കക്കൂസ് മാലിന്യം ഒഴുകുന്നത്‌ കോന്നി മാർക്കറ്റിന് സമീപത്തെ പൊതുവഴിയിലൂടെ

Spread the love

 

konnivartha.com : കോന്നി മാർക്കറ്റിന് സമീപത്തെ പൊതുവഴിയിലൂടെ കക്കൂസ് മാലിന്യം ഒഴുകുന്നു . ഏറെ സാംക്രമിക രോഗം പരത്തുവാന്‍ ഇടനല്‍കും എന്ന് ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ക്ക് അറിയാം എന്നിരിക്കെ പരാതി ഉണ്ടായിട്ടും അവര്‍ ആരും തിരിഞ്ഞു നോക്കുന്നില്ല . ഇവിടെ കോന്നിയില്‍ ആരോഗ്യ പരിപാലനത്തിന് വേണ്ടി നിയോഗിച്ച മുഴുവന്‍ ജീവനക്കാരെയും  അടിയന്തരമായി ജോലിയില്‍ നിന്ന് പോലും പിരിച്ചു വിടേണ്ട സാഹചര്യം ആണ് എന്ന് കോന്നി ടൗൺ റെസിസന്റ്സ് അസോസിയേഷൻ ആരോപിച്ചു .

കോന്നി ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ്, ജനപ്രതിനിധികൾ തുടങ്ങി എല്ലാവരേയും നേരിട്ടും രേഖാമൂലവും അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല . പ്രശ്നം അടിയന്തിരമായി പരിഹരിക്കണം.ചന്തയ്ക്ക് സമീപത്ത് ബംഗാളികളെ അനധികൃതമായി താമസിപ്പിച്ചിരിക്കുന്ന ഒരു സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ നിന്നുമാണ് മലിന ജലം ഒഴുകുന്നതെന്ന് പറയപ്പെടുന്നു.ഈ വെള്ളം തെരുവ് നായ്ക്കള്‍ പോലും കുടിക്കുന്നു .അവയ്ക്കും സാംക്രമിക രോഗം ഉണ്ടാകും .പേ ഇളകും . ഈ മാലിന്യ ജലം തെരുവ് നായ കുടിക്കുന്ന ചിത്രം സഹിതം ആണ് കോന്നി വാര്‍ത്ത ഡോട്ട് കോം വാര്‍ത്ത നല്‍കുന്നത് . ഈ വെള്ളത്തില്‍ ചവിട്ടി ആണ് ആനേക ആയിരങ്ങള്‍ കടന്നു പോകുന്നത് . കോന്നി പഞ്ചായത്ത് ഉടന്‍ ഇടപെടുക .

 

അധികാരികൾ നേരിട്ടെത്തി പരിശോധിക്കണം. ഉപേക്ഷ വെടിയുക . ഇല്ലെങ്കില്‍ വലിയ സാംക്രമിക രോഗം പടരും എന്ന് മുന്നറിയിപ്പ് നല്‍കുന്നു . ശക്തമായി പ്രതികരിക്കാന്‍ ജനം മുന്നിട്ടു ഇറങ്ങുന്നു .നടപടി ഉടന്‍ വേണം എന്ന് കോന്നി ടൗൺ റെസിസന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സലിൽ വയലാത്തല ആവശ്യപ്പെട്ടു

 

error: Content is protected !!