പോപ്പുലര്‍ ഫിനാന്‍സ് : നിക്ഷേപകര്‍ക്ക് ഇടയില്‍ കുത്തിരിപ്പ് ഉണ്ടാക്കാന്‍ ഊര്‍ജിത ശ്രമം

Spread the love

 

konnivartha.com :കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ എന്ന തട്ടിപ്പ് ഫിനാന്‍സ് മൂലം നട്ടം തിരിയുന്ന നിക്ഷേകരെ ഭിന്നിപ്പിച്ചു കൊണ്ട് ആരുടെയൊക്കയോ വ്യക്താക്കളാകാന്‍ ശ്രമിക്കുന്ന ഏറാന്‍ മൂളികളുടെ ജല്പനം തള്ളി കളയുക . നിഷേപകര്‍ക്ക് പണം തിരികെ കിട്ടുവാന്‍ ഉള്ള അഹോരാത്ര സമരത്തില്‍ ആണ് പി എഫ് ഡി എ എന്ന നിക്ഷേപകരുടെ സംഘടന . അതിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ എത്തുന്ന ചില ഏറാന്‍ മൂളികളെ ഉടന്‍ പുറത്താക്കണം . അവരുടെ ലക്ഷ്യം നിക്ഷേപകരെ ഭിന്നിപ്പിക്കുക എന്നതാണ് .

പോപ്പുലര്‍ എന്ന നിഷേപക തട്ടിപ്പ് സ്ഥാപനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കൃത്യമായി ആദ്യം എത്തിച്ചത് കോന്നി വാര്‍ത്ത മാത്രം ആണ് . നിക്കക്കള്ളി ഇല്ലാതെ മറ്റു മാധ്യമങ്ങള്‍ ചില വിവരം ജനത്തില്‍ എത്തിച്ചു പത്തി മടക്കി . എന്നാല്‍ കോന്നി വാര്‍ത്ത അന്നും ഇന്നും എന്നും നിക്ഷേപകര്‍ക്ക് ഒപ്പം ഉണ്ട് .

ഇപ്പോള്‍ നിക്ഷേപക കൂട്ടായ്മകളെ അടര്‍ത്തി മാറ്റി ചില താല്‍പര കക്ഷികള്‍ എന്തൊക്കയോ വിളിച്ചു പറയുന്നു .ഇതില്‍ ഒന്നും നിഷേപകര്‍ വീഴരുത് . അത്തരം ആളുകളുടെ ഉദേശം നിഷേപകരെ ഭിന്നിപ്പിച്ചു സംഘടനയില്‍ വിള്ളല്‍ തീര്‍ക്കുക എന്നത് മാത്രം ആണ് .അവര്‍ ആരുടെയോ അച്ചാരം വാങ്ങി ആണ് പ്രവര്‍ത്തിക്കുന്നത് . നിക്ഷേപകര്‍ അടിയുറച്ചു ആദ്യം ഉണ്ടായ പി എഫ് ഡി എ എന്ന സംഘടനയില്‍ അണി ചേരുക .ഇത് മാത്രം ആണ് ശെരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഏക നിക്ഷേപക കൂട്ടായ്മ .

പണം പോയവരെ വീണ്ടും പിഴിയുന്ന ആളുകളെ തിരിച്ചറിയുക .ഒരു രൂപ പോലും ഇനി ഒരു സംഘടനയ്ക്കും കൊടുക്കരുത് . സര്‍ക്കാര്‍ ഈ കേസ് ഏറ്റെടുത്തു . കാല താമസം ഉണ്ടായാലും പോപ്പുലര്‍ നിക്ഷേപകര്‍ക്ക് പണം കിട്ടും . അതിനു എല്ലാവരും ഒത്തു ചേര്‍ന്നു പ്രവര്‍ത്തിക്കുക . ഇടയില്‍ കുളം കലക്കികള്‍ ഉണ്ട് അവരെ തീര്‍ത്തും ഉപേക്ഷിക്കുക

error: Content is protected !!