി ബാച്ച് വിദ്യാർഥികളുടെ പൂർവ വിദ്യാർഥികളുടെ സംഘടനായ സെന്റ് ജോർജ് 88 ജംഗ്ഷന്റെ 34 വർഷങ്ങൾക്ക് ശേഷമുള്ള പുന:സംഗമം 12 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.   1988... Read more »
error: Content is protected !!