konnivartha.com : പ്രവാസി പുനരധിവാസത്തിനായി നോർക്ക റൂട്ട്സ് നടപ്പാക്കി വരുന്ന നോർക്ക ഡിപ്പാർട്ടുമെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (എൻ.ഡി.പി.ആർ.ഇ.എം) പദ്ധതിയിൽ ധനലക്ഷ്മി ബാങ്കും അംഗമായി. പ്രവാസി സംരംഭങ്ങൾക്ക് 30 ലക്ഷം വരെയുള്ള വായ്പകൾ ഇനി ധനലക്ഷ്മി ബാങ്ക് വഴിയും ലഭിക്കും. പദ്ധതിയിൽ പങ്കാളിയാവുന്ന പതിനേഴാമത്തെ ധനകാര്യസ്ഥാപനമാണിത്. കേരളാ ബാങ്കും കെ.എസ്.എഫ്.ഇയും അടക്കം 16 ധനകാര്യ സ്ഥാപനങ്ങളുടെ 6000ത്തോളം ശാഖകൾ വഴിയാണ് ഇതുവരെ പദ്ധതി സഹായം ലഭിച്ചിരുന്നത്. തൈക്കാട് നോർക്ക സെന്ററിൽ നടന്ന ചടങ്ങിൽ നോർക്ക സി.ഇ.ഒ കെ.ഹരികൃഷ്ണൻ നമ്പൂതിരിയും ധനലക്ഷ്മി ബാങ്ക് റീജണൽ ഹെഡ് അരുൺ സോമനാഥൻ നായരും ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പു വച്ചു. നോർക്ക റൂ്ട്ട്സ് ജനറൽ മാനേജർ അജിത്ത് കോളശേരി സംബന്ധിച്ചു. 2014ൽ കാനറാബാങ്കുമായി ചേർന്നാണ് പദ്ധതി ആരംഭിച്ചത്. 15 ശതമാനം മൂലധന സബ്സിഡിയും മൂന്നു ശതമാനം…
Read Moreവിഭാഗം: Business Diary
സംസ്ഥാന കാർഷിക വികസന ബാങ്കിൻ്റെ പൊതുയോഗം വിളിച്ച് ചേർത്ത് അവിശ്വാസ പ്രമേയത്തിന് അനുമതി നൽകിയ നടപടി ഹൈക്കോടതി ശരിവച്ചു
KONNIVARTHA.COM : സംസ്ഥാന കാർഷിക വികസന ബാങ്കിൻ്റെ പൊതുയോഗം വിളിച്ച് ചേർത്ത് അവിശ്വാസ പ്രമേയത്തിന് അനുമതി നൽകിയ നടപടി ഹൈക്കോടതി ശരിവച്ചു. സഹകരണ രജിസ്ട്രാറുടെ നടപടി ചോദ്യം ചെയ്ത് ബോർഡ് അംഗങ്ങളായ മുൻ എം.എൽ.എ.ശിവദാസൻ നായരും മറ്റും സമർപ്പിച്ച ഹർജി ജസ്റ്റീസ് സതിശ് നൈനാൻ തള്ളി പൊതുയോഗം വിളിച്ച് ചേർത്തത് നിയമാനുസൃതമെന്ന് കോടതി വ്യക്തമാക്കി. പൊതുയോഗത്തിന് അവിശ്വാസ പ്രമേയം പരിഗണിക്കാൻ അധികാരമുണ്ട്. ഇക്കാര്യം ബാങ്കിൻ്റെ നിയമാവലിയിൽ വ്യക്തമാണന്ന് കോടതി ഉത്തരവിൽ പറഞ്ഞു. നേരത്തെ ചേർന്ന പൊതുയോഗത്തിൽ ഭൂരിപക്ഷം അംഗങ്ങളും ബജറ്റിനെതിരെ വോട്ട് രേഖപ്പെടുത്തിയതിനെ തുടർന്ന് ബാങ്ക് പ്രസിഡൻറ് സോളമൻ അലക്സ് രാജി വച്ചിരുന്നു. തുടർന്ന് ഭൂരിപക്ഷം അംഗങ്ങൾ ആവശ്യം ഉന്നയിച്ചതിനെത്തുടർന്നാണ് രജിസ്ട്രാർ പി.ബി.നൂഹ് പ്രത്യേക പൊതുയോഗം വിളിച്ചു ചേർത്തത്. രജിസ്ട്രാറുടെ നടപടി ചോദ്യം ചെയ്ത് ശിവദാസൻ നായരും മറ്റും ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയിരുന്നു.…
Read Moreഎയർ ഇന്ത്യയുടെ തന്ത്രപ്രധാന ഓഹരി വിറ്റഴിക്കൽ പൂർത്തിയായി
KONNIVARTHA.COM : എയർ ഇന്ത്യ, എ ഐ എക്സ് എൽ എന്നിവയിൽ 15,300 കോടി രൂപ കടം നിലനിർത്തിക്കൊണ്ട് സ്ട്രാറ്റജിക് പങ്കാളിയായ ടാലേസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് (ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള) 2,700 കോടി രൂപ സ്വീകരിച്ചുകൊണ്ട് ഗവൺമെന്റ്, എയർ ഇന്ത്യയുടെ തന്ത്രപ്രധാന ഓഹരി വിറ്റഴിക്കൽ ഇടപാട് ഇന്ന് പൂർത്തിയാക്കി. എയർ ഇന്ത്യയുടെ ഓഹരികൾ (എയർ ഇന്ത്യയുടെയും അനുബന്ധ സ്ഥാപനമായ എ ഐ എക്‌സ് എല്ലി-ന്റെയും 100% ഓഹരികളും എ ഐ എസ് എ ടി എസി-ന്റെ 50 ശതമാനം ഓഹരികളും) ടാലേസ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറുകയും ചെയ്തു. എയർ ഇന്ത്യയുടെ തന്ത്രപരമായ ഓഹരി വിറ്റഴിക്കലിനായി നടത്തിയ ലേലത്തിൽ ടാലേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഏറ്റവും ഉയർന്ന വിലക്കുള്ള ലേലം ഗവൺമെന്റ് അംഗീകരിച്ചതിനെത്തുടർന്ന്, 2021 ഒക്ടോബർ 11-ന് പ്രസ്തുത കമ്പനിക്ക് ലെറ്റര്‍…
Read Moreപോപ്പുലര്‍ ഫിനാന്‍സ് : നിക്ഷേപകര്‍ക്ക് ഇടയില്‍ കുത്തിരിപ്പ് ഉണ്ടാക്കാന്‍ ഊര്‍ജിത ശ്രമം
konnivartha.com :കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ എന്ന തട്ടിപ്പ് ഫിനാന്‍സ് മൂലം നട്ടം തിരിയുന്ന നിക്ഷേകരെ ഭിന്നിപ്പിച്ചു കൊണ്ട് ആരുടെയൊക്കയോ വ്യക്താക്കളാകാന്‍ ശ്രമിക്കുന്ന ഏറാന്‍ മൂളികളുടെ ജല്പനം തള്ളി കളയുക . നിഷേപകര്‍ക്ക് പണം തിരികെ കിട്ടുവാന്‍ ഉള്ള അഹോരാത്ര സമരത്തില്‍ ആണ് പി എഫ് ഡി എ എന്ന നിക്ഷേപകരുടെ സംഘടന . അതിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ എത്തുന്ന ചില ഏറാന്‍ മൂളികളെ ഉടന്‍ പുറത്താക്കണം . അവരുടെ ലക്ഷ്യം നിക്ഷേപകരെ ഭിന്നിപ്പിക്കുക എന്നതാണ് . പോപ്പുലര്‍ എന്ന നിഷേപക തട്ടിപ്പ് സ്ഥാപനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കൃത്യമായി ആദ്യം എത്തിച്ചത് കോന്നി വാര്‍ത്ത മാത്രം ആണ് . നിക്കക്കള്ളി ഇല്ലാതെ മറ്റു മാധ്യമങ്ങള്‍ ചില വിവരം ജനത്തില്‍ എത്തിച്ചു പത്തി മടക്കി . എന്നാല്‍ കോന്നി വാര്‍ത്ത അന്നും ഇന്നും എന്നും നിക്ഷേപകര്‍ക്ക്…
Read Moreപോപ്പുലര്‍ ഫിനാന്‍സ് ; നിക്ഷേപക കൂട്ടായ്മയെ തകര്‍ക്കുവാന്‍ ഗൂഡ നീക്കം
KONNIVARTHA.COM : കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് കോടികളുമായി മുങ്ങി എന്ന് കോന്നി വാര്‍ത്ത ഡോട്ട് കോം ആദ്യം ആധികാരികമായി വാര്‍ത്ത നല്‍കിയപ്പോള്‍ നിക്ഷേപകര്‍ എല്ലാം വിളിച്ചത് കോന്നി വാര്‍ത്തയെ ആണ് . അന്ന് മുതല്‍ നിക്ഷേപകര്‍ക്ക് ഒപ്പം നിലകൊണ്ട ഏക മാധ്യമം കോന്നി വാര്‍ത്തയാണ് . നിക്ഷേപകര്‍ സംഘടിച്ചതും കോന്നി വാര്‍ത്തനല്‍കിയ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് ആണ് . ഇപ്പോള്‍ നിക്ഷേപകരെ നിക്ഷേപക കൂട്ടായ്മയില്‍ നിന്നും അടര്‍ത്തി മാറ്റുവാന്‍ ചില കുബുദ്ധികള്‍ ശ്രമം തുടങ്ങി . അത്തരം ഈനാം പീച്ചികളായ പകല്‍ മാന്യന്മാരെ ഉടന്‍ പുറത്താക്കണം . ആരുടെയോ ജല്പനത്തിനു അനുസരിച്ച് ഓരോ ദിനവും വാക്കുകള്‍ മാറ്റി പറയുന്ന ഇത്തരം ഏറാന്‍ മൂളികളെ ഉടന്‍ പോപ്പുലര്‍ നിക്ഷേപക സംഘടനയില്‍ നിന്നും പുറത്താക്കണം . അർത്ഥശൂന്യമായ വാർത്തകൾ കെട്ടി ചമച്ചു നിക്ഷേപകരുടെ ഇടയില്‍…
Read Moreക്ഷീര മേഖലയില്‍ ജില്ലാ പഞ്ചായത്തിന്റെ 1.42 കോടി രൂപയുടെ പദ്ധതികള്‍ക്ക് തുടക്കമായി
ജില്ലയിലെ ക്ഷീര കര്‍ഷകരുടെ സംരക്ഷണം, പാല്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന 1.42 കോടി രൂപയുടെ പദ്ധതികളുടെ ജില്ലാതല വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വിവിധ ഗ്രാമപഞ്ചായത്തുകള്‍ മുഖേന ക്ഷീരകര്‍ഷകര്‍ക്ക് പാലിനു സബ്സിഡി ഇനത്തില്‍ 1.10 കോടി രൂപയും, തെരഞ്ഞെടുക്കപ്പെട്ട 16 ക്ഷീര സഹകരണസംഘങ്ങള്‍ക്ക് റിവോള്‍വിംഗ് ഫണ്ട് ഇനത്തില്‍ 32 ലക്ഷം രൂപയും നല്‍കുന്ന പദ്ധതികളാണ് തുടങ്ങിയത്. ജില്ലാപഞ്ചായത്തിന്റെ 16 ഡിവിഷനുകളിലെയും തെരഞ്ഞെടുക്കപ്പെട്ട ഒരോ ക്ഷീരസഹകരണസംഘത്തിനും രണ്ട് ലക്ഷം രൂപ വീതമാണ് വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ ക്ഷീരമേഖലയെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്ന വിധത്തില്‍ സര്‍ക്കാര്‍ പല നടപടികളും സ്വീകരിച്ചു വരുകയാണെന്നും ജില്ലാ പഞ്ചായത്ത് ഇതിനൊരു കൈത്താങ്ങായി പ്രവര്‍ത്തിക്കുകയാണെന്നും പ്രസിഡന്‍് പറഞ്ഞു. …
Read Moreപോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : നിക്ഷേപകരുടെ രക്തം ഊറ്റി കുടിക്കുന്നത് ആരാണ് ..?
konnivartha.com : കോന്നി വകയാര്‍ ആസ്ഥാനം ഉള്ള പോപ്പുലര്‍ ഫിനാന്‍സ് എന്ന വലിയ സ്ഥാപനത്തില്‍ കോടികളും ചെറിയ തുകയും നിക്ഷേപിച്ച ആളുകള്‍ക്ക് കൃത്യമായ പലിശ നല്‍കി കൂടുതല്‍ ആളുകളെ ആകര്‍ഷിച്ച സ്ഥാപനത്തിലെ മുതിര്‍ന്ന ജീവനക്കാര്‍ പകല്‍ മാന്യന്മാര്‍ ആയി ഇന്നും ഈ നാട്ടില്‍ ജീവിക്കുന്നു . ഇവരുടെ പേരില്‍ കേസ് ഇല്ല .ഇവര്‍ക്ക് കോടികള്‍ ആസ്തി ഇപ്പോള്‍ ഉണ്ട് . പോപ്പുലര്‍ എന്ന സ്ഥാപനം പൊളിയും എന്ന് കണ്ട ഇവര്‍ സ്വയം നിക്ഷേപകരുടെ പണം സ്വന്തമായി മാറ്റി . ഇവരുടെ ആസ്തി കോടികള്‍ ആണ് . പ്രധാന ഓഫീസായ വകയാര്‍ ജോലി ചെയ്ത എല്ലാ ആളുകള്‍ക്കും ലക്ഷം രൂപയുടെ ആസ്തി .ഇത് എങ്ങനെ വന്നു .അത് അന്വേഷിക്കുക .ചിലര്‍ സിനിമ എടുക്കുന്നു .ഈ പണം ആരുടെ . മുഴുവന്‍ ജീവനക്കാരുടെയും നിലവില്‍ ഉള്ള ആസ്തി അന്വേഷിക്കണം…
Read Moreപോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ സിബിഐ അന്വേഷണം ഇഴയുന്നു
KONNIVARTHA.COM : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ സിബിഐ അന്വേഷണം ഇഴയുന്നു. പരാതിക്കാര്‍ കൊച്ചിയിലെത്തി മൊഴി നല്‍കുന്നതിലടക്കമുള്ള കാലതാമസം ആണ് കേസന്വേഷണത്തിന് തടസം നേരിടുന്നത്. സംസ്ഥാന പൊലീസില്‍ നിന്ന് പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസ് ഏറ്റെടുത്ത സിബിഐ സംഘത്തിന്‍റെ അന്വേഷണം ഇഴഞ്ഞാണ് നീങ്ങുന്നത് എന്നാണ് ആരോപണം . കേസില്‍ പ്രതികള്‍ പിടിയിലായി ഒരു വര്‍ഷം കഴിഞ്ഞിട്ടും സി ബി ഐ യുടെ അന്വേഷണം എവിടെ വരെ എത്തി എന്നുള്ള വിവരം പോലും പുറത്തു അറിയുന്നില്ല . സി ബി ഐ എടുത്ത കേസ്സില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പോലും എങ്ങും എത്തിയിട്ടില്ല എന്നാണ് ആരോപണം . വിദേശ ബന്ധങ്ങള്‍ ആരോപണ വിധേയം എങ്കിലും വിദേശ രാജ്യത്തെ അന്വേഷണം തുടങ്ങിയില്ല . ചുരുക്കത്തില്‍ കേരള പോലീസ് അന്വേഷിച്ചതില്‍ കൂടുതലായി സി ബി ഐ ഒന്നും കണ്ടെത്തിയില്ല .…
Read Moreസദാനന്ദന്‍റെ സമയം: 12 കോടിയുടെ ബമ്പര്‍ പെയിന്റിങ് തൊഴിലാളിയായ കോട്ടയംകാരന് ലഭിച്ചു
ക്രിസ്മസ്-പുതുവത്സര ബമ്പര്‍ നറുക്കെടിപ്പില്‍ ഒന്നാം സമ്മാനം കോട്ടയം കുടയംപടി ഒളിപ്പറമ്പില്‍ സദാനന്ദന് (സദന്‍). ഇന്നു രാവിലെ വാങ്ങിയ XG 218582 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. 12 കോടി രൂപയുടെ ഭാഗ്യമാണ് പെയിന്റിങ് തൊഴിലാളിയായ സദാനന്ദനെ തേടിയെത്തിയിരിക്കുന്നത്. കുടയംപടിയ്ക്കു സമീപത്തെ പാണ്ഡവത്തു നിന്ന് കുന്നേപ്പറമ്പില്‍ ശെല്‍വന്‍ എന്ന വില്‍പ്പനക്കാരനില്‍ നിന്നാണ് സദാനന്ദന്‍ ലോട്ടറി വാങ്ങിയത്. കോട്ടയം നഗരത്തിലെ ലോട്ടറി ഏജന്റ് ബിജി വര്‍ഗീസ് വിറ്റ ടിക്കറ്റാണിത്. കുടയംപടിയിലെ ചെറിയ വീട്ടിലാണ് സദാനന്ദന്‍ താമസിക്കുന്നത്. അപ്രതീക്ഷിതമായി 12 കോടി രൂപ അടിച്ചതിന്റെ ആഹ്‌ളാദത്തിലാണ് ഇദ്ദേഹത്തിന്റെ ഭാര്യ രാജമ്മയും മക്കളായ സനീഷ് സദനും, സഞ്ജയ് സദനും
Read Moreക്രിസ്മസ്- പുതുവത്സര ബംപര്‍: 12 കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിന്
സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്- പുതുവത്സര ഭാഗ്യക്കുറിയുടെ ബംപര്‍ സമ്മാനമായ 12 കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിന്. XG 218582 എന്ന നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്.കോട്ടയം സ്വദേശി സദാനന്ദനാണ് ഒന്നാം സമ്മാനമായ പന്ത്രണ്ട് കോടിക്ക് അര്‍ഹനായത്. കോട്ടയത്തെ ലോട്ടറി ഏജന്റ് ബിജി വര്‍ഗീസ് വിറ്റ ടിക്കറ്റാണിത്.അഞ്ച് ലക്ഷം വീതം സമാശ്വാസ സമ്മാനം ലഭിക്കും. രണ്ടാം സമ്മാനമായ 50 ലക്ഷം XA 788417, XB 161796, XC 319503, XD 713832, XE 667708, XG 137764 എന്നീ ടിക്കറ്റുകള്‍ക്ക് ലഭിച്ചു.മൂന്നാം സമ്മാനം: പത്ത് ലക്ഷം- XA 787512 XB 771674 XC 159927 XD 261430 XE 632559 XG 232661.നാലാം സമ്മാനം: അഞ്ച് ലക്ഷം- XA 741906 XB 145409 XC 489704 XD 184478 XE 848905 XG 839293 Kerala…
Read More