konnivartha.com : സംസ്ഥാന സർക്കാരിന്റെ തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സബ് ഓഫീസിൽ നിന്ന് വിതരണം ചെയ്ത TE 645465 എന്ന ടിക്കറ്റിന് ലഭിച്ചു. തിരുവനന്തപുരം ഗോർഖീ ഭവനിൽ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ തിരുവോണം ബമ്പർ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. ഭാഗ്യക്കുറി ജേതാക്കൾക്ക് ലഭിക്കുന്ന തുക ശരിയായ രീതിയിൽ വിനിയോഗിക്കുന്നതിനായി പരിശീലനം നൽകുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. പൂജാ ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനം മന്ത്രി കെ.എൻ. ബാലഗോപാൽ ലോട്ടറി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ആർ. ജയപ്രകാശിന് നൽകി നിർവഹിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടർ നൗഷാദ്, വാർഡ് കൗൺസിലർ പാളയം രാജൻ തുടങ്ങിയവർ സംബന്ധിച്ചു. 1st Prize ` 12,00,00,000/- {12…
Read Moreവിഭാഗം: Business Diary
സപ്ലൈകോ ‘ഛോട്ടു’ ഗ്യാസ് സിലിണ്ടറിന്റെ വിതരണം ആരംഭിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റുകൾ വഴി ഇൻഡ്യൻ ഓയിൽ കോർപ്പറേഷന്റെ അഞ്ചുകിലോ ഗ്യാസ് സിലിണ്ടർ ‘ഛോട്ടു’ വിതരണം ആരംഭിച്ചു. കൊച്ചി ഡിപ്പോയുടെ കിഴിലുള്ള ഗാന്ധിനഗർ ഹൈപ്പർ മാർക്കറ്റ്, പനമ്പിള്ളി നഗർ സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ വിൽപന തുടങ്ങിയതായി സിഎംഡി പി.എം. അലി അസ്ഗർ പാഷ അറിയിച്ചു. ഇൻഡ്യൻ ഓയിൽ കോർപ്പറേഷനും സപ്ലൈകോയും തമ്മിൽ കരാർ ഉണ്ടാക്കിയതിന്റെ അടിസ്ഥാനത്തിലാണ് വിതരണം. സൂപ്പർ മാർക്കറ്റുകൾക്കു സമീപത്തുള്ള എൽ പി ജി ഔട്ട്ലെറ്റുകളിൽ നിന്ന് എത്തിച്ചു തരുന്ന സിലിണ്ടറുകൾ അതത് ഡിപ്പോകളിൽ റെസീപ്പ്റ്റ് ചെയ്ത് ഔട്ട്ലെറ്റുകളിലേക്ക് ബില്ലു ചെയ്തു കൊടുക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. അതിന്റെ ക്ലെയിംസ് അതത് താലൂക്ക് ഡിപ്പോകൾ വഴി ബന്ധപ്പെട്ട ഏജൻസികൾക്ക് നൽകും. സംശയ നിവാരണത്തിനായി കൊച്ചി ഡിപ്പോ മാനേജരുമായി ബന്ധപ്പെടണം: 9447975243. ഐഒസി ബിപിഎസ്എസ് ഇൻഡ്യൻ സെയിൽസ് ഓഫീസർമാരിൽ നിന്ന്…
Read Moreഅരുവാപ്പുലം ബാങ്കില്‍ നിന്നും ഏഴായിരം കശുമാവ് തൈകൾ കർഷകർക്ക് വിതരണം ചെയ്തു
കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയും അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കും സംയുക്തമായി ഏഴായിരം കശുമാവ് ഗ്രാഫ്റ്റ് തൈകൾ കർഷകർക്ക് വിതരണം ചെയ്തു. കാർഷിക സർവകലാശാല ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത അത്യുല്പാദന ശേഷിയുള്ളതും പൊക്കം കുറഞ്ഞതും അധികം പടരാത്തതുമായ മുന്തിയയിനം തൈകളാണ് നൽകിയത്. ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ ഉദ്ഘാടനം ചെയ്തു. ബോർഡ് അംഗം ജോജുവർഗ്ഗീസ്, എം കെ പ്രഭാകരൻ, സലിൽ വയലാത്തല, എസ്സ് .ശിവകുമാർ, ഡി കെ . ബിനുമോൻ എന്നിവർ സംസാരിച്ചു.
Read Moreകോന്നി പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : 31 കോടിയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി
കോന്നി പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : 31 കോടിയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അകത്തായ തട്ടിപ്പുകാരൻ കോന്നിവകയാര്‍ ഇണ്ടിക്കാട്ടില്‍ തോമസ് ഡാനിയേൽ, മകളും സി.ഇ.ഒയുമായ റിനു മറിയം എന്നിവരെ ഇ.ഡി അറസ്റ്റ് ചെയ്തതിനു പിന്നാലെ 31 കോടിയുടെ സ്വത്തും എൻഫോഴ്‌മെന്‍റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടി. പോപ്പുലർ ഗ്രൂപ്പിന്റെ കീഴില്‍ കേരളം, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിലുള്ള കെട്ടിടങ്ങളും ഭൂമിയും പത്ത് ആഡംബര കാറുകളുമാണ് കണ്ടുകെട്ടിയിരിക്കുന്നത്. കാറുകളുടെ മൂല്യം തന്നെ രണ്ടുകോടിയാണ്. ഇവരുടെ വിവിധ സ്ഥാപനങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണം എകദേശം 14 കോടിയോളം രൂപ വിലമതിക്കുന്നതാണ്. കൂടാതെ ബാങ്കിലുള്ള സ്ഥിരനിക്ഷേപങ്ങള്‍ എന്നിവ ചേര്‍ത്താണ് 31 കോടി രൂപ ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിരിക്കുന്നത്. എന്നാൽ രണ്ടായിരം കോടിയോളം രൂപയുടെ ഇടപാടുകള്‍ പോപ്പുലര്‍ ഗ്രൂപ്പ് നടത്തിയിരിക്കുന്നതായാണ് ഇ.ഡിയുടെ കണ്ടെത്തല്‍. രാജ്യത്താകമാനം…
Read Moreമൊബൈൽ ഫോൺ റീടൈലേഴ്‌സ് അസോസിയേഷൻ കോന്നി യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു
കോന്നി വാര്‍ത്ത ഡോട്ട് കോം :മൊബൈൽ ഫോൺ റീടൈലേഴ്‌സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ കീഴിൽ കോന്നി യൂണിറ്റ് കമ്മറ്റി രൂപീകരിച്ചു. മൊബൈൽ ഫോൺ റീടൈലേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജനറൽ സെക്രട്ടറിയുമായ അനസ് കുമ്മണ്ണൂരിന്‍റെ അധ്യക്ഷതയിൽകൂടിയ യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ ഷജിൽ പി എസ് സ്വാഗതം പറഞ്ഞു . സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ പ്രസിഡന്‍റുമായ ഫാറൂഖ് ഉദ്ഘാടനം നിര്‍വ്വഹിച്ചു . ജില്ലാ ട്രഷറാര്‍ നോയൽ അതുല്യ, ജില്ലാ സെക്രട്ടറി രാജീവ്. ജില്ലാ കമ്മിറ്റി അംഗം സുഹൈൽ, ഷൈജു എന്നിവർസംസാരിച്ചു . തുടര്‍ന്നു കോന്നി യൂണിറ്റ് കമ്മറ്റി രൂപീകരിച്ചു . കോന്നി യൂണിറ്റ് ഭാരവാഹികള്‍ അനീസ് (പ്രസിഡന്‍റ് ) ഷൈജു (വൈസ് പ്രസിഡന്‍റ് ) സുഹൈൽ (സെക്രട്ടറി ) എബി (ജോ സെക്രട്ടറി ) ദിലീപ് (ട്രഷറാര്‍ )…
Read Moreഅരുവാപ്പുലം ബാങ്കില്‍ നിന്നും കോഴിക്കൂടും കോഴി കുഞ്ഞുങ്ങളുംകോഴിത്തീറ്റയും വിതരണം ചെയ്തു
കോന്നി വാര്‍ത്ത ഡോട്ട് കോം : സ്വയം തൊഴിൽ വായ്പാ പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈടെക് കോഴിക്കൂടും, കോഴികുഞ്ഞുങ്ങളും, ഗുണ നിലവാരമുള്ള കോഴിത്തീറ്റയും അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് അംഗങ്ങൾക്ക് ഹെഢ്ഓഫീസ് ഹാളിൽ നടന്ന യോഗത്തിൽ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജോജു വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ബോർഡ് അംഗം എം കെ . പ്രഭാകരൻ, മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല, മാനേജർ എസ് ശിവകുമാർ, ഷെബിഎവറസ്റ്റ്, സാലി ജോസ്സ്, സേതുസുരേഷ്, കുസുമകുമാരി , അമ്പിളി പ്രസാദ് എന്നിവർ സംസാരിച്ചു.
Read Moreകര്‍ഷകരില്‍ നിന്നും ബീകീപ്പിംഗ് ഫെഡറേഷൻ തേൻ സംഭരിക്കും
കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കീഴിലുള്ള കേരള ബീകീപ്പിംഗ് ഫെഡറേഷൻ അംഗീകൃത തേനീച്ച കർഷകരിൽ നിന്ന് കിലോക്ക് 135 രൂപ നിരക്കിൽ തേൻ സംഭരിക്കും. തേൻ വിപണനത്തിന് തയ്യാറുള്ള തേനീച്ച കർഷകർ പ്രവൃത്തി ദിനങ്ങളിൽ പാപ്പനംകോടുള്ള ബീ കീപ്പിംഗ് ഫെഡറേഷൻ ഓഫീസുമായോ, 8089530650 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണം.
Read Moreഅരുവാപ്പുലം മത്സ്യഫെഡ് ഫിഷ് മാർട്ടിന് ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ആരംഭിച്ചിട്ടുള്ള മത്സ്യഫെഡ് ഫിഷ് മാർട്ടിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചു. യാതൊരു ദുർഗന്ധവും ചുറ്റുപാടുകളിൽ വ്യാപിക്കാത്ത വിധം ഫാനുകളും ഉയരത്തിലേക്ക് പൈപ്പുകളും സ്ഥാപിച്ച ശീതീകരിച്ച മുറിയിലാണ് കേന്ദ്രം പ്രവർത്തിച്ചു വരുന്നത്. വിഷം ചേർക്കാത്ത പച്ച മത്സ്യത്തിന് വിളിക്കേണ്ട നമ്പർ: 9496658276
Read Moreകോന്നി താലൂക്ക് ആശുപത്രിയിലെ ഉപയോഗ ശൂന്യമായ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി താലൂക്ക് ആശുപത്രിയിലെ ഉപയോഗ ശൂന്യമായ മൂന്നു കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. കെട്ടിടങ്ങള്‍ പൊളിക്കുന്ന അവശിഷ്ടങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്ത് സ്ഥലം വൃത്തിയാക്കുന്നതിനുള്ള ക്വട്ടേഷന്‍ ആണ് നല്‍കേണ്ടത്. ഈ മാസം 24ന് ഉച്ച കഴിഞ്ഞ് മൂന്നിനകം ക്വട്ടേഷനുകള്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണമെന്ന് കോന്നി താലൂക്ക് ആശുപത്രി സുപ്രണ്ട് അറിയിച്ചു.
Read Moreവാടകയ്ക്ക് വാഹനം
കോന്നി വാര്‍ത്ത ഡോട്ട് കോം : ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയുടെ ഭാഗമായി ഡയറക്‌ട്രേറ്റിൽ പ്രതിമാസം 30,000 രൂപ നിരക്കിൽ വാടകയ്ക്ക് വാഹനം ആവശ്യമുണ്ട്. ഒരു വർഷത്തേക്കാണ് കരാർ. 2014ന് ശേഷമുള്ള ടൊയോട്ട ഇന്നോവ വാഹനം ആയിരിക്കണം. രാവിലെ എട്ടു മണി മുതൽ രാത്രി എട്ടു മണി വരെ വാഹനം ആവശ്യമായി വരും. താത്പര്യമുള്ളവർ സെപ്റ്റംബർ 30ന് വൈകിട്ട് അഞ്ചിനകം ഡയറക്ടർ, ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ്, സൗത്ത് ബ്‌ളോക്ക്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ക്വട്ടേഷൻ ലഭ്യമാക്കണം.
Read More