കൂട്ടുകാര്‍ എത്തുന്നു : 34 വർഷങ്ങൾക്ക് ശേഷമുള്ള പുന:സംഗമം

konnivartha.com : കോന്നിഅട്ടച്ചാക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ 1988 ലെ എസ് എസ് എൽ സി ബാച്ച് വിദ്യാർഥികളുടെ പൂർവ വിദ്യാർഥികളുടെ സംഘടനായ സെന്റ് ജോർജ് 88 ജംഗ്ഷന്റെ 34 വർഷങ്ങൾക്ക് ശേഷമുള്ള പുന:സംഗമം 12 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

 

1988 ബാച്ചിലെ നാലു ഡിവിഷനുകളെ 118 പേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പരിപാടിക്കായി എത്തിച്ചേരും. രാവിലെ 9 ന് പൂർവവിദ്യാർഥികളുടെ കൂടിച്ചേരലും 2 ന് അധ്യാപകരും പൂർവ്വവിദ്യാർത്ഥികളും ഒത്തു ചേരുന്ന പൊതുയോഗവും നടക്കും.

ചിത്രം : രാജേഷ്‌ പേരങ്ങാട്ട് 

error: Content is protected !!